'ജാതിമാറിയുള്ള വിവാഹത്തിന്റെ പേരില്‍ രാജ്യത്ത് ഓരോ വര്‍ഷവും കൊല്ലപ്പെടുന്നത് നൂറുകണക്കിന് പേര്‍' ദുരഭിമാനക്കൊലയില്‍ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ്
ന്യൂഡല്‍ഹി: രാജ്യത്ത് നടക്കുന്ന ദുരഭിമാനക്കൊലകളില്‍ രൂക്ഷ പരാമര്‍ശവുമായി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. വീട്ടുകാരുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായും ജാതി മാറിയും വിവാഹം കഴിച്ചതിന്റെ പേരിലുള്ള ദുരഭിമാന കൊല കാരണം രാജ്യത്ത് നൂറുകണക്കിന് പേരാണ് ഓരോ വര്‍ഷവും കൊല്ലപ്പെടുന്നതെന്ന് അദ്ദേഹം കൂട്ടിക്കാട്ടി. 'നിയമവും സദാചാരവും' എന്ന വിഷയത്തില്‍ മുംബൈയില്‍ ബോംബെ ബാര്‍ അസോസിയേഷന്‍ സംഘടിപ്പിച്ച അശോക് ദേശായി സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
'തങ്ങളുടെ ജാതിക്ക് പുറത്ത് വിവാഹം കഴിച്ചതിനും പ്രണയിച്ചതിനും കുടുംബങ്ങളുടെ ഇഷ്ടത്തിന് വിരുദ്ധമായി വിവാഹം കഴിച്ചതിന്റെയും പേരില്‍ നൂറുകണക്കിന് പേരാണ് രാജ്യത്ത് കൊല്ലപ്പെടുന്നത്. ദുര്‍ബലരും പാര്‍ശ്വവത്കരിക്കപ്പെട്ടവരുമായ അംഗങ്ങള്‍ക്ക് അതിജീവനത്തിനായി ഭൂരിപക്ഷ സംസ്‌കാരത്തിന് കീഴടങ്ങുകയല്ലാതെ മറ്റ് മാര്‍ഗമില്ല. അടിച്ചമര്‍ത്തുന്ന വിഭാഗത്തില്‍നിന്നുള്ള അപമാനം ഭയന്ന് സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്ക് ഒരു വിരുദ്ധ സംസ്‌കാരം സൃഷ്ടിക്കാന്‍ കഴിയുന്നില്ല. ദുര്‍ബല വിഭാഗങ്ങള്‍ എതിര്‍ സംസ്‌കാരം വികസിപ്പിച്ചെടുത്താല്‍ തന്നെ, സര്‍ക്കാര്‍ ഗ്രൂപ്പുകള്‍ അവരെ കൂടുതല്‍ അടിച്ചമര്‍ത്തി പിന്നെയും പാര്‍ശ്വവത്കരിക്കുന്നു' ചീഫ് ജസ്റ്റിസ് പറഞ്ഞു.
എനിക്ക് ധാര്‍മികമെന്ന് തോന്നുന്ന കാര്യങ്ങള്‍ നിങ്ങള്‍ക്ക് ധാര്‍മികമാവണമെന്നുണ്ടോ- അദ്ദേഹം ചോദിച്ചു.
ഉത്തര്‍പ്രദേശില്‍ നടന്ന ഒരു ദുരഭിമാന കൊല അദ്ദേഹം ഉദ്ധരിച്ചു. ഗ്രാമീണര്‍ ഈ കൊലപാതകം ന്യായവും നീതിയുമാണെന്നാണ് കരുതിയത്. തങ്ങള്‍ ജീവിക്കുന്ന സമൂഹത്തിന്റെ പെരുമാറ്റചട്ടം പാലിക്കപ്പെട്ടുവെന്നാണ് അവര്‍ കരുതുന്നത്. അപ്പോള്‍ ആരാണ് സമൂഹത്തിലെ പെരുമാറ്റ ചട്ടം തീരുമാനിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു. ഇന്ത്യയിലെ സ്വവര്‍ഗരതി കുറ്റകരമല്ലാതാക്കിയ സുപ്രിം കോടതി വിധിയും പ്രസംഗത്തിനിടെ ചീഫ് ജസ്റ്റിസ് ഉയര്‍ത്തിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."