താല്‍ക്കാലികമെങ്കിലും കേരളത്തില്‍ വിവിധ സര്‍ക്കാര്‍ ജോലികള്‍നേടാം; പി.എസ്.സി പരീക്ഷയില്ലാതെ ഇന്റര്‍വ്യൂ വഴി നേരിട്ട് നിയമനം; ഇപ്പോള്‍ അപേക്ഷിക്കാം
താല്‍ക്കാലികമെങ്കിലും കേരളത്തില്‍ വിവിധ സര്‍ക്കാര്‍ ജോലികള്‍നേടാം; പി.എസ്.സി പരീക്ഷയില്ലാതെ ഇന്റര്‍വ്യൂ വഴി നേരിട്ട് നിയമനം; ഇപ്പോള്‍ അപേക്ഷിക്കാം
ജില്ലാ ഹോമിയോ ആശുപത്രിയില്‍ താല്‍ക്കാലിക നിയമനം
തൃശൂര്‍ ജില്ലാ ഹോമിയോ ആശുപത്രിയിലേക്ക് ക്ലറിക്കല്‍ അസിസ്റ്റന്റ്, ലിഫ്റ്റ് ഓപ്പറേറ്റര്‍ ഇലക്ട്രീഷ്യന്‍ എന്നീ തസ്തികകളിലേക്ക് എച്ച്.എം.സിയില്‍ നിന്നും ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. സ്‌ക്രൂട്ടനി ഡിസംബര്‍ 6 ന് ജില്ലാ ഹോമിയോ ആശുപത്രി ഓഫീസില്‍ നടക്കും. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും ആവശ്യമായ രേഖകളുടെ പകര്‍പ്പും സഹിതം ഡിസംബര്‍ 5 ന് വൈകീട്ട് 4 നകം ഓഫീസില്‍ ലഭ്യമാക്കണം.
ക്ലറിക്കല്‍ അസിസ്റ്റന്റ് തസ്തികയ്ക്ക് ബികോം, ടാലി, കമ്പ്യൂട്ടര്‍ എക്സ്പീരിയന്‍സ്, ഇംഗ്ലീഷ്, മലയാളം ടൈപ്പിംഗ്, എം.എസ് ഓഫീസ് എന്നീ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി 40 വയസ്സ്.
ലിഫ്റ്റ് ഓപ്പറേറ്റര്‍ ഇലക്ട്രീഷ്യന്‍ തസ്തികയ്ക്ക് പത്താം ക്ലാസ് ജയിച്ചിരിക്കണം. ഐ.ടി.ഐ, ഡിപ്ലോമ ഇന്‍ ഇലക്ട്രിക്കല്‍ അഭികാമ്യം. ഉയര്‍ന്ന പ്രായപരിധി 50 വയസ്സ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0487 2389065. ബന്ധപ്പെടുക.
ടെക്‌നിക്കല്‍ അസിസ്റ്റന്റ് നിയമനം
സാമൂഹ്യനീതി വകുപ്പ് മെയിന്റന്‍സ് ട്രൈബ്യൂണലുകളായി പ്രവര്‍ത്തിക്കുന്ന റവന്യൂ സബ് ഡിവിഷന്‍ ഓഫീസുകളില്‍ ടെക്നിക്കല്‍ അസിസ്റ്റന്റുമാരെ നിയമിക്കുന്നു. കരാര്‍ വ്യവസ്ഥയില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. 18 മുതല്‍ 35 വയസ്സ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നുള്ള ബിരുദം പാസായിരിക്കണം. വേര്‍ഡ് പ്രോസസിംഗില്‍ സര്‍ക്കാര്‍ അംഗീകൃത കമ്പ്യൂട്ടര്‍ കോഴ്സ് പാസായിരിക്കണം. എം.എസ്.ഡബ്യു യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. മലയാളം, ഇംഗ്ലീഷ് ഭാഷകളില്‍ ടൈപ്പ് റൈറ്റിംഗ് അറിഞ്ഞിരിക്കണം.
നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഡിസംബര്‍ 12 ന് രാവിലെ 11 ന് തൃശൂര്‍ കളക്ടറേറ്റിലുള്ള സബ് കളക്ടറുടെ ചേമ്പറില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. വയസ്സ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന ഒറിജിനല്‍ രേഖകള്‍ കരുതണം. രേഖകളുടെ ഫോട്ടോ കോപ്പി ഇന്റര്‍വ്യൂ സമിതിക്ക് മുമ്പാകെ ലഭ്യമാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0487 2321702 ബന്ധപ്പെടുക.
ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ കരാര്‍ നിയമനം
വനിത ശിശു വികസന വകുപ്പിന് കീഴിലെ ഡിസ്ട്രിക്ട് ഹബ്ബ് ഫോര്‍ എംപവര്‍മെന്റ് ഓഫ് വുമണിന് കീഴില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികകളിലേക്ക് കരാര്‍ നിയമനം നടത്തുന്നു. ബിരുദം, കമ്പ്യൂട്ടര്‍ കൈകാര്യം ചെയ്യുന്നതിലുള്ള പ്രാവീണ്യം, ഡാറ്റ മാനേജ്മെന്റ് പ്രോസസ്, ഡോക്യുമെന്റേഷന്‍ ആന്റ് വെബ്ബ് ബേസ്ഡ് റിപ്പോര്‍ട്ടിങ് ഫോര്‍മാറ്റ് എന്നീ വിഷയങ്ങളില്‍ മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത.
40 വയസ്സ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോറത്തിന്റെ മാതൃക ജില്ലാ വനിത ശിശുവികസന ഓഫീസില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ, ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, ജനന തീയതി, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ഡിസംബര്‍ അഞ്ചിന് വൈകീട്ട് അഞ്ച് മണിക്കകം ജില്ലാ വനിത ശിശുവികസന ഓഫീസില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0497 2700708 ബന്ധപ്പെടുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."