HOME
DETAILS

അണക്കെട്ടുകളിലെ ജലശേഖരം 80 ശതമാനത്തില്‍

  
backup
September 28 2021 | 04:09 AM

%e0%b4%85%e0%b4%a3%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%9c%e0%b4%b2%e0%b4%b6%e0%b5%87%e0%b4%96%e0%b4%b0-4

 

സ്വന്തം ലേഖകന്‍
തൊടുപുഴ: സംസ്ഥാനത്തെ അണക്കെട്ടുകളിലെ ജലശേഖരം സംഭരണശേഷിയുടെ 80 ശതമാനത്തില്‍. 3262 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളം നിലവില്‍ സംഭരിച്ചിട്ടുണ്ട്. 4140.252 ദശലക്ഷം യൂനിറ്റിനുള്ള വെള്ളമാണ് പൂര്‍ണ സംഭരണ ശേഷി.
ഇന്നലെ വൈകിട്ട് നാലിലെ കണക്കനുസരിച്ച് പ്രധാന സംഭരണികളായ ഇടുക്കി 79.86 ശതമാനം, ഇടമലയാര്‍ 81.15, ബാണാസുര സാഗര്‍ 81.07 എന്നിങ്ങനെയാണ് ജലനിരപ്പ്.
ഇവിടങ്ങളിലെ ഇപ്പോഴത്തെ ജലനിരപ്പ് അപ്പര്‍ റൂള്‍ ലെവലിനു വളരെയധികം താഴെയാണ്. അതിനാല്‍ ഈ സംഭരണികളില്‍നിന്ന് ജലം തുറന്ന് വിടേണ്ട സാഹചര്യം നിലവിലില്ലെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.


മറ്റൊരു പ്രധാന സംഭരണിയായ കക്കി 79.38% നിറഞ്ഞു കഴിഞ്ഞു. ഇവിടെ അപ്പര്‍ റൂള്‍ ലെവലിലേക്ക് എത്താന്‍ 1.15 മീറ്റര്‍ (16.42 ദശലക്ഷം ഘനമീറ്റര്‍) മതി. ശബരിഗിരി പദ്ധതിയില്‍ പരമാവധി ഉല്‍പാദനം നടത്തി കക്കിയിലെ ജലനിരപ്പ് കുറയ്ക്കാനാണ് ശ്രമിക്കുന്നത്. ചെറുകിട സംഭരണികളായ കുണ്ടള, പെരിങ്ങല്‍ക്കുത്ത്, മൂഴിയാര്‍ എന്നിവ നിറഞ്ഞതിനെ തുടര്‍ന്ന് ജില്ലാ ദുരന്തനിവാരണ സമിതിയുടെ അനുമതിയോടെ നിയന്ത്രിതതോതില്‍ ജലം പുറത്തേക്ക് ഒഴുക്കുന്നുണ്ട്. ലോവര്‍ പെരിയാര്‍, കല്ലാര്‍കുട്ടി തുടങ്ങിയവയില്‍നിന്ന് നിയന്ത്രിത തോതില്‍ ജലം വിടുന്നതിനുള്ള മുന്നറിയിപ്പുകളും ഒരുക്കങ്ങളും പൂര്‍ത്തീകരിച്ചിട്ടുണ്ട്.


പറമ്പിക്കുളം-ആളിയാര്‍ കരാറിന്റെ ഭാഗമായ കേരള ഷോളയാറില്‍ ഇപ്പോഴത്തെ മഴയുടെ അടിസ്ഥാനത്തില്‍ നിലവിലുള്ള രണ്ടു മെഷീനും പൂര്‍ണതോതില്‍ പ്രവര്‍ത്തിപ്പിച്ച് ജലവിതാനം നിയന്ത്രിക്കുകയാണ്. ഇവിടെ പൂര്‍ണ സംഭരണശേഷിയിലെത്താന്‍ ഇനിയും 1.6 അടി കൂടി വേണം.
തമിഴ്‌നാട് സര്‍ക്കാരുമായി ബന്ധപ്പെട്ട് ചാലക്കുടിപ്പുഴയിലെ ജലനിയന്ത്രണം കെ.എസ്.ഇ.ബി ഡാം സുരക്ഷാ വിഭാഗം വിലയിരുത്തിവരുന്നുണ്ട്. നിലവില്‍ പറമ്പിക്കുളം സംഭരണിയില്‍നിന്ന് 4400 ക്യൂസെക്‌സ് (124.6 ക്യൂമെക്‌സ്) ജലം ഇപ്പോള്‍ ചാലക്കുടിപ്പുഴയിലേക്ക് ഒഴുക്കുന്നുണ്ട്.
എന്നാല്‍ തമിഴ്‌നാട് ഷോളയാറില്‍ നിന്ന് കേരള ഷോളയാറിലേക്ക് ഇപ്പോള്‍ ജലം ഒഴുക്കുന്നില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിഐസി : ഹകീം ഫൈസിയെ വീണ്ടും സെക്രട്ടറിയാക്കിയ നടപടി ശരിയല്ല - സമസ്ത 

organization
  •  2 months ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  2 months ago
No Image

ഡ്രൈവറുടെ ഗൂഗിള്‍ പേ അക്കൗണ്ട് വഴി കൈക്കൂലി നല്‍കി; ഇടുക്കി ഡിഎംഒ അറസ്റ്റില്‍

Kerala
  •  2 months ago
No Image

'എ.ഡി.ജി.പി വഴിവെട്ടിക്കൊടുത്തു, ആക്ഷന്‍ ഹീറോയെ പോലെ സുരേഷ് ഗോപിയെ എഴുന്നള്ളിച്ചു' സഭയില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം 

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രിയുടെ അപ്പനായാലും.....'പരാമര്‍ശം നാക്കുപിഴ; ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നുവെന്ന് അന്‍വര്‍

Kerala
  •  2 months ago
No Image

ഓം പ്രകാശ് താമസിച്ച ഹോട്ടൽ മുറിയിൽ ലഹരി സാന്നിധ്യം കണ്ടെത്തിയതായി പൊലിസ് 

Kerala
  •  2 months ago
No Image

പൂരം കലക്കലില്‍ സഭയില്‍ രണ്ട് മണിക്കൂര്‍ ചര്‍ച്ച

Kerala
  •  2 months ago
No Image

ഹരിയാനയില്‍ സത്യപ്രതിജ്ഞ ശനിയാഴ്ച; നയാബ് സിങ് സെയ്‌നി മുഖ്യമന്ത്രിയായി തുടര്‍ന്നേക്കും

National
  •  2 months ago
No Image

നടന്‍ ടി.പി മാധവന്‍ അന്തരിച്ചു 

Kerala
  •  2 months ago
No Image

സ്‌കൂള്‍ കലോത്സവം: അപ്പീല്‍ തുക ഇരട്ടിയാക്കി, ഒരു കുട്ടിക്ക് പങ്കെടുക്കാവുന്ന പരമാവധി മത്സര ഇനം അഞ്ചാക്കി 

Kerala
  •  2 months ago