ഉത്തരാഖണ്ഡ് തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിച്ചു
ഉത്തരകാശി: 17 ദിവസങ്ങള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ ഉത്തരാഖണ്ഡ് സില്‍ക്യാര തുരങ്കത്തില്‍ കുടുങ്ങിയ 41തൊഴിലാളികള്‍ക്ക് പുനര്ജന്മം. എന്‍.ഡി.ആര്.എഫിന്റെ അഞ്ചംഗ സംഘം ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെയാണ് ആദ്യത്തെ തൊഴിലാളിയെ പുറത്തെത്തിച്ചത്. ആരോഗ്യപ്രശ്നങ്ങളുള്ളയാളെയാണ് ആദ്യം പുറത്തെത്തിച്ചത്. പൈപ്പിനുള്ളിലൂടെയാണ് എന്‍.ഡി.ആര്.എഫ് അംഗങ്ങള്‍ തുരങ്കത്തിലേക്ക് കടന്ന് തൊഴിലാളികളെ പുറത്തെത്തിച്ചത്.പുറത്തെത്തിച്ച മുഴുവന്‍ തൊഴിലാളികളും സുരക്ഷിതരാണ്.
തൊഴിലാളികളുടെ ആരോഗ്യനില പരിശോധിക്കാന്‍ വലിയ സംഘവും തുരങ്കത്തിന് പുറത്തുണ്ടായിരുന്നു. പുറത്തെത്തിച്ച ഉടനെ ഇവരെ ആശുപത്രിയില്‍ എത്തിക്കും. ഇതിനായി എയര്‍ ആംബുലന്‍സുകളും സജ്ജമാക്കിയിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി തൊഴിലാളികളാണ് തുരങ്കത്തില്‍ കുടുങ്ങിയത്. അന്ന് മുതല്‍ ആവശ്യമായ എല്ലാ ഭക്ഷണവും കൃതമായി കുഴലിലൂടെ എത്തിച്ചു നല്‍കിയിരുന്നു. കൂടാതെ ബന്ധുകള്‍ക്ക് തൊഴിലാളികളുമായി സംസാരിക്കാനുള്ള അവസരം ഒരുക്കുകയും ചെയ്തിരുന്നു.
ഉത്തരാഖണ്ഡ് തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."