HOME
DETAILS

നാടകീയം വിന്‍ഡീസ്

  
backup
August 27 2016 | 19:08 PM

%e0%b4%a8%e0%b4%be%e0%b4%9f%e0%b4%95%e0%b5%80%e0%b4%af%e0%b4%82-%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%a1%e0%b5%80%e0%b4%b8%e0%b5%8d

ലോഡര്‍ഹില്‍: റണ്‍സടിച്ചു കൂട്ടാന്‍ ഇന്ത്യയുടേയും വെസ്റ്റിന്‍ഡീസിന്റേയും ബാറ്റ്‌സ്മാന്‍മാര്‍ മത്സരിച്ച ആദ്യ ടി20യില്‍ വെസ്റ്റിന്‍ഡീസിനു നാടകീയ ജയം. അവസാന നിമിഷം ജയം കൈവിട്ട ഇന്ത്യ ഒരു റണിന്റെ തോല്‍വി വഴങ്ങുകയായിരുന്നു. ആദ്യം ബാറ്റു ചെയ്ത് കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയ വിന്‍ഡീസിനെതിരേ ഇന്ത്യ അതേ നാണയത്തില്‍ തിരിച്ചടിച്ച് വിജയം പിടിക്കുമെന്നു തോന്നിച്ചു. എന്നാല്‍ അവസാന പന്തില്‍ രണ്ടു റണ്‍സ് വേണ്ടപ്പോള്‍ ധോണിയെ വീഴ്ത്തി ബ്രാവോ വിന്‍ഡീസിനു നടകീയ വിജയം സമ്മാനിക്കുകയായിരുന്നു. വിന്‍ഡീസ്  ആറു വിക്കറ്റ് നഷ്ടത്തില്‍ 245 റണ്‍സെടുത്തപ്പോള്‍ ഇന്ത്യയുടെ പോരാട്ടം 20 ഓവറില്‍ നാലു വിക്കറ്റ്  നഷ്ടത്തില്‍ 244 റണ്‍സില്‍ അവസാനിച്ചു.
ലോകേഷ് രാഹുല്‍ നേടിയ കന്നി ടി20 സെഞ്ച്വറി ഇന്ത്യക്ക് തുണയായി. രാഹുല്‍ 51 പന്തില്‍ അഞ്ചു സിക്‌സും 12 ഫോറുമടക്കം 110 റണ്‍സെടുത്തു. ധോണി 24 പന്തില്‍ 43 റണ്‍സെടുത്തു. ഇന്ത്യക്കായി രോഹിത് ശര്‍മയും (62)  മികച്ച പ്രകടനം പുറത്തെടുത്തു.
വിന്‍ഡീസിനായി ആന്ദ്രെ റസ്സല്‍, ബദ്രി, പൊള്ളാര്‍ഡ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
നേരത്തെ ഓപണര്‍ എവിന്‍ ലൂയിസ്(100) സെഞ്ച്വറിയുമായി വിന്‍ഡീസിനെ മുന്നില്‍ നിന്നു നയിച്ചു. ഓപണര്‍ ക്രിസ് ഗെയിലിന് അവസാന നിമിഷം അപ്രതീക്ഷിതമായി പരുക്കേറ്റത് മുതലെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ധോണി വിന്‍ഡീസിനെ ആദ്യം ബാറ്റിങിനയച്ചത്. എന്നാല്‍ ആദ്യ ഓവര്‍ മുതല്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ തല്ലുവാങ്ങി തുടങ്ങി. റണ്ണൊഴുകുന്ന പിച്ചില്‍ ഓപണര്‍ ജോണ്‍സന്‍ ചാള്‍സും (79) ലൂയിസും തകര്‍ത്തടിച്ചതോടെ ഇന്ത്യ സമ്മര്‍ദ്ദത്തിലായി. പവര്‍ പ്ലേ അവസാനിക്കുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 78 റണ്‍സാണ് വിന്‍ഡീസ് അടിച്ചു കൂട്ടിയത്. ടി20 പവര്‍പ്ലേയില്‍ ഇത്രയധികം റണ്‍സ് ഇന്ത്യ വഴങ്ങുന്നതും ആദ്യമായിട്ടാണ്. 33 പന്തില്‍ ഏഴു സിക്‌സറുകളും ആറു ബൗണ്ടറിയും അടങ്ങുന്നതായിരുന്നു ചാള്‍സിന്റെ ഇന്നിങ്‌സ്. 57 പന്തില്‍ 126 റണ്‍സിലെത്തിയ സഖ്യത്തെ മുഹമ്മദ് ഷമിയാണ് പിരിച്ചത്. ചാള്‍സിനെ ഷമി ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. എന്നാല്‍ ചാള്‍സ് പുറത്തായതോടെ ലൂയിസ് യഥേഷ്ടം റണ്‍സ് കണ്ടെത്താന്‍ തുടങ്ങി. ബിന്നി എറിഞ്ഞ 11ാം ഓവറില്‍ അഞ്ചു സിക്‌സറടക്കം 32 റണ്‍സാണ് പിറന്നത്. 49 പന്തില്‍ ഒന്‍പതു സിക്‌സറും അഞ്ചു ബൗണ്ടറിയുമടക്കമാണ് ലൂയിസ് സെഞ്ച്വറി തികച്ചത്. ടി20 ചരിത്രത്തിലെ വേഗമേറിയ അഞ്ചാമത്തെ സെഞ്ച്വറി പ്രകടനമാണ് ഇത്.  
 ആന്ദ്രേ റസ്സല്‍(22)  പൊള്ളാര്‍ഡ്(22) കാര്‍ലോസ് ബ്രാത്ത്‌വൈറ്റ്(14) ലെന്‍ഡല്‍ സിമ്മണ്‍സ്(0) എന്നിവരാണ് പുറത്തായ താരങ്ങള്‍. ഇന്ത്യക്കായി ബുമ്‌റയും ജഡേജയും രണ്ടു വിക്കറ്റെടുത്തു.






Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്‌കൂള്‍ കായിക മേള സമാപന ചടങ്ങിനിടെ പ്രതിഷേധം; പോയിന്റ് നിലയെ ചൊല്ലി സംഘർഷം

Kerala
  •  a month ago
No Image

മണിപ്പൂരില്‍ സി.ആര്‍.പി.എഫ്- കുക്കി ഏറ്റമുട്ടല്‍; 11 പേര്‍ കൊല്ലപ്പെട്ടു

National
  •  a month ago
No Image

മത്സ്യത്തൊഴിലാളികളെ ബാധിച്ചാല്‍ സീ- പ്ലെയിന്‍ പദ്ധതി എതിര്‍ക്കുമെന്ന് പിപി ചിത്തരഞ്ജന്‍ എംഎല്‍എ

Kerala
  •  a month ago
No Image

വയനാട് 13ന് പൊതുഅവധി; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും ബാധകം

Kerala
  •  a month ago
No Image

സ്വകാര്യ ബസുകളുടെ ദൂരപരിധി :സര്‍ക്കാര്‍ അപ്പീല്‍ സമര്‍പ്പിക്കും

Kerala
  •  a month ago
No Image

സംസ്ഥാന സ്‌കൂള്‍ കായികമേള: തിരുവനന്തപുരം ഓവറോള്‍ ചാംപ്യന്‍മാര്‍, അത്‌ലറ്റിക്‌സില്‍ കന്നിക്കീരീടം നേടി മലപ്പുറം

Kerala
  •  a month ago
No Image

പത്തനംതിട്ടയില്‍ 5 വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ രണ്ടാനച്ഛന് വധശിക്ഷ

Kerala
  •  a month ago
No Image

ഡോ. വന്ദന ദാസ് കേസ്: സന്ദീപിന്റെ മാനസിക നില പരിശോധിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ്

Kerala
  •  a month ago
No Image

'ഭര്‍തൃവീട്ടില്‍ സംഭവിക്കുന്ന എല്ലാ പീഡനങ്ങളും ക്രൂരതയല്ല' ; നവവധു ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവിനെയും വീട്ടുകാരെയും കുറ്റവിമുക്തരാക്കി കോടതി

National
  •  a month ago
No Image

ഉപതെരഞ്ഞെടുപ്പ്: മലപ്പുറം ജില്ലയിലെ 3 നിയോജക മണ്ഡലങ്ങളില്‍ പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബാധകം

Kerala
  •  a month ago