സ്വരാജിന്റെ പ്രസ്താവനയ്ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ
കോഴിക്കോട്: ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എം.സ്വരാജ് എം.എല്‍.എയുടെ പ്രസ്താവനയ്ക്കെതിരേ സി.പി.ഐ നേതാക്കളുടെ വിമര്‍ശനം തുടരുന്നു. പ്രീഡിഗ്രിയ്ക്ക് പഠിക്കുമ്പോഴാണ് ജീവിതത്തില്‍ ആദ്യമായി തൃശ്ശൂരില്‍ വച്ച് ഒരു സി.പി.ഐക്കാരനെ കാണുന്നതെന്ന് കഴിഞ്ഞദിവസം ഒരു പരിപാടിക്കിടെ എം.സ്വരാജ് പറഞ്ഞിരുന്നു.
ഇതിനെതിരായാണ് സി.പി.ഐ നേതാക്കള്‍ രൂക്ഷമായി പ്രതികരിച്ചത്. വായില്‍ തോന്നിയതെല്ലാം കോതക്ക് പാട്ട് എന്ന രീതിയിലുള്ളതാണ് സ്വരാജിന്റെ സമീപനമെന്ന് സി.പി.ഐ ദേശീയ എക്സി. അംഗം ബിനോയ് വിശ്വം പ്രതികരിച്ചു.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തമ്മില്‍ സംവാദങ്ങള്‍ ഉണ്ടാകണമെന്നും അത് ആശയപരമായ സംവാദങ്ങളാകണമെന്നും ബിനോയ് വിശ്വം പറഞ്ഞു. സി.പി.എം പോലൊരു പ്രസ്ഥാനത്തിന്റെ എം.എല്‍.എ, ഡി.വൈ.എഫ്.ഐയുടെ നേതാവ് ഇങ്ങനെയൊക്കെ ആയതില്‍ വലിയ വിഷമമുണ്ട്. ആശയപരമായ സംവാദത്തിന് സി.പി.എം തയാറാണെങ്കില്‍ സി.പി.ഐ അതിന് തയാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോഴിക്കോട് ഉള്ള്യേരിയില്‍ നടക്കുന്ന എ.ഐ.വൈ.എഫ് ജില്ലാ സമ്മേളനത്തെ അഭിവാദ്യംചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം. ഈച്ചയെ കൊല്ലാന്‍ ആരും എ.കെ 47 തോക്ക് ഉപയോഗിക്കാറില്ലെന്നും അതുകൊണ്ടുതന്നെ സ്വരാജിന് മറുപടി കൊടുക്കേണ്ട കാര്യമില്ലെന്ന് അഡ്വ. കെ.രാജന് എം.എല്‍.എയും പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."