സി.ഐ.എസ്.എഫ് ഹെഡ് കോണ്‍സ്റ്റബിള്‍ റിക്രൂട്ട്‌മെന്റ്; അപേക്ഷിക്കേണ്ട അവസാന തീയതി നാളെയാണ്; ഇനിയും വൈകല്ലേ
സി.ഐ.എസ്.എഫ് ഹെഡ് കോണ്‍സ്റ്റബിള്‍ റിക്രൂട്ട്‌മെന്റ്; അപേക്ഷിക്കേണ്ട അവസാന തീയതി നാളെയാണ്; ഇനിയും വൈകല്ലേ
കേന്ദ്ര സര്‍ക്കാരിന് കീഴില്‍ ഉയര്‍ന്ന ശമ്പളത്തിലൊരു സ്ഥിര ജോലി ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സില്‍ (CISF) ഹെഡ് കോണ്‍സ്റ്റബിള്‍ ജി.ഡി (GD) സ്‌പോര്‍ട്‌സ് ക്വാട്ട തസ്തികയിലേക്ക് നിയമനം നടത്തുന്നതിനായി പുതിയ റിക്രൂട്ട്‌മെന്റ് ക്ഷണിച്ചിരിക്കുന്നു. മിനിമം പ്ലസ് ടു യോഗ്യതയും, സര്‍ക്കാര്‍ നിശ്കര്‍ശിച്ച കായിക യോഗ്യതയുമുള്ളവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. നിലവില്‍ 215 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ (നവംബര്‍ 28ന്) അവസാനിക്കും. അതുകൊണ്ട് ഇനിയും അപേക്ഷിക്കാത്തവര്‍ യോഗ്യത മാനദണ്ഡങ്ങള്‍ കൃത്യമായി വായിച്ച് മനസിലാക്കി ഇന്ന് തന്നെ അപേക്ഷ സമര്‍പ്പിക്കൂ…
തസ്തിക& ഒഴിവ്
സി.ഐ.എസ്.എഫ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ഹെഡ്‌കോണ്‍സ്റ്റബിള്‍ ജി.ഡി
ഇന്ത്യയൊട്ടാകെ ആകെ 215 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഒഴിവുകള്‍
അത്‌ലറ്റിക്‌സ്, ബോക്‌സിങ്, ബാസ്‌കറ്റ് ബോള്‍, ഫുട്‌ബോള്‍, ജിംനാസ്റ്റിക്‌സ്, ഹാന്‍ഡ്‌ബോള്‍, ഹോക്കി, ഷൂട്ടിങ്, നീന്തല്‍, വോളി ബോള്‍, വെയ്റ്റ് ലിഫ്റ്റിങ്, ഗുസ്തി, തൈക്കാന്‍ഡോ, ബോഡി ബില്‍ഡിങ് എന്നീ ഇനങ്ങളിലായി 215 ഒഴിവുകളാണുള്ളത്. ഓരോ ഇനത്തിലും വ്യത്യസ്ത കാറ്റഗറികള്‍ക്കായി ഒഴിവുകള്‍ നീക്കി വെച്ചിട്ടുണ്ട്. പൂര്‍ണ്ണാമായ വിവരങ്ങള്‍ ഔദ്യോഗിക വിജ്ഞാപനത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
പ്രായപരിധി
18 വയസ്സ് മുതല്‍ 23 വയസ്സ് വരെയുള്ളവര്‍ക്കാണ് അപേക്ഷിക്കാനാവുക. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃതമായ വയസിളവ് ഉണ്ടായിരിക്കും.
യോഗ്യത മാനദണ്ഡങ്ങള്‍
അംഗീകൃത ബോര്‍ഡിന് കീഴില്‍ പ്ലസ് ടൂ പൂര്‍ത്തിയാക്കിയിരിക്കണം. സ്റ്റേറ്റ്, നാഷണല്‍, ഇന്റര്‍നാഷണല്‍ വേദികളില്‍ സ്‌പോര്‍ട്‌സ്, അത്‌ലറ്റിക്‌സില്‍ പങ്കെടുത്തിരിക്കണം.
01-01-2021നും 28-11-2023നും ഇടയില്‍ ചാമ്പ്യന്‍ഷിപ്പുകളിലും, ഗെയിംസുകളിലും പങ്കെടുത്തവരായിരിക്കണം.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 25,500 രൂപ മുതല്‍ 81,100 രൂപ വരെ ശമ്പളമായി ലഭിക്കും.
രണ്ട് സ്റ്റേജുകളായാണ് റിക്രൂട്ട്‌മെന്റ്
സ്റ്റേജ് 1: ട്രയല്‍ ടെസ്റ്റ്, പ്രൊഫിഷ്യന്‍സി ടെസ്റ്റ്, ഫിസിക്കല്‍ സ്റ്റാന്‍ഡേര്‍ഡ് ടെസ്റ്റ്, ഡോക്യുമെന്റേഷന്‍.
സ്‌റ്റേജ് 2: മെഡിക്കല്‍ പരിശോധന.
അപേക്ഷ ഫീസ്
യു.ആര്‍, ഒ.ബി.സി, ഇ.ഡബ്ല്യൂ.എസ് വിഭാഗക്കാര്‍ക്ക് 100 രൂപയാണ് അപേക്ഷ ഫീസ്.
എസ്.സി, എസ്.ടി, വനിതകള്‍ക്ക് അപേക്ഷ ഫീസില്ല.
നാളെ അവസാന തീയതി ആയതിനാല്‍ താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ഇന്ന് തന്നെ അപേക്ഷ സമര്‍പ്പിക്കാന്‍ ശ്രമിക്കുക. സി.ഐ.എസ്.എഫിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ
https://cisfrectt.cisf.gov.in/ വഴി അപേക്ഷിക്കാം.
അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായി വായിച്ച് മനസിലാക്കാന്‍ ശ്രദ്ധിക്കുക.
ഔദ്യോഗിക വിജ്ഞാപനം ലഭിക്കാന്‍ https://cisfrectt.cisf.gov.in/file_open.php?fnm=ijcv4f9NRnhvGPwKCoTRPqcm4PZoGqtVqZhGzvvwb01IQiOFJZjq76LB0ARn5ycCjDdnVzCJf8v4QK3yCWIRrg സന്ദര്‍ശിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."