ദുബൈയ്ക്കും ഷാർജയ്ക്കും ഇടയിലുള്ള പ്രധാന റോഡിലെ വേഗപരിധി മാറ്റിയ നടപടി നാളെ മുതൽ പ്രാബല്യത്തിൽ വരും
ദുബൈയ്ക്കും ഷാർജയ്ക്കും ഇടയിലുള്ള പ്രധാന റോഡിലെ വേഗപരിധി മാറ്റിയ നടപടി നാളെ മുതൽ പ്രാബല്യത്തിൽ വരും
ദുബൈ: ദുബൈയ്ക്കും ഷാർജയ്ക്കും ഇടയിലുള്ള ഏറ്റവും തിരക്കേറിയ ഹൈവേകളിലൊന്നായ അൽ ഇത്തിഹാദ് റോഡിലെ പുതുക്കിയ വേഗപരിധി നാളെ മുതൽ പ്രാബല്യത്തിൽ വരും. വേഗപരിധി 100 കിലോമീറ്ററിൽ നിന്ന് 80 കിലോമീറ്ററായി കുറച്ചതായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു.
ഷാർജ-ദുബൈ അതിർത്തിക്കും അൽ ഗർഹൂദ് പാലത്തിനും ഇടയിലുള്ള അൽ ഇത്തിഹാദ് റോഡിന്റെ ഒരു ഭാഗത്താണ് കുറഞ്ഞ വേഗപരിധി ബാധകമാകുക. ഗതാഗതം സുഗമമാക്കാൻ ആർടിഎയും ദുബൈ പൊലിസും സംയുക്തമായാണ് തീരുമാനം എടുത്തത്. നവംബർ 20 മുതൽ (നാളെ) ഇത് പ്രാബല്യത്തിൽ വരും.
രണ്ട് എമിറേറ്റുകളിലേക്കുമുള്ള പ്രവേശന കവാടങ്ങളുടെ എണ്ണം, എക്സിറ്റ് വഴികളുടെ എണ്ണം, ജംഗ്‌ഷനുകളുടെ സാമീപ്യം, ട്രാഫിക് അപകടങ്ങളുടെ ആവർത്തനങ്ങൾ, പ്രദേശത്തെ സമീപകാല വികസന പ്രവർത്തനങ്ങൾ എന്നിവ അവലോകനം ചെയ്ത് സമീപകാലത്ത് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് വേഗത കുറക്കാനുള്ള തീരുമാനം ആർടിഎ കൈകൊണ്ടത്.
ഷാർജയ്ക്കും അൽ ഗർഹൂദ് പാലത്തിനും ഇടയിലുള്ള സെക്ടറിലെ അൽ ഇത്തിഹാദ് റോഡിലെ ട്രാഫിക് അടയാളങ്ങൾ, മുമ്പത്തെ 100 കി.മീ/മണിക്കൂർ എന്നതിന് പകരം പുതിയ പരമാവധി വേഗത മണിക്കൂറിൽ 80 കി.മീ എന്ന് മാറ്റി സ്ഥാപിച്ചിട്ടുണ്ട്. ഗതാഗതം മെച്ചപ്പെടുത്തുന്നതിനും അപകടങ്ങൾ കുറയ്ക്കുന്നതിനുമായി ദുബൈയിലെ പ്രധാന റോഡുകളിലെ വേഗപരിധിയെക്കുറിച്ച് ആർടിഎ പതിവായി അവലോകനം നടത്തുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."