HOME
DETAILS

അട്ടപ്പാടിയിലെ മാതൃവിലാപം

  
backup
December 21, 2022 | 8:44 PM

8632-564562-2022

ടി.കെ ജോഷി


ദലിതരുടെ നിലയ്ക്കാത്ത വിലാപങ്ങളുടെ നാടാണ് അട്ടപ്പാടി. ആദിവാസി അമ്മമാരുടെ ചാപിള്ള പ്രസവങ്ങൾക്കും ശിശുമരണങ്ങൾക്കും ഇതുവരെ അറുതിവരുത്താൻ കഴിഞ്ഞിട്ടില്ല. അട്ടപ്പാടിയിൽ എത്ര ശിശുമരണങ്ങൾ നടന്നുവെന്നു ചോദിച്ചാൽ ആർക്കും വ്യക്തമായ ഉത്തരമില്ല. ഉത്തരം പറയേണ്ടതാണെന്ന ബോധ്യം അധികൃതർക്കോ സർക്കാരിനോ ഇല്ലെന്നാണ് പറയാതെ പറയുന്നത്. ഓരോ ശിശു മരണത്തിനും ഓരോ കാരണമുണ്ടാകും. ശിശുക്ഷേമത്തിനും ആദിവാസി ഉന്നമനത്തിനും കോടികളുടെ ഫണ്ടുണ്ട്. എന്നാൽ പിറന്നുവീണ ബാല്യങ്ങൾ കൺമുമ്പിൽ കൊഴിഞ്ഞുവീഴുമ്പോൾ കണ്ണീർവാർക്കാൻ മാത്രമാണ് ഇവിടുത്തെ ആദിവാസി അമ്മമാരുടെ വിധി.


അട്ടപ്പാടിയിൽ ശിശുമരണം ഒടുവിൽ റിപ്പോർട്ട് ചെയ്തത് ഇക്കഴിഞ്ഞ ഒക്‌ടോബർ ആറിനാണ്. കാരറ ഗുഡ്ഡയൂരിൽ വള്ളി-സുരേഷ് ദമ്പതികളുടെ ആറു ദിവസം പ്രായമുള്ള ആൺകുഞ്ഞായിരുന്നു മരിച്ചത്. പ്രസവ സമയത്ത് കുഞ്ഞിന്റെ ശരീരഭാരം വളരെ കുറവായിരുന്നുവെന്നാണ് മരണത്തിന്റെ വൈദ്യശാസ്ത്ര വിശദീകരണം. ഒരു കിലോയും 100 ഗ്രാമും മാത്രമായിരുന്നു കുഞ്ഞിന്റെ തൂക്കം. ഈ വർഷം അട്ടപ്പാടിയിൽ നടക്കുന്ന 11 ാം ശിശുമരണം കൂടിയാണിത്.


ശിശുമരണം സംബന്ധിച്ച് 2019ൽ നിയമസഭയിൽ ചോദ്യം ഉയർന്നപ്പോൾ അന്നത്തെ പട്ടിക ജാതി-വർഗ പിന്നോക്ക ക്ഷേമമന്ത്രി എ.കെ ബാലൻ പറഞ്ഞത് അട്ടപ്പാടിയിൽ പോഷകാഹാരക്കുറവു കാരണമുള്ള ശിശുമരണം ഉണ്ടാകുന്നില്ലെന്നായിരുന്നു. പിന്നെയെങ്ങനെയാണ് ഓരോ വർഷവും അട്ടപ്പാടിയിൽ ആദിവാസി ശിശുക്കൾ മരിക്കുന്നത്. എന്തുകൊണ്ടാണ് ഇവിടുത്തെ അമ്മമാർക്ക് തൂക്കക്കുറവുകളുള്ള കുട്ടികൾ പിറന്നുവീഴുന്നത്? ഓരോ വർഷവും നടക്കുന്ന 500 ഓളം പ്രസവങ്ങളിൽ ശരാശരി 30 കുട്ടികളെങ്കിലും തൂക്കക്കുറവുള്ളതായിട്ടാണ് കണക്കുകൾ വ്യക്തമാക്കുന്നത്.


ഗർഭിണികൾക്കുള്ള പോഷകാഹാരങ്ങളുമായി ലോറി ചുരം കയറുന്നതിന്റെയോ വിതരണം ചെയ്ത മരുന്നുകളുടെ ബില്ലുകളോ കണ്ടിട്ടാകാം സർക്കാരും മന്ത്രിമാരും അട്ടപ്പാടിയിലെ അമ്മമാർ ആരോഗ്യവതികളാണെന്ന് സഭയിൽ പോലും യാതൊരു മടിയും കൂടാതെ വിളിച്ചുപറയുന്നത്. കുഞ്ഞുങ്ങളുടെ തൂക്കക്കുറവിന് പരിഹാരം ഗർഭാവസ്ഥയിലെ പോഷകാഹാരക്കുറവ് മാത്രമല്ലെന്ന തിരിച്ചറിവ് അധികൃതർക്കുണ്ടായാൽ മാത്രമേ ശിശുമരണങ്ങൾക്ക് അറുതിവരുത്താൻ കഴിയൂവെന്നാണ് ആരോഗ്യപ്രവർത്തകർ പറയുന്നത്. പെൺകുട്ടികളുടെ ആരോഗ്യപരിപാലനത്തിൽ നിന്ന് തുടങ്ങണം. അതിന് ആരോഗ്യമേഖലയിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുകയാണ് വേണ്ടത്. എങ്കിലേ അട്ടപ്പാടിയിൽ നിന്നുള്ള മാതൃരോദനം ഇല്ലാതാക്കാൻ കഴിയൂ.


തീരുന്നില്ല അട്ടപ്പാടിയിലെ ദുരിതകഥ. കാടുംമേടും താണ്ടിയുള്ള അവരുടെ ജീവിതം ഇപ്പോൾ വാർത്തയല്ലാതായി. മകന്റെ മൃതദേഹം കൊണ്ടുപോകാൻ ആംബുലൻസ് കിട്ടാതെ ചുമലിലേറ്റി നടന്ന ആദിവാസി പിതാവിന്റെ വാർത്തയും അട്ടപ്പാടിയിൽ നിന്ന് കേട്ടു. എന്നിട്ടും വാഗ്ദാനങ്ങളല്ലാതെ റോഡും പാലവും വന്നില്ല. ദിവസങ്ങൾക്ക് മുമ്പ് ഗർഭിണിയെ പ്രസവവേദനയോടെ ആശുപത്രിയിൽ എത്തിച്ചത് മൂന്നരകിലോമീറ്റർ തുണികൊണ്ടുള്ള മഞ്ചലിൽ! അട്ടപ്പാടി പുതൂർ പഞ്ചായത്തിലെ കടുകുമണ്ണ ഊരിലെ സുമതിയെയാണ് ഭർത്താവ് മുരുകനും ഊരുകാരും ചേർന്ന് മുളക്കമ്പുകളിൽ കെട്ടിയ തുണിയിൽ കിടത്തി മൂന്നു കിലോമീറ്ററോളം കാട്ടിലൂടെ ചുമന്ന് ആംബുലൻസ് വരെ എത്തിച്ചത്. അട്ടപ്പാടിയിലുള്ളവർക്ക് കൃത്യസമയത്ത് ചികിത്സ ഉറപ്പുവരുത്താൻ ഐ.ടി.ഡി.പിയിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന മെഡിക്കൽ എയ്ഡ് കോൾ സെന്ററും മറ്റുമുണ്ട്. എന്നാൽ ഇതെല്ലാം സർക്കാരിന്റെ വികസന കണക്കുപുസ്തകത്തിലുണ്ട് എന്നതല്ലാതെ ആദിവാസി ജീവിതത്തിന് തുണയാകുന്നില്ല എന്നതാണ് എട്ട് മണിക്കൂർ സുമതി സഹിച്ച പ്രസവവേദന തെളിയിക്കുന്നത്. രാത്രി 11 മണിക്ക് പ്രസവ വേദന അനുഭവപ്പെട്ടെങ്കിലും ആറു മണിക്കൂർ കഴിഞ്ഞാണ് കോട്ടത്തറ ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞത്. ഗതാഗത സൗകര്യങ്ങളുണ്ടായിരുന്നുവെങ്കിൽ മൂന്നു മണിക്കൂർകൊണ്ട് ആശുപത്രിയിൽ എത്തിക്കാമായിരുന്നു.


2013 മുതൽ ഇതുവരെ 135 ഓളം നവജാത ശിശുക്കൾ അട്ടപ്പാടിയിൽ മരിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇത് ഔദ്യോഗികമായി പുറത്തുവന്ന കണക്കുമാത്രമാണ്. യഥാർഥം ഇതിന്റെ ഇരട്ടിയായിരിക്കും. ഗർഭം അലസലും ചാപിള്ള പ്രസവിക്കലുമൊന്നും കണക്കിൽപെടാതെ പോകുന്ന 'വംശഹത്യ'കളുടെ പട്ടികയിൽപെട്ടതു തന്നെയാണ്. ഇവിടുത്തെ 35,000 ഓളം വരുന്ന ജനങ്ങളിൽ 80 ശതമാനവും മതിയായ പോഷകാഹാരം കിട്ടാതെ വിളർച്ച ബാധിച്ചവരാണ്. ഇരുനൂറിലേറെ പേർ വരും അരിവാൾ രോഗത്തിന്റെ ദുരിതം പേറുന്നവർ. മറ്റ് രോഗങ്ങളുടെ പിടിയിലായവരുണ്ട് ഏറെ പേർ. ഇവർക്കെല്ലാം ചികിത്സ നൽകേണ്ട കോട്ടത്തറ ട്രൈബൽ സ്‌പെഷാലിറ്റി ആശുപത്രിയും രോഗക്കിടക്കയിലാണ്.


രാജ്യത്താകെയുള്ള ശിശുമരണങ്ങളുടെ നിരക്ക് പരിശോധിച്ചാൽ കേരളം ഏറെ പിറകിലാണ്. എന്നിട്ടുമെന്തേ അട്ടപ്പാടിപോലുള്ള ആദിവാസി ഊരുകളിൽ നവജാത ശിശുക്കൾ മരിക്കുന്നുവെന്ന ചോദ്യത്തിന് സർക്കാരിനും ജില്ലാ ഭരണകൂടത്തിനും കൃത്യമായ ഉത്തരമില്ല. കഴിഞ്ഞ എട്ടുവർഷത്തിനിടെ പോഷകാഹാരക്കുറവ് പരിഹരിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അട്ടപ്പാടിയിൽ മാത്രം ചെലവഴിച്ചത് 300 കോടി രൂപയാണ്. 35,000 പേരുടെ ആരോഗ്യം സംരക്ഷിക്കാൻ ഒരു വർഷം ചെലവഴിച്ചത് ഏതാണ്ട് 39 കോടി രൂപ. ഇതിൽ ഒരു രൂപയുടെ ആനുകൂല്യം പോലും ലഭിക്കാത്ത ആദിവാസി അമ്മമാർ ഇപ്പോഴും അട്ടപ്പാടിയിലെ ഊരുകളിൽ നിറവയറ് സമ്മാനിച്ച 'ദുരിത'വുമായി ജീവിക്കുന്നുണ്ടാകും.

( തുടരും)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജന്തര്‍ മന്തറില്‍ രണ്ടാം ഘട്ട പ്രക്ഷോഭവുമായി സിജെപി; 'പാത്രവും സ്പൂണും കൊണ്ടുവരാന്‍ ആഹ്വാനം ചെയ്ത് അഭിജീത് ദീപ്‌കെ 

National
  •  14 days ago
No Image

കൊല്ലത്ത് ഏഴുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ 21 വയസുകാരന്‍ പിടിയില്‍; കൂട്ടുപ്രതി ഒളിവില്‍ 

Kerala
  •  14 days ago
No Image

സ്കൂളിലുണ്ടായ സംഘർഷത്തിനിടെ ​മതിൽ ചാടിക്കടക്കാൻ ശ്രമം; വിദ്യാർഥിയുടെ ദേഹത്ത് ഇരുമ്പ് കമ്പി തുളച്ചുകയറി ​ഗുരുതര പരിക്ക് 

Kerala
  •  14 days ago
No Image

സുഹൃത്തിനെ ആക്രമിച്ച ഗുണ്ടാ സംഘത്തിനെതിരെ സാക്ഷി പറഞ്ഞ യുവാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമം

Kerala
  •  14 days ago
No Image

യുകെ പൗരന്മാർക്കുള്ള യാത്രാ മുന്നറിയിപ്പിൽ ഇളവ്; യുഎഇയിലേക്ക് ബ്രിട്ടീഷ് വിനോദസഞ്ചാരികളുടെയും നിക്ഷേപകരുടെയും ഒഴുക്ക് വർദ്ധിക്കുമെന്ന് പ്രതീക്ഷ

uae
  •  14 days ago
No Image

ബീച്ചുകളിലും നീന്തല്‍ക്കുളങ്ങളിലും അതീവ ജാഗ്രത വേണം; പൊതുജനങ്ങള്‍ക്ക് സുരക്ഷാ നിര്‍ദേശങ്ങളുമായി ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രാലയം

bahrain
  •  14 days ago
No Image

തെല്‍അവീവ് കേന്ദ്രമായുള്ള ഇസ്‌റാഈല്‍ ഭരണകൂടം മാനവരാശിക്ക് ഭീഷണി; മേഖലയെ യുദ്ധത്തില്‍ തളച്ചിടാനാണ് നെതന്യാഹു ഉദ്ദേശിക്കുന്നത്; അബ്ബാസ് അരാഗ്ച്ചി 

International
  •  14 days ago
No Image

യാത്രാസമയം 12 മിനിറ്റിൽ നിന്ന് 3 മിനിറ്റായി കുറയും; ശൈഖ് സായിദ് റോഡിൽ പുതിയ പാലം തുറന്ന് ആർടിഎ

uae
  •  14 days ago
No Image

നീറ്റ് യുജി പുനപരീക്ഷ 21ന്; നാളെ രാജ്യവ്യാപക മോക്ഡ്രില്‍; വിദ്യാര്‍ഥികള്‍ക്ക് നിര്‍ദേശം നല്‍കി എന്‍ടിഎ 

National
  •  14 days ago
No Image

വ്യോമയാന മേഖലയിൽ മുന്നേറാൻ അബുദബി; അത്യാധുനിക എയർ മൊബിലിറ്റി പദ്ധതികൾ പ്രഖ്യാപിച്ചു

uae
  •  14 days ago