HOME
DETAILS
MAL
ശ്രദ്ധിച്ചില്ലേല്‍ പണം പോകും; എ.ടി.എം കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം.. മാര്‍ഗനിര്‍ദ്ദേശവുമായി കേരള പൊലിസ്
backup
November 19 2023 | 07:11 AM
ശ്രദ്ധിച്ചില്ലേല്‍ പണം പോകും; എ.ടി.എം കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം.. മാര്‍ഗനിര്‍ദ്ദേശവുമായി കേരള പൊലിസ്
കൊച്ചി: പണമിടപാടുകള്‍ നടത്തുന്നതിനായി എ.ടി.എം കാര്‍ഡുകള്‍ ഉപയോഗിക്കുന്നത് ഇന്ന് സര്‍വസാധാരണമാണ്. ബാങ്കിങ് സേവനങ്ങള്‍ക്ക് മാത്രമല്ല, കച്ചവട കേന്ദ്രങ്ങളിലും ഇന്ന് എ.ടി.എം കാര്‍ഡ് തന്നെയാണ് മിക്കവരും ഉപയോഗിക്കുന്നത്. എന്നാല്‍ എ.ടി.എം കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ നമ്മള്‍ ശ്രദ്ധിക്കേണ്ടതായ കുറച്ച് കാര്യങ്ങളുണ്ട്. അല്ലെങ്കില്‍ നമുക്ക് പണി കിട്ടാനുള്ള സാധ്യത കൂടുതലാണ്. ഇത്തരത്തില്‍ നമ്മള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് വിശദീകരിക്കുകയാണ് കേരള പൊലിസ്
കേരള പൊലിസിന്റെ മാര്‍ഗനിര്‍ദ്ദേശം
- കാര്‍ഡ് ഉപയോഗിക്കുന്നതിന് വേണ്ടി വരുന്ന പിന്‍ നമ്പര്‍ എവിടെയും എഴുതി സൂക്ഷിക്കാന്‍ പാടില്ല
- പിന്‍ നമ്പര്‍ ഓര്‍മ്മയില്‍ മാത്രം സൂക്ഷിക്കുന്നതാണ് ഉചിതം
- നിശ്ചിത ഇടവേളകളില്‍ പിന്‍ നമ്പര്‍ മാറ്റണം
- നമ്പര്‍ മറ്റാരെങ്കിലും മനസിലാക്കി എന്ന് തോന്നിയാലും പിന്‍ നമ്പര്‍ മാറ്റുക
- പെട്ടെന്ന് ഓര്‍ത്തെടുക്കാന്‍ കഴിയുന്നതും മറ്റുള്ളവര്‍ക്ക് ഊഹിച്ച് എടുക്കാന്‍ കഴിയുന്നതുമായി നമ്പര്‍ പിന്‍ നമ്പറാക്കരുത്
- വാഹനത്തിന്റെ നമ്പര്‍, ജനനത്തീയതി എന്നിവ പിന്‍ നമ്പര്‍ സെറ്റ് ചെയ്യുമ്പോള്‍ ഒഴിവാക്കുന്നതാണ് നല്ലത്
- എടിഎം കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ അപരിചിതരുടെ സഹായം തേടാന്‍ പാടില്ല
- എടിഎം കൗണ്ടറില്‍ എടിഎം കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ അവിടെ മറ്റാരും ഇല്ലെന്ന് ഉറപ്പാക്കുന്നതും നല്ലതാണ്
- എടിഎം പിന്‍ നമ്പര്‍, കാര്‍ഡ് വെരിഫിക്കേഷന്‍ വാല്യൂ, കാര്‍ഡ് വെരിഫിക്കേഷന്‍ കോഡ്, കാര്‍ഡ് വെരിഫിക്കേഷന്‍ ഡിജിറ്റ്, ഒടിപി മുതലായവ ഒരു കാരണവശാലും ആരുമായി പങ്കുവെയ്ക്കരുത്.ബാങ്ക് ഒരിക്കലും ഇത്തരം കാര്യങ്ങള്‍ ആവശ്യപ്പെടില്ല എന്നും ഓര്‍ക്കുക.
- കാലാവധി കഴിഞ്ഞ എടിഎം കാര്‍ഡ് മുറിച്ച് നശിപ്പിക്കുക
- എടിഎം ഇടപാടുകളില്‍ എന്തെങ്കിലും സംശയം തോന്നിയാല്‍ ബാങ്കിനെയോ ബാങ്കിന്റെ കസ്റ്റമര്‍ കെയര്‍ നമ്പറിലോ ബന്ധപ്പെടുക
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."