HOME
DETAILS

യൂനിഫോം പോയി , റോഡില്‍ ഇറങ്ങാന്‍ കഴിയാതെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍

  
backup
September 27 2021 | 04:09 AM

986356-2

ബാസിത് ഹസന്‍


തൊടുപുഴ: ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് യൂനിഫോം നഷ്ടമായതോടെ റോഡിലിറങ്ങാന്‍ കഴിയാതെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍. ഇതോടെ സംസ്ഥാനത്തെ നിരത്തുകളിലെ വാഹന പരിശോധന വഴിമുട്ടി. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ യൂനിഫോം സംബന്ധിച്ച് പ്രതിപാദിക്കുന്ന കേരളാ മോട്ടോര്‍ വെഹിക്കിള്‍സ് റൂള്‍ 406 ലെ 'കേരള എംബ്ലം' പരാമര്‍ശമാണ് വിനയായത്.
അശോകചക്രം ആലേഖനം ചെയ്ത ബെല്‍റ്റ് അടക്കമുള്ള യൂനിഫോമാണ് ഇവര്‍ ഉപയോഗിച്ചിരുന്നത്. ടിപ്പര്‍ ഓണേഴ്‌സ് അസോസിയേഷന്‍ പ്രതിനിധി പി.എ ജനീഷ് ഇത് സംബന്ധിച്ച് ഫയല്‍ ചെയ്ത കേസിലാണ് ഹൈക്കോടതി ഇടപെടലുണ്ടായത്. വകുപ്പിലെ യൂനിഫോംഡ് ഓഫിസര്‍മാര്‍ റൂള്‍ 406 പ്രകാരമുള്ള യൂനിഫോം ധരിക്കണമെന്ന കര്‍ശന നിര്‍ദേശമാണ് ഹൈക്കോടതി നല്‍കിയത്.


ഉത്തരവ് നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ഗതാഗത സെക്രട്ടറിയോടും ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറോടും നിര്‍ദേശിച്ചിട്ടുണ്ട്. ഇതേത്തുടര്‍ന്ന് കേരളാ മോട്ടോര്‍ വെഹിക്കിള്‍ റൂള്‍ നിഷ്‌കര്‍ഷിക്കുന്ന യൂനിഫോം മാത്രമേ ധരിക്കാവൂ എന്ന് വ്യക്തമാക്കി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ വകുപ്പിലെ എല്ലാ ഓഫിസര്‍മാര്‍ക്കും രേഖാമൂലം നിര്‍ദേശം നല്‍കി. ഇതോടെയാണ് ഉദ്യോഗസ്ഥരുടെ യൂനിഫോം നഷ്ടമായത്. കേരളാ എംബ്ലം എന്നത് സ്റ്റേറ്റ് എംബ്ലം എന്ന് നിയമഭേദഗതിയിലൂടെ മാറ്റംവരുത്തിയാല്‍ മാത്രമേ ഇനി ഉദ്യോഗസ്ഥര്‍ക്ക് യൂനിഫോം തിരിച്ചു ലഭിക്കൂ. ഇതിനുള്ള നടപടിക്രമങ്ങള്‍ സര്‍ക്കാര്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.


അതേസമയം മോട്ടോര്‍ വാഹന വകുപ്പിലെ എക്‌സിക്യൂട്ടീവ് - മിനിസ്റ്റീരിയല്‍ വിഭാഗങ്ങള്‍ തമ്മിലുള്ള ശീതസമരം നിയമഭേദഗതിക്കുള്ള നീക്കം മന്ദഗതിയിലാകാന്‍ കാരണമായിട്ടുണ്ട്. മിനിസ്റ്റീരിയല്‍ വിഭാഗത്തില്‍ നിന്നുള്ള പ്രമോഷന്‍ പോസ്റ്റായി യൂനിഫോമില്ലാത്ത അഡ്മിനിസ്‌ട്രേഷന്‍ ജോയിന്റ് ആര്‍.ടി.ഒ തസ്തിക സൃഷ്ടിക്കാനുള്ള ശ്രമം ഇവര്‍ ശക്തമായി എതിര്‍ക്കുകയാണ്. എന്‍ഫോഴ്‌സ്‌മെന്റ് ചുമതല എക്‌സിക്യൂട്ടീവ് വിഭാഗത്തിനും ഭരണപരമായ എസ്റ്റാബ്ലിഷ്‌മെന്റ് ചുമതല മിനിസ്റ്റീരിയല്‍ വിഭാഗത്തിനുമാണ്. ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം മൂലം മോട്ടോര്‍ വാഹന വകുപ്പില്‍ പലപ്പോഴും മെല്ലെപ്പോക്ക് നിലനില്‍ക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലുലു ഓഹരി പൊതുജനങ്ങളിലേയ്ക്ക്; ഐ.പി.ഒ പ്രാഥമിക ഓഹരി വില്‍പന നടപടികള്‍ക്ക് തുടക്കമായി

uae
  •  2 months ago
No Image

'ഞാന്‍ കലൈഞ്ജറുടെ പേരമകന്‍, ഒരിക്കലും മാപ്പ് പറയില്ല'സനാതന ധര്‍മ വിവാദത്തില്‍ നിലപാട് ആവര്‍ത്തിച്ച് ഉദയനിധി

National
  •  2 months ago
No Image

ഭാര്യയുടെ പ്രസവവും കുഞ്ഞിന്റെ പൊക്കിള്‍ കൊടി മുറിക്കുന്നതും ചിത്രീകരിച്ച് ചാനലില്‍; തമിഴ് യുട്യൂബര്‍ നിയമക്കുരുക്കില്‍

National
  •  2 months ago
No Image

സിദ്ദിഖിന്റെ ഇടക്കാല ജാമ്യം തുടരും; മുന്‍കൂര്‍ ജാമ്യഹരജി പരിഗണിക്കുന്നത് മാറ്റി

Kerala
  •  2 months ago
No Image

ഇസ്‌റാഈലിന് നേരെ വീണ്ടും ഹിസ്ബുല്ലയുടെ റോക്കറ്റ് ആക്രമണം; മുന്നറിയിപ്പ് സൈറണ്‍, തെല്‍ അവീവില്‍ അടിയന്തരാവസ്ഥ

International
  •  2 months ago
No Image

കോണ്‍ഗ്രസിന് പുതിയ തലവേദനയായി ഷാനിബ്; പാലക്കാട് സ്വതന്ത്രനായി മത്സരിക്കും

Kerala
  •  2 months ago
No Image

മുംബൈ ഭീകരാക്രമണം: തഹാവുര്‍ റാണയെ ഇന്ത്യക്ക് കൈമാറും 

International
  •  2 months ago
No Image

യാത്രയയപ്പ് ചടങ്ങിലേക്ക് ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്ന് ആവര്‍ത്തിച്ച് കളക്ടര്‍, നവീനുമായി ഉണ്ടായിരുന്നത് നല്ലബന്ധം

Kerala
  •  2 months ago
No Image

നവീന്‍ ബാബുവിന്റേത് ആത്മഹത്യ തന്നെ; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പൊലിസിന് കൈമാറി

Kerala
  •  2 months ago
No Image

' നിങ്ങളില്‍ ഞങ്ങള്‍ ഭഗത് സിങ്ങിനെ കാണുന്നു'അധോലോക കുറ്റവാളി ലോറന്‍സ് ബിഷ്‌ണോയിക്ക് നിയമസഭാ സീറ്റ് വാഗ്ദാനം 

National
  •  2 months ago