HOME
DETAILS
MAL
ഇറ്റലിയില്‍ ജോലിവാഗ്ദാനം ചെയ്ത് രണ്ടു കോടി തട്ടിയയാള്‍ പിടിയില്‍
backup
September 28 2021 | 04:09 AM
പാലാ: ഇറ്റലിയില്‍ ജോലിവാഗ്ദാനം ചെയ്ത് രണ്ടു കോടിയോളം രൂപ തട്ടിയെടുത്തയാള്‍ പിടിയില്‍. വള്ളിച്ചിറ നെല്ലിയാനി പണിക്കപ്പറമ്പില്‍ പി.സി തോമസി(68)നെയാണ് പാലാ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസേ്ട്രറ്റിന്റെ ഉത്തരവുപ്രകാരം പാലാ പൊലിസ് അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ വാങ്ങിയത്. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ നിരവധിപേരില്‍ നിന്നായി രണ്ടു കോടിയോളം രൂപ പി.സി തോമസ് തട്ടിയെടുത്തെന്നാണ് കേസ്. ഐ.എന്‍.ടി.യു.സി പ്രാദേശികനേതാവായ ഇയാള്‍ ഐ.എന്‍.ടി.യു.സി പാലാ ഓഫിസില്‍ വച്ചാണ് പണം വാങ്ങിയിരുന്നത്. നിരവധി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് ഈ മാസം ആദ്യം പാലാ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇതിനുപിന്നാലെ ഒളിവില്‍പ്പോയ പ്രതി മൈസൂരില്‍ ഉണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് പാലാ എസ്.ഐ അഭിലാഷ് എം.ഡിയുടെ നേതൃത്വത്തില്‍ സി.പി.ഒമാരായ ഷെറിന്, ബിജു കെ.തോമസ്, രഞ്ജിത്ത് എന്നിവരുടെ സംഘം മൈസൂരില്‍ പ്രതി താമസിക്കുന്ന ലോഡ്ജില്‍ എത്തിയപ്പോള്‍ പ്രതിയുമായി പുറത്തേക്കുവരുന്ന മുരിക്കാശ്ശേരി പൊലിസിനെയാണ് കണ്ടത്. സമാന തട്ടിപ്പ് നടത്തിയതിന് മുരിക്കാശ്ശേരി പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് രണ്ടുദിവസമായി മൈസൂരില്‍ തിരച്ചില്‍ നടത്തിവരികയായിരുന്നു. സമാനരീതിയില്‍ കാളിയാര്‍, കഞ്ഞിക്കുഴി, കമ്പംമെട്ട്, കുമളി, കാഞ്ഞാര്‍, കളമശ്ശേരി, മുനമ്പം, കൂത്താട്ടുകുളം, ഏലൂര്‍, രാമപുരം, കടുത്തുരുത്തി സ്റ്റേഷനുകളില്‍ തോമസിനെതിരേ കേസുകളുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."