HOME
DETAILS
MAL
കത്ത് വിവാദം: നേരറിയാന്‍ സി.പി.എം അന്വേഷണ കമ്മിഷനെ നിയമിച്ചു
backup
December 24 2022 | 16:12 PM
തിരുവനന്തപുരം: നഗരസഭയിലെ കത്ത് വിവാദത്തില്‍ സി.പി.എം അന്വേഷണ കമ്മിഷനെ നിയോഗിച്ചു. സി ജയന്‍ ബാബു, ഡി കെ മുരളി, ആര്‍ രാമു എന്നിവര്‍ അന്വേഷിക്കും. മൂന്ന് ആഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.
വിവാദത്തില്‍ തിരുവനന്തപുരം നഗരസഭാ പരിധില്‍ ജനുവരി 7 ന് ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നിയമന കത്ത് വിവാദത്തില്‍ ആരോപണ വിധേയരെ സംരക്ഷിക്കുന്നുവെന്നാരോപിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. വിഷയത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയതോടെ മേയര്‍ക്കും സര്‍ക്കാരിനും ആശ്വാസമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."