ഉത്തര്‍പ്രദേശില്‍ ഗര്‍ഭിണിയായ യുവതിയെയും ഭര്‍ത്താവിനെയും മര്‍ദ്ദിച്ച് ഗുണ്ടകള്‍
യുപി: ഉത്തര്‍പ്രദേശില്‍ ഗര്‍ഭിണിയായ യുവതിയെയും ഭര്‍ത്താവിനെയും അതിക്രൂരമായി മര്‍ദ്ദിച്ച് ഗുണ്ടകള്‍. ദമ്പതികളുടെ ബന്ധുവിനെ തെരഞ്ഞെത്തിയ ഗുണ്ടാസംഘം ഇരുവരേയും മര്‍ദ്ദിക്കുകയായിരുന്നു. യുവാവിനെയും ഗര്‍ഭിണിയായ ഭാര്യയെയും മര്‍ദിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.
ഡിസംബര്‍ 15ന് ജലൗണ്‍ ജില്ലയിലെ ദിരാവതി ഗ്രാമത്തിലാണ് സംഭവം. വൈകിട്ട് ആറ് മണിയോടെ വീടിന് പുറത്ത് ഇരിക്കുകയായിരുന്ന സന്ദീപ് 8 മാസം ഗര്‍ഭിണിയായ ഭാര്യ ഉപാസന എന്നിവര്‍ക്ക് നേരെ ആയുധങ്ങളുമായി എത്തിയ ചിലര്‍ ഇവരുടെ ബന്ധുവിനെ കുറിച്ച് ചോദിക്കാന്‍ തുടങ്ങി. അറിയില്ലെന്ന് പറഞ്ഞതോടെ സംഘം യുവാവിനെ അധിക്ഷേപിക്കാനും മര്‍ദ്ദിക്കാനും തുടങ്ങുകയായിരുന്നു.
ഭര്‍ത്താവ് സന്ദീപിനെ മര്‍ദിക്കുന്നത് കണ്ട് ഉപാസന ഇടപെട്ടപ്പോള്‍ പ്രതികള്‍ യുവതിയേയും മര്‍ദിച്ചു. ഇതോടെ ഉപാസന ബോധരഹിതയായി വീണു. തടയാന്‍ എത്തിയ അച്ഛനും മറ്റൊരു ബന്ധുവിനും മര്‍ദ്ദനമേറ്റിട്ടുണ്ട്. പ്രതികള്‍ ഒളിവിലാണ്.
जालौन में दबंगों ने युवक और उसकी 8 माह की गर्भवती पत्नी को पीटा, लात जूतों से दबंगों ने जमकर की पिटाई, ग्रामीणों ने मारपीट का वीडियो बना सोशल मीडिया में किया वायरल, कोंच कोतवाली क्षेत्र के ग्राम दिरावटी का मामला..#jalaun #konch #orai@Uppolice #ViralVideo @jalaunpolice pic.twitter.com/z3aIWlYWjc
— MishraAnanya (@MishraAnanya3) December 17, 2022
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."