HOME
DETAILS

തൃക്കരിപ്പൂർ മണ്ഡലം കുവൈത്ത് കെഎംസിസി; ഉപന്യാസ മത്സര വിജയികളെ പ്രഖ്യാപിച്ചു.

  
backup
November 20 2023 | 13:11 PM

thrikaripur-constituency-kuwait-kmcc-essay-competition-winners-announced

Thrikaripur constituency Kuwait KMCC; Essay competition winners announced.

കുവൈത്ത് സിറ്റി: തൃക്കരിപ്പൂർ മണ്ഡലം കുവൈത്ത് കെഎംസിസിയുടെ മതകാര്യ സമിതി റബീഅ് ക്യാമ്പയിനോടനുബന്ധിച്ച് "രാഷ്ട്രീയം പ്രവാചക മാതൃക" എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച ഉപന്യാസ മത്സരത്തിന്റെ ഒന്നും, രണ്ടും സ്ഥാനക്കാരായ വിജയികളെ കുവൈത്ത് കെഎംസിസി സംസ്ഥാന പ്രസിഡന്റ് ബഹു: സയ്യിദ് നാസർ അൽ മശ്ഹൂർ തങ്ങൾ പ്രഖ്യാപിച്ചു.

ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നും പങ്കെടുത്ത 149 പേരിൽ നിന്നും യഥാക്രമം കാസർഗോഡ് ജില്ലയിലെ തൃക്കരിപ്പൂർ സ്വദേശിയും ഒമാനിൽ പ്രവാസിയുമായ മുഹമ്മദ് റഫീഖ് എം.ടിപി., മലപ്പുറം ജില്ലയിലെ ഏ.ആർ. നഗർ സ്വദേശിയും സൗദിയി അറേബ്യയിലെ താഇഫിൽ പ്രവാസിയുമായ ഫൈസൽ മാലിക് എന്നിവരാണ് വിജയികൾ. ഒന്നാം സ്ഥാനത്തിന് നൂറ് ഡോളറും, രണ്ടാമ സ്ഥാനത്തിന് അൻപത് ഡോളറുമാണ് സമ്മാനം. കുവൈത്ത് കെഎംസിസി സംസ്ഥാന ഉപാദ്ധ്യക്ഷനും, ചന്ദ്രിക കണ്ണൂർ ബ്യുറോ മുൻ സബ് എഡിറ്ററുമായിരുന്ന ഫാറൂഖ് ഹമദാനിയായിരുന്നു മുഖ്യജൂറി.

സൽവ മശ്ഹൂർ വില്ലയിൽ നടന്ന ഫലപ്രഖ്യാന ചടങ്ങിൽ മണ്ഡലം പ്രസിഡണ്ട് ഖാദർ കൈതക്കാട് അദ്ധ്യക്ഷനായിരുന്നു. മതകാര്യ സമിതി ചെയർമാൻ അബ്ദുൽ ഹക്കീം അൽഹസനി മുഖ്യപ്രാഭാഷണം നടത്തി. മണ്ഡലം ജന.സെക്രട്ടറി മിസ്ഹബ് മാടമ്പില്ലത്ത്, ട്രഷറർ അമീർ കമ്മാടം, സെക്രട്ടറി ഹസ്സൻ ഹാജി തഖ്‌വ, ജില്ലാ കൗൺസിൽ അംഗം റഫീഖ് ഒളവറ തുടങ്ങിയവർ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീടിനകത്തെ സ്വിമ്മിങ് പൂളില്‍ വീണു; മൂവാറ്റുപുഴയില്‍ മൂന്ന് വയസുകാരന് ദാരുണാന്ത്യം

Kerala
  •  3 months ago
No Image

സ്റ്റാലിന്റെ പാത പിന്തുടരാന്‍ മകന്‍; ഉദയനിധി സ്റ്റാലിന്‍ തമിഴ്‌നാട് ഉപമുഖ്യമന്ത്രിയാകും, പ്രഖ്യാപനം ഉടന്‍

National
  •  3 months ago
No Image

കഴക്കൂട്ടത്ത് നിര്‍ത്തിയിട്ട കാറിനുള്ളില്‍ മൃതദേഹം; മൂന്ന് ദിവസത്തെ പഴക്കമെന്ന് പൊലിസ്

Kerala
  •  3 months ago
No Image

ഗുണ്ടല്‍പേട്ടില്‍ ലോറിയിടിച്ച് കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ച സംഭവം; ഞെട്ടിക്കുന്ന സിസി.ടിവ ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  3 months ago
No Image

'നടപന്തല്‍ കേക്ക് മുറിക്കാനുള്ള സ്ഥലമല്ല'; ഗുരുവായൂരില്‍ വീഡിയോ ചിത്രീകരിക്കാന്‍ നിയന്ത്രണവുമായി ഹൈക്കോടതി

Kerala
  •  3 months ago
No Image

അര്‍ജുനുവേണ്ടിയുള്ള തെരച്ചിലില്‍ വീണ്ടും പ്രതിസന്ധി; കടലില്‍ കാറ്റ് ശക്തം, ഡ്രഡ്ജര്‍ എത്തിക്കാന്‍ വൈകും

Kerala
  •  3 months ago
No Image

താമരശേരിയില്‍ യുവതിയെ നഗ്നപൂജയ്ക്ക് നിര്‍ബന്ധിച്ചു; ഭര്‍ത്താവ് അടക്കം രണ്ടുപേര്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

മൈനാഗപ്പള്ളി അപകടത്തില്‍ ഇന്‍ഷുറന്‍സ് പുതുക്കിയത് കാര്‍ കയറ്റിയതിനു ശേഷം; ശ്രീകുട്ടിയെയും അജ്മലിനെയും പിടിച്ചവര്‍ക്കെതിരേ കേസെടുത്ത് പൊലിസ്

Kerala
  •  3 months ago
No Image

ലബനാനിൽ പേജറുകൾ പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ടവരുടെ എണ്ണം 11 ആയി; പിന്നിൽ ഇസ്‌റാഈലെന്ന് ആരോപണം; തിരിച്ചടിക്കുമെന്ന് ഹിസ്ബുല്ല

International
  •  3 months ago
No Image

പേജര്‍ പൊട്ടിത്തെറിച്ച് മരണം കേട്ടുകേള്‍വിയില്ലാത്തത്; സ്‌ഫോടകവസ്തുവെന്ന് സംശയം

International
  •  3 months ago