ബഫര്‍സോണില്‍ പരാതി പ്രളയം; സര്‍ക്കാറിനു മുന്നില്‍ ഇതുവരെ കിട്ടിയത് 12,000ത്തിലേറെ പരാതികള്‍
തിരുവനന്തപുരം: ബഫര്‍ സോണ്‍ പ്രശ്‌നത്തില്‍ സര്‍ക്കാരിന് മുന്നില്‍ പരാതി പ്രളയം. ഇതുവരെ 12,000 ലേറെ പരാതികളാണ് ലഭിച്ചത്. ഉപഗ്രഹസര്‍വെ റിപ്പോര്‍ട്ടിന്മേലും ഇന്നലെ പ്രസിദ്ധീകരിച്ച ഭൂപടത്തിന്മേലുമാണ് പരാതികള്‍ ലഭിച്ചത്. സ്വന്തം വീടുകളും കെട്ടിടങ്ങളും ബഫര്‍ പരിധിയില്‍ പെട്ടതിന്റെ ഫോട്ടോകള്‍ സഹിതമാണ് പല പരാതികളും.
എന്നാല്‍ പരാതികള്‍ അതിവേഗം തീര്‍പ്പാക്കല്‍ സര്‍ക്കാരിന് മുന്നിലെ വെല്ലുവിളിയാകും. ജനുവരി 11 ന് സുപ്രിംകോടതി കേസ് പരിഗണിക്കുന്നത്. അതിന് മുന്‍പ് ഫീല്‍ഡ് സര്‍വേ നടത്തി റിപ്പോര്‍ട്ടുകള്‍ പുതുക്കി നല്‍കണം.
അതേ സമയംസൈലന്റ് വാലി ദേശീയോദ്യാനത്തിന് ചുറ്റുമുള്ള പരിസ്ഥിതി ലോല പ്രദേശത്തിന്റെ ആകാശ സര്‍വേ ഭൂപടത്തില്‍ പിഴവുണ്ടെന്നാണ് ഡിഎഫ്ഒ എസ്. വിനോദ് അറിയിക്കുന്നത്. സൈലന്റ് വാലിക്ക് നേരത്തെ തന്നെ ബഫര്‍ സോണ്‍ ഉള്ളതിനാല്‍, കൂട്ടിച്ചേര്‍ക്കല്‍ വേണ്ടിവരില്ല. ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഡിഎഫ്ഒ അറിയിച്ചു.
അതിനിടെ, സര്‍ക്കാര്‍ പുതുതായി പ്രസിദ്ധീകരിച്ച ബഫര്‍ സോണ്‍ ഭൂപടത്തിനെതിരെ കോഴിക്കോട് ജില്ലയിലും പ്രതിഷേധം ശക്തമാകുന്നു. സാധാരണക്കാര്‍ക്ക് മനസിലാകാത്ത രീതിയിലാണ് ഭൂപടമെന്ന് കര്‍ഷകര്‍ ആരോപിച്ചു. താമരശ്ശേരിയില്‍ ഇന്ന് മുസ്‌ലിം ലീഗ് ജനാരോഷ പ്രഖ്യാപന സമരം നടത്തും.
പുതുതായി സര്‍ക്കാര്‍ പുറത്ത് വിട്ട ഭൂപടത്തില്‍ വ്യക്തത ഇല്ലെന്നണ് കര്‍ഷകരുടെ പരാതി. ഈ ഭൂപടത്തില്‍ സ്വന്തം ഭൂമി ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പോലും കണ്ടെത്താന്‍ കഴിയുന്നില്ലെന്നും കര്‍ഷകര്‍ പറയുന്നു. ബഫര്‍ സോണ്‍ വിഷയത്തില്‍ കോഴിക്കോട്ട് ജില്ലയില്‍ മുസ്‌ലിം ലീഗും സമര രംഗത്തേക്കിറങ്ങുകയാണ്. താമരശ്ശേരിയില്‍ ഇന്ന് നടക്കുന്ന ജനാരോഷ പ്രഖ്യാപന സമരം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസ് ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."