HOME
DETAILS

ന്യൂനപക്ഷാവകാശങ്ങൾ ഇല്ലാതാക്കുന്ന ഭൂരിപക്ഷം

  
backup
December 17 2022 | 03:12 AM

863543-4-2022

ഹബീബ് റഹ്മാൻ കൊടുവള്ളി


ഐക്യരാഷ്ട്രസഭ അന്താരാഷ്ട്ര ന്യൂനപക്ഷാവകാശദിനമായി പ്രഖ്യാപിച്ച ദിവസമാണ് ഡിസംബർ 18. ലോകത്തെ മത-ഭാഷാ-വംശീയ ന്യൂനപക്ഷ സമൂഹങ്ങളുടെ സംരക്ഷണത്തിലേക്കും അവകാശങ്ങൾ ഉറപ്പുവരുത്തുന്നതിലേക്കും ആഗോളസമൂഹത്തിന്റെ സവിശേഷശ്രദ്ധ ക്ഷണിക്കുകയാണ് ദിനാചരണത്തിന്റെ ലക്ഷ്യം. ഐക്യരാഷ്ട്രസഭയുടെ കണക്കുപ്രകാരം ലോക ജനസംഖ്യയുടെ 10 മുതൽ 20 ശതമാനം വരെ ന്യൂനപക്ഷങ്ങളാണ്. യു.എൻ ന്യൂനപക്ഷ ദിനാചരണം പ്രഖ്യാപിച്ചത് ന്യൂനപക്ഷ ക്ഷേമത്തിനു വേണ്ടിയാണെങ്കിലും രാജ്യങ്ങൾ അതാചരിക്കുന്നത് യു.എൻ നിർദേശം പാലിച്ചുവെന്ന് വരുത്തുന്നതിനു വേണ്ടി മാത്രമാണെന്നതാണ് യാഥാർഥ്യം. യു.എന്നിന്റെ മൂക്കിനു താഴെയുള്ള യു.എസ്.എയിലെ ന്യൂനപക്ഷങ്ങളിൽ പോലും ഈ ദിനം ഒരു ചലനവും സൃഷ്ടിക്കുന്നില്ലെന്ന് മാത്രമല്ല, കറുത്ത വർഗക്കാരും മുസ്‌ലിംകളും ആഫ്രോ, ഏഷ്യൻ കുടിയേറ്റക്കാരുമെല്ലാം അമേരിക്കയിൽ പലവിധ വിവേചനങ്ങൾ നേരിടുന്നുമുണ്ട്. യൂറോപ്യൻ രാജ്യങ്ങളുടെ അവസ്ഥയും മറിച്ചല്ല. ഫ്രാൻസ്, ഇംഗ്ലണ്ട്, ജർമ്മനി തുടങ്ങിയ രാജ്യങ്ങളിൽ ഈയിടെയായി മുസ്‌ലിം വിരോധത്തിന് ആക്കം കൂടിക്കൊണ്ടിരിക്കുകയാണ്. ഏഷ്യൻ രാജ്യമായ മ്യാന്മറിൽ പച്ചയായ മുസ്‌ലിം വംശഹത്യയാണ് നടക്കുന്നത്. ശ്രീലങ്കയിൽ തമിഴ് വിഭാഗം വംശഹത്യയെ നേരിടുന്നു. തമിഴരിൽ നിന്നും സിംഹളരിൽ നിന്നും ആക്രമണം നേരിടുന്നവരാണ് മുസ്‌ലിംകൾ. ചൈനയിൽ ന്യൂനപക്ഷമായ ഉയിഗൂർ മുസ്‌ലിംകൾ കടുത്ത അടിച്ചമർത്തലിനു വിധേയരാണ്. ഇങ്ങനെ ലോകം മുഴുവനും ന്യൂനപക്ഷങ്ങളെ പീഡിപ്പിച്ചുകൊണ്ടിരിക്കുന്നു.


ന്യൂനപക്ഷങ്ങൾ നിരവധിയുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ ന്യൂനപക്ഷം മുസ്‌ലിംകളാണ്. രാജ്യത്തെ എല്ലാ ന്യൂനപക്ഷങ്ങൾക്കും പ്രശ്‌നങ്ങളുണ്ട്. ഇടക്കിടെ സിഖുകാരും ക്രൈസ്തവരും ആക്രമിക്കപ്പെടാറുണ്ടെങ്കിലും സ്ഥിരമായ വിവേചനത്തിനും പീഡനത്തിനുമിരയാകുന്നത് മുസ്‌ലിംകളാണ്. സ്വാതന്ത്ര്യ ലബ്ധി തൊട്ടേ ആരംഭിച്ച മുസ്‌ലിംവിരുദ്ധ പീഡനങ്ങളും കലാപങ്ങളും വിവേചനങ്ങളും ഇപ്പോഴും തുടരുന്നു. ബാബരി മസ്ജിദ് ധ്വംസനത്തിനും സംഘ്പരിവാർ അധികാരാരോഹണത്തിനും ശേഷം അത് കൂടുതൽ രൂക്ഷമായി. ഇന്ത്യൻ മുസ്‌ലിംകൾ നേരിടുന്ന വിവേചനങ്ങളും അവശതകളും സർക്കാർ നിയോഗിച്ച രജീന്ദർ സച്ചാർ കമ്മിറ്റി വർഷങ്ങൾക്ക് മുമ്പ് അക്കമിട്ട് ചൂണ്ടിക്കാട്ടിയതാണ്. ക്ഷേമപദ്ധതികളും വികസന പരിപാടികളും ഏറെ പ്രഖ്യാപിക്കപ്പെട്ടുവെങ്കിലും സച്ചാർ കമ്മിറ്റി റിപ്പോർട്ടിനു ശേഷം മുസ്‌ലിംകളുടെ സാമൂഹികാവസ്ഥ കൂടുതൽ പിന്നാക്കമാവുകയാണുണ്ടായതെന്നാണ് സച്ചാർ കമ്മിറ്റി അംഗം ഡോ. അബൂ സ്വാലിഹ് ശരീഫ് പറയുന്നത്. സർക്കാറുദ്യോഗത്തിൽ മുസ്‌ലിം പ്രാതിനിധ്യം വർധിച്ചിട്ടില്ലെന്നു മാത്രമല്ല, പൂർവാധികം കുറയുകയാണുണ്ടായതെന്ന് ചോദ്യത്തിനുത്തരമായി സർക്കാർ ലോക്‌സഭയിൽ വച്ച മറുപടിയിലും പറയുന്നു.


രാഷ്ട്രീയ, സാമൂഹിക, വിദ്യാഭ്യാസ മേഖലകളിലൊക്കെ ഉയർന്ന നിലവാരം പുലർത്തുന്ന കേരളത്തിലും ന്യൂനപക്ഷങ്ങളോടുള്ള നിലപാട് ഏറെയൊന്നും ആശാവഹമല്ല. ജനസംഖ്യയുടെ 27 ശതമാനത്തോളം വരുന്ന മുസ്‌ലിംകളുടെ പ്രാതിനിധ്യം നിയമസഭ മുതൽ ഗ്രാമസഭവരെയും കലക്ടറേറ്റ് മുതൽ പഞ്ചായത്ത് ഓഫിസ് വരെയും തുലോം വിരളമാണ്. മുസ്‌ലിം ന്യൂനപക്ഷത്തിന് മാത്രമായുള്ള സംവരണാവകാശം ആദ്യം 80:20 ആക്കുകയും പിന്നീട് അതും ഇല്ലാതാക്കുകയും ചെയ്ത ചതിയൊക്കെ നമുക്കറിയാം. ന്യൂനപക്ഷ കമ്മിഷനിൽ ഇപ്പോൾ മുസ്‌ലിം ന്യൂനപക്ഷം ഉണ്ടോയെന്ന് തന്നെ സംശയമാണ്. മുന്നോക്കക്കാരിലെ പിന്നോക്കക്കാർക്ക് സംവരണം തരപ്പെടുത്തി യഥാർഥ സംവരണാവകാശികൾക്ക് സംവരണം നഷ്ടപ്പെടുത്തിയതിൽ നമ്മുടെ കേരളമാണല്ലോ ഒന്നാം സ്ഥാനത്ത്! കൂടാതെ രജീന്ദർ സച്ചാർ സമിതി നൂറു ശതമാനവും മുസ്‌ലിംകൾക്കു മാത്രമായി നിജപ്പെടുത്തിയ വിദ്യാഭ്യാസ സ്‌കോളർഷിപ്പ് സംസ്ഥാനം ഭരിച്ചുകൊണ്ടിരിക്കുന്ന ഇടതു മുന്നണി സർക്കാരിനാൽ ഇപ്പോൾ

അട്ടിമറിക്കപ്പെട്ടിരിക്കുകയാണ്. ഇതിനൊക്കെപ്പുറമെ അഞ്ചാം മന്ത്രി മുതൽ ഹിജാബിൽ വരെ വിവാദങ്ങളുണ്ടാക്കി മുസ്‌ലിംകളെ തീവ്രവാദ, ഭീകരവാദികളാക്കാൻ മത്സരിക്കുകയാണല്ലോ വിവിധ കൂട്ടായ്മകൾ!
ഭരണഘടന ന്യൂനപക്ഷങ്ങൾക്കായി പ്രത്യേകം അനുവദിക്കപ്പെട്ട അവകാശങ്ങളിൽ പലതും ഭരണഘടനാ ഭേദഗതികളിലൂടെ ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണ് കേന്ദ്ര സർക്കാരും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളും. ഇതിന്റെ ഉദാഹരണമാണ് കർണാടക സർക്കാർ കൊണ്ടുവന്ന മതപരിവർത്തന നിരോധന ബില്ലും ഹിജാബ് നിരോധവുമൊക്കെ. ഒടുവിൽ ന്യൂനപക്ഷ വിദ്യാർഥികളുടെ പ്രീമെട്രിക് സ്‌കോളർഷിപ്പും മൗലാന ആസാദ് ഫെലോഷിപ്പും കേന്ദ്രം നിർത്തലാക്കിയിരിക്കുന്നു. സ്‌കോളർഷിപ്പ് നിർത്തലാക്കി എന്നതിനേക്കാൾ ഗുരുതരം അതിനോട് കാണിച്ച ലാഘവത്വമാണ്. വിദ്യാർഥികൾക്ക് മാസങ്ങളായി മുടങ്ങിക്കിടക്കുന്ന ഈ ഫെല്ലോഷിപ്പ് നൽകണമെന്നുള്ള ടി.എൻ പ്രതാപന്റെ പാർലമെന്റിലെ ശ്രദ്ധ ക്ഷണിക്കലിനുള്ള മറുപടിയിലാണ് നിർത്തലാക്കിയ വിവരം വകുപ്പ് മന്ത്രിയായ സ്മൃതി ഇറാനി നിസ്സംഗതയോടെ വെളിപ്പെടുത്തിയത്!


സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ വിവേചനങ്ങൾക്ക് ഇന്ത്യയിൽ ഏറ്റവുമധികം വിധേയരാകുന്നത് ന്യൂനപക്ഷങ്ങളാണ്.പൊതുരാഷ്ട്രീയ, സാമൂഹിക മണ്ഡലത്തിൽ നിന്ന് അവർ ബോധപൂർവം അകറ്റപ്പെടുന്നു. തീരുമാനങ്ങൾ എടുക്കുന്നതിൽ കരുതിക്കൂട്ടി ഒഴിവാക്കപ്പെടുന്നു. പലപ്പോഴും വംശഹത്യകൾക്കു വരെ ഇരകളായിത്തീരുന്നു. ഇന്ത്യയെ ഏകശിലാത്മക ദേശീയതയായി നിർവചിക്കുന്നവരുടെ ഏറ്റവും വലിയ തടസം രാജ്യത്തെ ന്യൂനപക്ഷങ്ങളാണ്. വൈവിധ്യമാണ് രാജ്യത്തിന്റെ ശക്തിയെന്ന് അംഗീകരിക്കാൻ അവർ തയാറല്ല. ന്യൂനപക്ഷങ്ങൾ സ്വാതന്ത്ര്യ സമരത്തിൽ വഹിച്ച പങ്ക് മായ്ച്ചുകളയാൻ തീവ്രശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇതുവഴി ന്യൂനപക്ഷങ്ങളെ അപരവൽക്കരിക്കാൻ കഴിയുമെന്നവർ കണക്കുകൂട്ടുന്നു. ന്യൂനപക്ഷാവകാശങ്ങൾ വല്ലപ്പോഴും വകവച്ചു കിട്ടുകയാണെങ്കിൽ അതിനെ പ്രീണനമായി ചിത്രീകരിക്കുവാൻ പ്രചണ്ഡ പ്രചാരണമാണ് സംഘ്പരിവാർ നടത്തുന്നത്.


ഇന്ത്യൻ ദേശീയതയെ ഹിന്ദുത്വ ദേശീയതയായി പരിവർത്തിപ്പിക്കാൻ വലിയ തോതിലുള്ള പ്രചാരണങ്ങൾ നടന്നുകൊണ്ടിരിക്കുമ്പോൾ, ന്യൂനപക്ഷങ്ങളുടെ പൗരത്വം പോലും റദ്ദ് ചെയ്യാനൊരുങ്ങുമ്പോൾ അതിന് അകമഴിഞ്ഞ ഭരണകൂട പിന്തുണയും ലഭിക്കുന്നുണ്ട്. ഇത്തരം കാലത്ത് ഇന്ത്യൻ പൈതൃകമായ നാനാത്വത്തിലെ ഏകത്വം കാത്തുസൂക്ഷിക്കുക എന്നത് മുമ്പെത്തേക്കാളും വലിയ ബാധ്യതയായി മതേതര സമൂഹം ഏറ്റെടുക്കേണ്ടതുണ്ട്. ഭരണഘടനാപരമായ ന്യൂനപക്ഷാവകാശങ്ങൾ സംരക്ഷിക്കാൻ ഏതറ്റംവരെ പോകാനും അതിനെതിരേ ഉയരുന്ന ഏതു വെല്ലുവിളികളും സധൈര്യം നേരിടുമെന്നും രാജ്യത്തെ മതേതര ജനാധിപത്യ കക്ഷികൾ ഒറ്റക്കെട്ടായി ഉറക്കെ പ്രഖ്യാപിക്കേണ്ട സമയവും കൂടിയാണ് ഈ ദിനം ഓർമിപ്പിക്കുന്നത്.


ഉന്മൂലന രാഷ്ട്രീയം മുഖമുദ്രയാക്കിയ ഒരു ഭരണത്തിനുകീഴിൽ പല രീതിയിലുള്ള വെല്ലുവിളികൾ നേരിട്ടുകൊണ്ടാണ് ന്യൂനപക്ഷങ്ങളും മറ്റ് പിന്നോക്ക അധഃസ്ഥിത വിഭാഗങ്ങളും ജീവിക്കുന്നമത്. രാജ്യത്തെ 15% വരുന്ന മുസ്‌ലിംകളെ പ്രതിനിധീകരിച്ച് ഒരു മന്ത്രിപോയിട്ട് ഒരു എം.പി. പോലുമില്ലാത്ത ഒരു ഭരണവർഗമുള്ളപ്പോൾ എന്ത് ന്യൂനപക്ഷാവകാശം!


വർഷങ്ങളായി ഡിസംബർ 18 ന്യൂനപക്ഷാവകാശ ദിനമായി ആചരിക്കുന്നുണ്ടെങ്കിലും ആചാരങ്ങൾക്കപ്പുറം ഭരണഘടന വിഭാവനം ചെയ്ത അവകാശങ്ങൾ പലതും അപഹരിക്കപ്പെട്ടുകൊണ്ടിരിക്കുന്നത് സാധാരണമായിരിക്കുന്നു. ഇതുസംബന്ധിച്ച അവബോധവും ചർച്ചകളും സംവാദങ്ങളും സമൂഹത്തിൽ നിരന്തരം വിഷയീഭവിക്കേണ്ടതുണ്ട്. ന്യൂനപക്ഷാവകാശങ്ങൾ ദിനേന ലോകത്തൊട്ടാകെ, പ്രത്യേകിച്ച് ഇന്ത്യയിൽ കവർന്നെടുക്കപ്പെടുന്ന ഒരു ആസുരകാലത്ത് ഇൗ ദിനാചരണത്തിന് ഏറെ പ്രസക്തിയുണ്ട്. ഭാഷാപരമായും വംശീയമായും വർഗപരമായും മതപരമായും ലിംഗപരമായും രാജ്യത്തെ ന്യൂനപക്ഷങ്ങൾ വലിയ തോതിലുള്ള വിവേചനങ്ങളാണ് നേരിടുന്നത്. സാധാരണ വ്യക്തികൾക്കുള്ളതുപോലെ, എല്ലാ കാര്യങ്ങളിലും ന്യൂനപക്ഷ വിഭാഗങ്ങൾക്കും അവകാശമുണ്ട്. എന്നാൽ അവയിൽ പലതും നിഷേധിക്കപ്പെടുന്നുവെന്നതാണ് യാഥാർഥ്യം. സാമൂഹിക സമത്വത്തിനായി നടപ്പാക്കുന്ന സംവരണം പോലും അട്ടിമറിക്കപ്പെടുന്നതായാണല്ലോ ഇപ്പോഴത്തെ അനുഭവ യാഥാർഥ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബിജെപിയുടെ ആരോപണങ്ങൾക്കെതിരെ ഡൽഹിയിലെ യുഎസ് എംബസി; 'ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് നിരാശാജനകം'

National
  •  5 days ago
No Image

ഗുജറാത്ത്; വ്യാജ ഗോവധക്കേസിൽ മുസ്‌ലിം യുവാക്കളെ കുറ്റവിമുക്തരാക്കി പഞ്ച്മഹൽ സെഷൻസ് കോടതി, പൊലിസിനെതിരെ നടപടി

latest
  •  5 days ago
No Image

17 കാരി പ്രസവിച്ച സംഭവം; 21കാരന്‍ അറസ്റ്റില്‍; പെണ്‍കുട്ടിയുടെ അമ്മയെയും പ്രതിചേര്‍ക്കും

Kerala
  •  5 days ago
No Image

തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് കാംപസില്‍ വിദ്യാര്‍ഥിനികള്‍ക്ക് നിഖാബ് വിലക്ക്.

Kerala
  •  5 days ago
No Image

ബാബരി പൊളിച്ചവര്‍ക്കൊപ്പമെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ്; മഹാവികാസ് അഘാഡി സഖ്യമൊഴിഞ്ഞ് എസ്.പി

National
  •  5 days ago
No Image

'സത്യദൂതർ' പ്രകാശിതമായി

organization
  •  5 days ago
No Image

വഖ്ഫ് ബില്ലില്‍ മുസ്‌ലിംകള്‍ക്കൊപ്പം നില്‍ക്കണമെന്ന് മെത്രാന്‍ സമിതിയോട് ക്രിസ്ത്യന്‍ എം.പിമാര്‍

National
  •  5 days ago
No Image

കൊല്ലത്ത് 3 വയസുകാരിക്ക് നേരെ തെരുവുനായ ആക്രമണം; തലയ്ക്കും കൈകള്‍ക്കും പരുക്ക്

Kerala
  •  5 days ago
No Image

ശബരിമലയില്‍ ദിലീപിന്റെ വി.ഐ.പി ദര്‍ശനത്തെ വീണ്ടും വിമര്‍ശിച്ച് ഹൈക്കോടതി;  സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു

Kerala
  •  5 days ago
No Image

നവകേരള സദസ്സിനിടെ രക്ഷാപ്രവര്‍ത്തന പരാമര്‍ശം; മുഖ്യമന്ത്രിക്കെതിരേ തെളിവില്ലെന്ന് പൊലിസ്

Kerala
  •  5 days ago