അണുബോംബ് ഭീഷണിക്ക് പിന്നാലെ നിലപാട് മയപ്പെടുത്തി പാക് മന്ത്രി; ഉത്തരവാദിത്തമുള്ള ആണവ രാഷ്ട്രമെന്ന് വിശദീകരണം
ന്യൂഡല്‍ഹി: പാകിസ്താന്‍ ആണവരാഷ്ട്രമാണെന്ന കാര്യം ഇന്ത്യ മറക്കരുതെന്ന വിവാദ പ്രസ്താവനക്ക് പിന്നാലെ നിലപാട് മയപ്പെടുത്തി പാക് മന്ത്രി ഷാസിയ മാരി. പാകിസ്താന്‍ ഉത്തരവാദിത്തമുള്ള ആണവ രാഷ്ട്രമാണെന്ന് അവര്‍ ട്വീറ്റ് ചെയ്തു. തീവ്രവാദത്തിനെതിരായ പോരാട്ടത്തില്‍ പാകിസ്താന്‍ ഇന്ത്യയേക്കാള്‍ വളരെയധികം ത്യാഗം ചെയ്തുവെന്നും അവര്‍ കുറിച്ചു.
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പാകിസ്താന്‍ വിദേശകാര്യ മന്ത്രി ബിലാവല്‍ ഭൂട്ടോയുടെ പരാമര്‍ശത്തെയും അവര്‍ മയപ്പെടുത്തി. ഇന്ത്യയിലെ ഒരു മന്ത്രിയുടെ പ്രകോപനപരമായ പരാമര്‍ശങ്ങളോടാണ് ബിലാവല്‍ ഭൂട്ടോ പ്രതികരിച്ചതെന്ന് അവര്‍ ചൂണ്ടിക്കാട്ടി. മോദി സര്‍ക്കാര്‍ ഭീകരതയേയും ഫാസിസത്തേയും പ്രോല്‍സാഹിപ്പിക്കുകയാണെന്നും അവര്‍ കുറ്റപ്പെടുത്തി.
പാകിസ്താന്‍ ആണവരാഷ്ട്രമാണെന്ന കാര്യം ഇന്ത്യ മറക്കരുതെന്ന് പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാവ് കൂടിയായ ഷാസിയ മാരി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. 'ആണവ രാഷ്ട്രമെന്ന പദവി നിശ്ശബ്ദത പാലിക്കാന്‍ ഉദ്ദേശിച്ചുള്ളതല്ല. ആവശ്യം വന്നാല്‍ ഞങ്ങള്‍ പിന്നോട്ട് പോകില്ല,'-ബോള്‍ ന്യൂസിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ ആണ് ഷാസിയ മാരിയുടെ പ്രസ്താവന റിപോര്‍ട്ട് ചെയ്തിരുന്നത്.
'ഉസാമ ബിന്‍ ലാദന്‍ മരിച്ചു, എന്നാല്‍ ഗുജറാത്തിലെ കശാപ്പുകാരന്‍ ജീവിക്കുന്നു' എന്ന ബിലാവല്‍ ഭൂട്ടോയുടെ പ്രസ്താവനക്കെതിരേ കേന്ദ്ര സര്‍ക്കാരും ബി.ജെപിയും ശക്തമായി രംഗത്തെത്തിയിരുന്നു. ഭൂട്ടോ നടത്തിയ പരാമര്‍ശങ്ങളെ അപലപിച്ച കേന്ദ്രം ഇന്ത്യയെ അഭിസംബോധന ചെയ്യാനുള്ള യോഗ്യത പാകിസ്താന് ഇല്ലെന്നും 'മേക്ക് ഇന്‍ പാകിസ്താന്‍ ഭീകരത' അവസാനിപ്പിക്കേണ്ടതുണ്ടെന്നും പറഞ്ഞു. ഉസാമ ബിന്‍ ലാദനെ രക്തസാക്ഷിയായി വാഴ്ത്തുകയും സക്കീര്‍ റഹ്മാന്‍ ലഖ്‌വി, ഹാഫിസ് സയീദ്, മസൂദ് അസ്ഹര്‍, സാജിദ് മിര്‍, ദാവൂദ് ഇബ്രാഹിം തുടങ്ങിയ ഭീകരര്‍ക്ക് അഭയം നല്‍കുകയും ചെയ്യുന്ന രാജ്യമാണ് പാകിസ്താനെന്നും ഇന്ത്യ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."