കേരളത്തില്‍ സര്‍ക്കാര്‍ ജോലി നേടാന്‍ അവസരം; ഇന്ത്യയൊട്ടാകെ 1800 ലധികം ഒഴിവുകള്‍; കേരള പോസ്റ്റ് ഓഫീസ് സ്‌പോര്‍ട്‌സ് ക്വാട്ട റിക്രൂട്ട്‌മെന്റിന് ഇപ്പോള്‍ തന്നെ അപേക്ഷിക്കൂ
കേരളത്തില്‍ സര്‍ക്കാര്‍ ജോലി നേടാന്‍ അവസരം; ഇന്ത്യയൊട്ടാകെ 1800 ലധികം ഒഴിവുകള്‍; കേരള പോസ്റ്റ് ഓഫീസ് സ്‌പോര്‍ട്‌സ് ക്വാട്ട റിക്രൂട്ട്‌മെന്റിന് ഇപ്പോള്‍ തന്നെ അപേക്ഷിക്കൂ
കേരളത്തിലെ വിവിധ പോസ്റ്റ് ഓഫീസുകളില്‍ ജോലി നേടാന്‍ അവസരം. തപാല്‍ വകുപ്പിന് കീഴില്‍ പോസ്റ്റല്‍ അസിസ്റ്റന്റ്, സോര്‍ട്ടിങ് അസിസ്റ്റന്റ്, പോസ്റ്റ്മാന്‍, മെയില്‍ ഗാര്‍ഡ് & മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് എന്നിങ്ങനെ വിവിധ തസ്തികകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. ഇത്തവണ കായിക മേഖലയില്‍ കഴിവ് തെളിയിച്ചവര്‍ക്കായാണ് റിക്രൂട്ട്ന്റ് വിളിച്ചിരിക്കുന്നത്. മിനിമം പത്താം ക്ലാസും, പ്ലസ് ടുവും, വിവിധ കായിക ഇനങ്ങളില്‍ കഴിവ് തെളിയിച്ചവര്‍ക്കുമായി മൊത്തം 1899 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് 2023 ഡിസംബര്‍ 9 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.
തസ്തിക & ഒഴിവ്
ഇന്ത്യ പോസ്റ്റല്‍ സര്‍വ്വീസില്‍ പോസ്റ്റല്‍ അസിസ്റ്റന്റ്, സോര്‍ട്ടിങ് അസിസ്റ്റന്റ്, പോസ്റ്റ്മാന്‍, മെയില്‍ ഗാര്‍ഡ് & മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് (MTS) നിയമനം.
ഇന്ത്യയൊട്ടാകെ 1899 ഒഴിവുകള്‍.
കേരളത്തില്‍ 94 ഒഴിവുകള്‍.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 18000 മുതല്‍ 81000 രൂപ വരെ ശമ്പളം ലഭിക്കുന്നതാണ്.
വിദ്യാഭ്യാസ യോഗ്യത
പോസ്റ്റല്‍ അസിസ്റ്റന്റ്/ സോര്‍ട്ടിങ് അസിസ്റ്റന്റ്: അംഗീകൃത സര്‍വ്വകലാശാലക്ക് കീഴില്‍ ഡിഗ്രി, കമ്പ്യൂട്ടര്‍ പരിജ്ഞാനം.
പോസ്റ്റ്മാന്‍/ മെയ്ല്‍ ഗാര്‍ഡ്: അംഗീകൃത ബോര്‍ഡിന് കീഴില്‍ പ്ലസ് ടു, പ്രാദേശിക ഭാഷാ പ്രാവീണ്യം, കമ്പ്യൂട്ടര്‍ പരിജ്ഞാനം.
മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ്: അംഗീകൃത ബോര്‍ഡിന് കീഴില്‍ പത്താം ക്ലാസ് പാസിയിരിക്കണം.
കായിക യോഗ്യത
താഴെ കൊടുത്തിരിക്കുന്ന ഔദ്യോഗിക വിജ്ഞാപനത്തില്‍ ലിസ്റ്റ് ചെയ്ത കായിക ഇനങ്ങളില്‍ പങ്കെടുത്ത ഉദ്യോഗാര്‍ഥികള്‍ക്കാണ് അപേക്ഷിക്കാനാവുക.
- പട്ടികയില്‍ ഉള്‍പ്പെട്ട കായിക ഇനങ്ങളില്‍ സംസ്ഥാന, ദേശീയ മത്സരങ്ങളില്‍ പങ്കെടുത്തവര്‍ക്ക് അപേക്ഷിക്കാം.
- പട്ടികയില്‍ ഉള്‍പ്പെട്ട കായിക ഇനങ്ങളില്‍ ഇന്‍ര്‍ യൂണിവേഴ്‌സിറ്റി തലങ്ങളില്‍ മത്സരത്തില്‍ പങ്കെടുത്തവര്‍ക്ക് അപേക്ഷിക്കാം.
- ദേശീയ സ്‌കൂള്‍ ഗെയിംസില്‍ പട്ടികയില്‍ ഉള്‍പ്പെട്ട കായിക ഇനങ്ങളില്‍ സംസ്ഥാന സ്‌കൂളുകളെ പ്രതിനിധീകരിച്ച വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.
- നാഷണല്‍ ഫിസിക്കല്‍ എഫിഷ്യന്‍സി അവാര്‍ഡിന് അര്‍ഹരായ ഉദ്യോഗാര്‍ഥികള്‍ക്കും അപേക്ഷിക്കാവുന്നതാണ്.
പ്രായപരിധി
പോസ്റ്റല്‍ അസിസ്റ്റന്റ്: 18 മുതല്‍ 27 വയസ്സ്.
സോര്‍ട്ടിങ് അസിസ്റ്റന്റ്: 18 മുതല്‍ 27 വയസ്സ്.
പോസ്റ്റ്മാന്‍: 18 മുതല്‍ 27 വയസ്സ്.
മെയില്‍ ഗാര്‍ഡ്: 118 മുതല്‍ 27 വയസ്സ്.
മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ്: 18 മുതല്‍ 25 വയസ്സ്.
ഒ.ബി.സി, എസ്.സി, എസ്.ടി, വിഭാഗക്കാര്‍ക്ക് നിയമാനുസൃത ഇളവുകള്‍ ഉണ്ടായിരിക്കും.
അപേക്ഷ ഫീസ്
ജനറല്‍, ഒ.ബി.സി വിഭാഗക്കാര്‍ക്ക് 100 രൂപയാണ് അപേക്ഷ ഫീസ്.
വനിതകള്‍, ട്രാന്‍സ്‌ജെന്‍ഡര്‍, എസ്.സി, എസ്.ടി, പി.ഡബ്ല്യൂ.ഡി, എക്‌സ് സര്‍വ്വീസ് മെന്‍ എന്നിവര്‍ക്ക് അപേക്ഷ ഫീസില്ല.
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ഇന്ത്യന്‍ പോസ്റ്റല്‍ വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷിക്കുന്നതിന് മുമ്പായി തന്നിരിക്കുന്ന ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കണം.
ഔദ്യോഗിക വിജ്ഞാപനം ലഭിക്കുന്നതിനായി https://www.indiapost.gov.in/VAS/Pages/Recruitment/IP_08112023_Sportsrectt_English.pdf ക്ലിക് ചെയ്യുക.
അപേക്ഷ സമര്‍പ്പിക്കുന്നതിന് https://dopsportsrecruitment.cept.gov.in/ ക്ലിക് ചെയ്യുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."