HOME
DETAILS

ബഫര്‍സോണ്‍ ഭൂപടം പരിശോധിക്കാന്‍ ജനം തള്ളിക്കയറി; വെബ്‌സൈറ്റ് പണിമുടക്കി

  
backup
December 22 2022 | 06:12 AM

bufferzone-map-published-state-goverment-site-crashed-2022

തിരുവനന്തപുരം: കേന്ദ്രത്തിന് നല്‍കിയ സീറോ ബഫര്‍സോണ്‍ ഭൂപടം പ്രസിദ്ധീകരിച്ച വെബ്‌സൈറ്റ് പണിമുടക്കി. കൂടുതല്‍ ആളുകള്‍ ഒരേസമയം പ്രവേശിച്ചതോടെയാണ് വെബ്‌സൈറ്റ് പ്രവര്‍ത്തനരഹിതമായത്. കുറച്ചു സമയത്തിന് ശേഷം പ്രശ്‌നം പരിഹരിച്ചു.

2021ല്‍ കേന്ദ്രത്തിന് സംസ്ഥാനം നല്‍കിയ റിപ്പോര്‍ട്ട് ആണ് പ്രസിദ്ധീകരിച്ചത്. ജനവാസ മേഖലകളെ ബഫര്‍ സോണില്‍ നിന്നും ഒഴിവാക്കിയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. സര്‍ക്കാര്‍ വെബ് സൈറ്റുകളില്‍ റിപ്പോര്‍ട്ട് ലഭ്യമാണ്.

പഞ്ചായത്തുതല, വില്ലേജ്തല സര്‍വേ നമ്പര്‍ ഉള്‍പ്പെടെയുള്ള നിര്‍മിതികളുടെ വിവരങ്ങളും മാപ്പുകളും സഹിതമുള്ള റിപ്പോര്‍ട്ടാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. 22 സംരക്ഷിത വന മേഖലകളെയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഓരോ മേഖലയ്ക്കും പ്രത്യേകം നിറം നില്‍കിയിട്ടുണ്ട്. ഭൂപടത്തില്‍ താമസ സ്ഥലം വയലറ്റ് നിറത്തില്‍ ആണ് രേഖപ്പെടുത്തിയിട്ടുള്ളത്. പരിസ്ഥിതിലോല മേഖലക്ക് പിങ്ക് നിറമാണ് നല്‍കിയിരിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നീല, പഞ്ചായത്തിന് കറുപ്പ്, വനത്തിന് പച്ച എന്ന നിലയിലാണ് നിറം നല്‍കിയിരിക്കുന്നത്.

ഓരോ വില്ലേജിലെയും ബ്ലോക്ക്, പ്ലോട്ട് അനുസരിച്ച് വിശദാംശങ്ങളും ഭൂപടത്തില്‍ ലഭ്യമാണ്. വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ ഉദ്യാനങ്ങള്‍ക്കും ചുറ്റുമുള്ള ബഫര്‍ അറിയാനാകും.ഇതുകൂടാതെ, ജനവാസമേഖല ഉള്‍പ്പെടുന്നതിലെ പരാതി നല്‍കാനുള്ള അപേക്ഷയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. വനംവകുപ്പിന്റെ ഈ ഭൂപടം അനുസരിച്ചാണ് എതിര്‍പ്പ് അറിയിക്കേണ്ടത്. സര്‍വേ നടത്തിയ പ്ലോട്ട്, വില്ലേജ്, പഞ്ചായത്ത് തുടങ്ങിയവ പ്രത്യേകം അറിയാം.

പുതിയ ഭൂപടത്തെ അടിസ്ഥാനമാക്കി വേണം പരാതി നല്‍കാനെന്നും വ്യക്തമാക്കുന്നു. റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടാതെ പോയ വിവരങ്ങള്‍ ഉണ്ടെങ്കില്‍ അറിയിക്കാനും അവസരമുണ്ട്. പഞ്ചായത്ത് തലത്തില്‍ സര്‍വകക്ഷി യോഗങ്ങള്‍ വിളിക്കാനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട് .പഞ്ചായത്തില്‍ ഹെല്‍പ് ഡെസ്‌ക് തുടങ്ങണം. വാര്‍ഡ് തലത്തില്‍ പരിശോധന നടത്തണം. പരിശോധന നടത്തേണ്ടത് വാര്‍ഡ് അംഗം,വില്ലേജ് ഓഫിസര്‍,വനം വകുപ്പ് ഉദ്യോഗസ്ഥന്‍ എന്നിവര്‍ ചേര്‍ന്നാകണം. നടപടികള്‍ വേഗത്തിലാക്കാനും പഞ്ചായത്തുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടാത്ത വിവരങ്ങള്‍ അറിയിക്കാം

സംസ്ഥാനത്തെ സംരക്ഷിത പ്രദേശങ്ങളുടെ ഒരു കിലോമീറ്റര്‍ പരിധിയിലുള്ള സ്ഥാപനങ്ങള്‍, വീടുകള്‍, മറ്റു നിര്‍മാണങ്ങള്‍, വിവിധ പ്രവര്‍ത്തനങ്ങള്‍ എന്നിവ സംബന്ധിച്ച് ഉപഗ്രഹ ചിത്രങ്ങള്‍ മുഖേന തയാറാക്കിയ പ്രാഥമിക റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. പഞ്ചായത്തുതല, വില്ലേജ്തല സര്‍വേ നമ്പര്‍ ഉള്‍പ്പെടെയുള്ള നിര്‍മിതികളുടെ വിവരങ്ങളും മാപ്പുകളും സഹിതമുള്ള റിപ്പോര്‍ട്ടാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. വിവരങ്ങള്‍ അറിയിക്കാനുള്ള ഫോറം റിപ്പോര്‍ട്ടിനൊപ്പം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫോറം പൂരിപ്പിച്ച് ജനുവരി 7നകം [email protected] ലേക്ക് അയക്കുകയോ ജോയിന്റ് സെക്രട്ടറി, വനം വന്യജീവി വകുപ്പ്, അഞ്ചാം നില, സെക്രട്ടേറിയറ്റ് അനക്‌സ് 2, തിരുവനന്തപുരം 695001 എന്ന വിലാസത്തില്‍ ലഭ്യമാക്കുകയോ വേണം.

ഭൂപടത്തില്‍ താമസ സ്ഥലം വയലറ്റ് നിറത്തില്‍
പിങ്ക് പരിസ്ഥിതിലോല മേഖല
നീല– വിദ്യാഭ്യാസ സ്ഥാപനങ്ങള്‍
കറുപ്പ്–പഞ്ചായത്ത്
ചുമപ്പ്–വാണിജ്യകെട്ടിടങ്ങള്‍

മഞ്ഞ–ആരാധനാലയങ്ങള്‍

പച്ച–വനം

ബ്രൗണ്‍–ഓഫിസ്

പരാതി ജനുവരി 7നകം



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മോസ്കോയിൽ കാർ ബോംബ് ആക്രമണം; റഷ്യൻ ജനറൽ കൊല്ലപ്പെട്ടു, ഭീകരാക്രമണമെന്നാണ് സംശയം

International
  •  17 hours ago
No Image

സ്ത്രീകള്‍ ഉള്‍പ്പെടെ എട്ട് പേരുടെ വധശിക്ഷ നടപ്പാക്കാന്‍ കുവൈത്ത്

latest
  •  17 hours ago
No Image

പത്തനംതിട്ടയില്‍ 17കാരന്‍ മൂന്ന് സഹോദരിമാരെ ബലാത്സംഗം ചെയ്തു; പ്രതിയെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി

Kerala
  •  18 hours ago
No Image

എന്തിനീ ക്രൂരത; കോടതി ഉത്തരവുണ്ടായിട്ടും വീട്ടില്‍ കയറാനാകാതെ ഹൃദ്രോഗിയായ യുവതി

Kerala
  •  18 hours ago
No Image

കസ്തൂരിരംഗൻ റിപ്പോർട്ട്; ഇനിയും തീരാത്ത വിവാദങ്ങൾക്കും വിമർശനങ്ങൾക്കും ഇടയാക്കിയ പരിസ്ഥിതി രേഖ

Kerala
  •  18 hours ago
No Image

ഉത്തര്‍ പ്രദേശില്‍ ശസ്ത്രക്രിയക്കിടെ തുണി മറന്നുവെച്ച് തുന്നി; യുവതി വേദന സഹിച്ചത് രണ്ടുവര്‍ഷം

National
  •  19 hours ago
No Image

'പാകിസ്ഥാന് ഒരു തുള്ളിവെള്ളം നല്‍കില്ല'; കടുത്ത നടപടികളുമായി കേന്ദ്രം

latest
  •  19 hours ago
No Image

പുതിയ രീതിയിലുള്ള വാട്സാപ്പ് ഗ്രൂപ്പ് തട്ടിപ്പ്; മുന്നറിയിപ്പുമായി പൊലീസ്

Kerala
  •  19 hours ago
No Image

വ്യാജ ഹജ്ജ് പരസ്യങ്ങള്‍ക്കെതിരെ ശക്തമായ നടപടിയുമായി സഊദി അറേബ്യ

Saudi-arabia
  •  20 hours ago
No Image

ഗൂഗിൾ മാപ്പ് കൊടുത്ത വഴി പണിയായി; കൂട്ടനാട്ടിൽ യുവാക്കളുടെ കാർ തോട്ടിൽ വീണു

Kerala
  •  20 hours ago