HOME
DETAILS
MAL
മലപ്പുറത്ത് രണ്ടുപേര്‍ക്കുകൂടി ഡിഫ്തീരിയ
backup
August 27 2016 | 19:08 PM
മലപ്പുറം: ജില്ലയില്‍ രണ്ടു പേര്‍ക്കുകൂടി ഡിഫ്ത്തീരിയ. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ചീക്കോട് സ്വദേശിയായ 27 കാരിക്കും എ.ആര് നഗറിലെ 17കാരനുമാണ് രോഗം ബാധിച്ചതായി കണ്ടെത്തിയത്. ഇതോടെ ജില്ലയില്‍ ഡിഫ്ത്തീരിയ ബാധിച്ചവരുടെ എണ്ണം 115 ആയി. നിലവില്‍ മൂന്നു പേരാണ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ളത്.
രോഗം കണ്ടെത്തിയ പ്രദേശത്ത് ക്യാംപ് നടത്തി പ്രതിരോധ കുത്തിവയ്പ്പ് നല്‍കുമെന്ന് ജില്ലാ ആരോഗ്യ വകുപ്പ് മേധാവി ഡോ.വി. ഉമ്മര്‍ഫാറൂഖ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."