പത്താം ക്ലാസ് പൂര്‍ത്തിയാക്കിയവരാണോ? കേരള സര്‍ക്കാര്‍ നടത്തുന്ന ലൈബ്രറി സയന്‍സ് കോഴ്‌സിന് ഇപ്പോള്‍ അപേക്ഷിക്കാം
പത്താം ക്ലാസ് പൂര്‍ത്തിയാക്കിയവരാണോ? കേരള സര്‍ക്കാര്‍ നടത്തുന്ന ലൈബ്രറി സയന്‍സ് കോഴ്‌സിന് ഇപ്പോള്‍ അപേക്ഷിക്കാം
തിരുവനന്തപുരത്തെ സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറിയില്‍ കേരള സര്‍ക്കാര്‍ നടത്തുന്ന ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷിക്കാന്‍ അവസരം. എസ്.എസ്.എല്‍.സി പൂര്‍ത്തിയാക്കിയവര്‍ക്കാണ് പുതിയ ബാച്ചിലേക്ക് അവസരമുള്ളത്. ആറുമാസത്തേക്കാണ് കോഴ്‌സിന്റെ കാലാവധി. നാല് മാസം കോഴ്‌സും രണ്ട് മാസത്തേക്ക് തൊഴില്‍ പരിചയവും നല്‍കും. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ വഴി ഡിസംബര്‍ 10 വരെ അപേക്ഷിക്കാം.
യോഗ്യത
എസ്.എസ്.എല്‍.സി അല്ലെങ്കില്‍ തത്തുല്ല്യ പരീക്ഷ പാസായിരിക്കണം. ഗ്രേഡിങ് ആണെങ്കില്‍ ഉന്നത വിദ്യാഭ്യാസത്തിനുള്ള യോഗ്യത നേടിയിരിക്കണം.
സീറ്റുകള്‍
ആകെ 41 സീറ്റുകള്‍ ആണ് നിലവിലുള്ളത്. ജനറല്‍ മെറിറ്റ് 14, കേരള മിനിസ്റ്റീരിയല്‍ സബോര്‍ഡിനേറ്റ് സര്‍വ്വീസ് 2, ഇ.ഡബ്ല്യൂ.എസ് 4, ലൈബ്രറി എംപ്ലോയീസ് 1, ലക്ഷദ്വീപ് നിവാസികള്‍ 2, കന്നട ഭാഷ പഠിച്ച വിദ്യാര്‍ഥികള്‍ 3, തമിഴ് ഭാഷ പഠിച്ച വിദ്യാര്‍ഥികള്‍ 2, പട്ടിക ജാതി വിദ്യാര്‍ഥികള്‍ 3, പട്ടിക വര്‍ഗ വിദ്യാര്‍ഥികള്‍ 1, ഈഴവ 2, മുസ് ലിം 2, ലാറ്റിന്‍ കാത്തലിക് 1, മറ്റ് പിന്നോക്ക ഹിന്ദുക്കള്‍ 2, ഭിന്നശേഷിക്കാര്‍ 1, എസ്.ഐ.യു.സി 1 എന്നിങ്ങനെ സീറ്റുകള്‍ സംവരണം ചെയ്തിരിക്കുന്നു.
പ്രവേശന രീതി
തീര്‍ത്തും യോഗ്യത പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം ലഭിക്കുക. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് പ്രത്യേക പരിഗണന ലഭിക്കുന്നല്ല.
അപേക്ഷിക്കേണ്ട രീതി
https://clisc.statelibrary.kerala.gov.in/applications/apply എന്ന ലിങ്ക് സന്ദര്‍ശിക്കുക. പൂര്‍ണ്ണമായ അപേക്ഷ രീതിയെക്കുറിച്ചറിച്ച് ഔദ്യോഗിക വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക് http://statelibrary.kerala.gov.in/ സന്ദര്‍ശിക്കുക.
ഒഫീഷ്യല്‍ നോട്ടിഫിക്കേഷനായി http://statelibrary.kerala.gov.in/wp-content/uploads/2023/11/clisc.pdf സന്ദര്‍ശിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."