HOME
DETAILS
MAL
കേരള പി.എസ്.സി 2024 ഫെബ്രുവരി മാസത്തെ പരീക്ഷ കലണ്ടര്‍ പ്രസിദ്ധീകരിച്ചു; നിങ്ങള്‍ അപേക്ഷിച്ച പരീക്ഷകളുടെ തീയതി പരിശോധിക്കാം
backup
November 25 2023 | 02:11 AM
കേരള പി.എസ്.സി 2024 ഫെബ്രുവരി മാസത്തെ പരീക്ഷ കലണ്ടര്‍ പ്രസിദ്ധീകരിച്ചു; നിങ്ങള്‍ അപേക്ഷിച്ച പരീക്ഷകളുടെ തീയതി പരിശോധിക്കാം
കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ 2024 ഫെബ്രുവരി മാസത്തില്‍ നടത്തുന്ന പരീക്ഷാ കലണ്ടര്‍ ഔദ്യോഗിക വെബ്‌സൈറ്റായ www.keralapsc.gov.in ല്‍ പ്രസിദ്ധീകരിച്ചു. കലണ്ടര്‍ അനുസരിച്ച് 81 പരീക്ഷകളാണ് ഫെബ്രുവരി മാസത്തില്‍ നടത്തുന്നത്. നവംബര്‍ 23 മുതല്‍ ഉദ്യോഗാര്‍ഥികള്‍ക്ക് വിവിധ പരീക്ഷാ അപേക്ഷകള്‍ക്ക് കണ്‍ഫര്‍മേഷന്‍ നല്‍കാനുള്ള അവസരം നല്‍കി തുടങ്ങിയിട്ടുണ്ട്. ഡിസംബര്‍ 12ാം തീയതി വരെയാണ് ഫെബ്രുവരി മാസത്തെ പരീക്ഷകള്‍ക്ക് കണ്‍ഫര്‍മേഷന്‍ നല്‍കാനാവുക. പ്രധാനപ്പെട്ട പരീക്ഷകളുടെ തീയതിയും, കാറ്റഗറി നമ്പറും ചുവടെ കൊടുക്കുന്നു.
- പരീക്ഷ: ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ് (മെയ്ന്‍ എക്‌സാം), കാറ്റഗറി നമ്പര്‍: 697/2022, പരീക്ഷാ തീയതി: 07/02/2024 ബുധന്‍
- പരീക്ഷ: സപ്പോര്‍ട്ടിങ് ആര്‍ട്ടിസ്റ്റ് ഇന്‍ മൃദംഗം ഫോര്‍ ഡാന്‍സ് (കേരള നടനം), കാറ്റഗറി നമ്പര്‍: 181/2023, പരീക്ഷാ തീയതി: 08/02/2024 വ്യാഴം
- പരീക്ഷ: എല്‍.പി സ്‌കൂള്‍ ടീച്ചര്‍ (തമിഴ് മീഡിയം), കാറ്റഗറി നമ്പര്‍: 216/2023, പരീക്ഷാ തീയതി: 09/02/2024 വെള്ളി
- പരീക്ഷ: വനിതാ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ (ട്രെയ്‌നീ), കാറ്റഗറി നമ്പര്‍: 287/2023,288/2023,289/2023,290/2023,312/2023, പരീക്ഷാ തീയതി: 10/02/2024 ശനി
- പരീക്ഷ: വര്‍ക്ക്‌ഷോപ്പ് ഇന്‍സ്ട്രക്ടര്‍/ ഡെമോണ്‍സ്‌ട്രേറ്റര്‍ ഇന്‍ പ്രിന്റിങ് ടെക്‌നോളജി, കാറ്റഗറി നമ്പര്‍: 182/2023, പരീക്ഷാ തീയതി: 12/02/2024 തിങ്കള്‍
6.പരീക്ഷ: വനിതാ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍, കാറ്റഗറി നമ്പര്‍: 276/2023, പരീക്ഷാ തീയതി: 13/02/2024 ചൊവ്വ
- പരീക്ഷ: മെഡിക്കല്‍ ഓഫീസര്‍ (visha), കാറ്റഗറി നമ്പര്‍: 030/2023, പരീക്ഷാ തീയതി: 14/02/2024 ബുധന്‍
- പരീക്ഷ: നഴ്‌സ്, കാറ്റഗറി നമ്പര്‍: 061/2023, പരീക്ഷാ തീയതി: 15/02/2024 വ്യാഴം
- പരീക്ഷ: നഴ്‌സ് ഗ്രേഡ്-II (ആയുര്‍വേദ), കാറ്റഗറി നമ്പര്‍: 116/2023,117/2023,118/2023,224/2023,321/2023, പരീക്ഷാ തീയതി: 15/02/2024 വ്യാഴം
- പരീക്ഷ: റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍, കാറ്റഗറി നമ്പര്‍: 296/2023, പരീക്ഷാ തീയതി: 16/02/2024 വെള്ളി
- പരീക്ഷ: വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍, കാറ്റഗറി നമ്പര്‍: 286/2023, പരീക്ഷാ തീയതി: 17/02/2024 ശനി
- പരീക്ഷ: സിവില്‍ എക്‌സൈസ് ഓഫീസര്‍ (ട്രെയ്‌നീ), കാറ്റഗറി നമ്പര്‍: 307/2023,308/2023, പരീക്ഷാ തീയതി: 17/02/2024 ശനി
- പരീക്ഷ: അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ അറബിക്, കാറ്റഗറി നമ്പര്‍: 148/2023, 149/2023, പരീക്ഷാ തീയതി: 19/02/2024 തിങ്കള്‍
- പരീക്ഷ: ഫാര്‍മസിസ്റ്റ് ഗ്രേഡ്- II (ആയുര്‍വേദം), കാറ്റഗറി നമ്പര്‍: 024/2023, 025/2023, 060/2023, പരീക്ഷാ തീയതി: 20/02/2024 ചൊവ്വ
- പരീക്ഷ: ഡ്രഗ് ഇന്‍സ്‌പെക്ടര്‍, കാറ്റഗറി നമ്പര്‍: 086/2023, പരീക്ഷാ തീയതി: 21/02/2024 ബുധന്‍
- പരീക്ഷ: ക്ലിനിക്കല്‍ ഓഡിയോമെട്രീഷന്‍, ഗ്രേഡ്-II (NCA for SC), കാറ്റഗറി നമ്പര്‍: 337/2022, പരീക്ഷാ തീയതി: 22/02/2024 വ്യാഴം
- പരീക്ഷ: റിസര്‍ച്ച് അസിസ്റ്റന്റ് (ഫോ ക് ലോര്‍), കാറ്റഗറി നമ്പര്‍: 185/2023, പരീക്ഷാ തീയതി: 23/02/2024 വെള്ളി
- പരീക്ഷ: വെറ്റിനറി സര്‍ജന്‍ ( ഗ്രേഡ് II), കാറ്റഗറി നമ്പര്‍: 313/2023, പരീക്ഷാ തീയതി: 23/02/2024 വെള്ളി
- പരീക്ഷ: ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍, കാറ്റഗറി നമ്പര്‍: 226/2023, 227/2023, 228/2023, 229/2023, 230/2023, 231/2023, 232/2023, 233/2024, 234/2023 പരീക്ഷാ തീയതി: 24/02/2024 ശനി
- പരീക്ഷ: WORKSHOP INSTRUCTOR/ INSTRUCTORGR.II/ DEMONSTRATOR/ DRAFTSMAN GR.II (COMP. HARDWARE AND MAINTENANCE),
കാറ്റഗറി നമ്പര്‍: 180/2023, പരീക്ഷാ തീയതി: 26/02/2024 തിങ്കള്‍ - പരീക്ഷ: മെഡിക്കല്‍ ഓഫീസര്‍ (ആയൂര്‍വേദം), കാറ്റഗറി നമ്പര്‍: 125/2023, പരീക്ഷാ തീയതി: 27/02/2024 ചൊവ്വ
- പരീക്ഷ: വര്‍ക്ക് സുപ്രീണ്ടന്റ്, കാറ്റഗറി നമ്പര്‍: 309/2023, പരീക്ഷാ തീയതി: 28/02/2024 ബുധന്‍
- പരീക്ഷ: MOULDER, കാറ്റഗറി നമ്പര്‍: 094/2023, പരീക്ഷാ തീയതി: 29/02/2024 ചൊവ്വ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."