സ്വന്തം ബാങ്ക് അക്കൗണ്ട് ഫ്രീസ് ആണെന്ന് ധരിപ്പിച്ച് തട്ടിപ്പിന് ജീവനക്കാരുടെ അക്കൗണ്ട് ഉപയോഗിച്ചു;മോന്‍സന്റെ അക്കൗണ്ടുകളില്‍ അടിമുടി ദുരൂഹത
തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്സന് മാവുങ്കലിനെതിരായ കൂടുതല്‍ തെളിവുകള്‍ പുറത്ത്. സ്വന്തം ബാങ്ക് അക്കൗണ്ട് ഉപയോഗിക്കാതെ ജീവനക്കാരുടെ അക്കൗണ്ടാണ് തട്ടിപ്പിനായി മോന്സന് ഉപയോഗിച്ചത്. തന്റെ അക്കൗണ്ട് ഫ്രീസാണെന്ന് ഇയാള്‍ തെറ്റിധരിപ്പിക്കുകയായിരുന്നു.
വയനാട്ടിൽ 500 ഏക്കർ പാട്ടത്തിന് നൽകാമെന്ന് ധരിപ്പിച്ച് പാലാ സ്വദേശി രാജീവനില്‍ നിന്ന് മോന്സന് തട്ടിയത് ഒരു കോടി 72 ലക്ഷം രൂപയാണ്. സ്വന്തം അക്കൗണ്ട് വിവരം മറച്ചുവെച്ച് പണം ജീവനക്കാരുടെ അക്കൗണ്ടിൽ മോന്സന് വാങ്ങിയെന്നാണ് വിവരം. ജോഷി, അജിത്, ജെയ്സൺ, ജൈസൽ എന്നിവരുടെ അക്കൗണ്ടിലാണ് പണം വാങ്ങിയത്.
അതേസമയം മോൻസന് 2012ൽ കബളിപ്പിക്കാൻ ശ്രമിച്ചതായി വ്യവസായി എൻ കെ കുര്യൻ പറഞ്ഞു. കോട്ടയത്തെ മാംഗോ മെഡോസ് പാർക്കിൽ മുതൽ മുടക്കാൻ തയ്യാറാണെന്ന് വാഗ്ദാനം ചെയ്തു. എന്നാല്‍ ഫണ്ട് ലഭ്യമാക്കാൻ തടസം ഉണ്ടായെന്ന് പിന്നീട് അറിയിച്ചു. തടസം നീക്കാൻ എട്ടുലക്ഷം രൂപ ആവശ്യപ്പെട്ടെന്നാണ് എൻ കെ കുര്യൻ പറഞ്ഞത്. സുഹൃത്ത് ഹാഷിം വഴിയാണ് മോൻസന്. ബന്ധപ്പെട്ടത്. പിന്നീട് 2019 ൽ വീണ്ടും മോൻസന് ഫോണിൽ വിളിച്ചെന്നും എൻ കെ കുര്യൻ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."