കാണാം- ഇന്റര്‍നെറ്റിനെ വിസ്മയിപ്പിച്ച ബംഗളൂരു-ഉഡുപ്പി റെയില്‍വേ ലൈനിന്റെ ഡ്രോണ്‍ കാഴ്ച
ബംഗളൂരു-ഉഡുപ്പി റെയില്‍വേ ലൈനിന്റെ ചേതോഹരമായ ആകാശക്കാഴ്ച ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ ശ്രദ്ധപിടിച്ചുപറ്റി. ഫോട്ടോഗ്രാഫറായ രാജ് മോഹന്‍ പകര്‍ത്തിയ ചിത്രം ഇന്ത്യയിലെ നോര്‍വീജിയന്‍ നയതന്ത്രജ്ഞന്‍ എറിക് സോള്‍ഹൈം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചതോടെയാണ് ശ്രദ്ധിക്കപ്പെട്ടത്. സമൃദ്ധമായ വനങ്ങളിലൂടെയും പര്‍വതങ്ങളിലൂടെയും ട്രെയിന്‍ കടന്നുപോകുന്നതാണ് ദൃശ്യങ്ങളില്‍.
Incredible India ??!
— Erik Solheim (@ErikSolheim) December 14, 2022
Is there a greener rail route anywhere?
Bengaluru - Udupi Railway line, from Sakleshpur to Kukke Subramanya, Karnataka.
? IG: Rajography@VisitUdupi
pic.twitter.com/MUxSuEAyLN
'ഇന്‍ക്രെഡിബിള്‍ ഇന്ത്യ' യുടെ മാസ്മരിക സൗന്ദര്യത്തില്‍ അമ്പരന്ന എറിക് സോള്‍ഹൈം ബുധനാഴ്ച ട്വിറ്ററില്‍ ക്ലിപ്പിട്ടപ്പോള്‍ 86,000ലധികം കാഴ്ചകളും 4,000ലധികം ലൈക്കുകളും ലഭിച്ചു. 'ഇന്‍ക്രെഡിബിള്‍ ഇന്ത്യ! എവിടെയെങ്കിലും ഹരിത റെയില്‍ പാതയുണ്ടോ? ബംഗളൂരു-ഉഡുപ്പി റെയില്‍വേ ലൈന്‍, സക്‌ലേഷ്പൂര്‍ മുതല്‍ കര്‍ണാടകയിലെ കുക്കെ സുബ്രഹ്മണ്യ വരെ,'-നയതന്ത്രജ്ഞന്‍ പോസ്റ്റിന് അടിക്കുറിപ്പ് നല്‍കി.
മുമ്പ്, ജമ്മു-കശ്മീരിലെ കുപ്‌വാര ജില്ലയിലെ ബംഗസ് താഴ്‌വര കാണിക്കുന്ന ഒരു വിഡിയോ നയതന്ത്രജ്ഞന്‍ പങ്കിട്ടിരുന്നു. പച്ചപ്പ് നിറഞ്ഞ പുല്ലുകള്‍ക്കിടയില്‍ കുതിരകള്‍ ആനന്ദത്തോടെ മേഞ്ഞുനടക്കുമ്പോള്‍, കുന്നിന്‍ പുല്‍മേടിലൂടെ തെളിഞ്ഞ ജലപ്രവാഹം ഒഴുകുന്നതിന്റെ ഹ്രസ്വ വീഡിയോ. 'അവിശ്വസനീയമായ ഇന്ത്യ! ഈ സ്വര്‍ഗം സ്ഥിതി ചെയ്യുന്നത് ജമ്മു-കശ്മീരിലാണ്, അതിനെ ബാംഗസ് വാലി എന്ന് വിളിക്കുന്നു,'- സോള്‍ഹൈം അടിക്കുറിപ്പില്‍ എഴുതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."