HOME
DETAILS
MAL
സിറോ മലബാര്‍ മെത്രാന്മാര്‍ താലിബാന്‍ രീതിയിലേക്ക് നീങ്ങുന്നു: വിന്‍സെന്‍ഷ്യന്‍ വൈദികന്‍
backup
September 29 2021 | 05:09 AM
കൊച്ചി: സിറോ മലബാര്‍ സഭയിലെ മെത്രാന്മാര്‍ താലിബാന്‍ രീതിയിലേക്ക് നീങ്ങുകയാണെന്ന് വിന്‍സെന്‍ഷ്യന്‍ സഭാ വൈദികന്‍. കുര്‍ബാന ഏകീകരണ രീതിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ സിനഡ് മെത്രാന്മാര്‍ക്കയച്ച നിവേദനത്തിലാണ് കോതമംഗലം രൂപതയിലെ വൈദികന്‍ ഫാ. കുര്യോക്കാസ് പുന്നോലിലിന്റെ ആരോപണം.
59 വര്‍ഷമായി തുടരുന്ന പാരമ്പര്യം സിനഡില്‍ സാങ്കേതിക ഭൂരിപക്ഷമുണ്ടാക്കി മാറ്റേണ്ട കാര്യമാണോ എന്ന് അദ്ദേഹം നിവേദനത്തില്‍ ചോദിച്ചു. രണ്ടായിരിത്തിലധികം വൈദികര്‍ ഒപ്പിട്ടു നിവേദനം നല്‍കിയിട്ടും അതു തള്ളിക്കളഞ്ഞു. ഇപ്പോഴത്തെ കുര്‍ബാനയില്‍ ആവശ്യമായ പഠനം നടത്തി വരുത്തിയ മാറ്റങ്ങളില്‍ ഇവിടെ ആര്‍ക്കും പ്രശ്‌നമില്ല. വൈദികര്‍ക്ക് ജനാഭിമുഖ കുര്‍ബാനയാണ് പ്രിയമെങ്കില്‍ അവരുടെ വ്യക്തിത്വത്തിന് വിരുദ്ധമായി ഒന്നും അടിച്ചേല്‍പ്പിക്കരുത്. മനുഷ്യന് സ്വതന്ത്രമായി ദൈവാരാധന നടത്താന്‍ തലമുറകള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്നവരാണ് എറണാകുളം, തൃശൂര്‍, ഇരിങ്ങാലക്കുട രൂപതകളിലെ വൈദികര്‍.
സിറോ മലബാര്‍ സഭയില്‍ 1962ല്‍ മലയാളം കുര്‍ബാന ആരംഭിച്ചപ്പോള്‍ ജനാഭിമുഖ രീതിയാരുന്നെങ്കിലും പിന്നീട് ചങ്ങനാശ്ശേരി മെത്രാനായിരുന്ന ജോസഫ് പവ്വത്തിലിന്റെ നേതൃത്വത്തിലാണ് പുറംതിരിഞ്ഞ് കുര്‍ബാനയര്‍പ്പിക്കാന്‍ തുടങ്ങിയത്. ചങ്ങനാശ്ശേരി രീതിയിലെ കുര്‍ബാനയര്‍പ്പണം നാടകാത്മകമാണ്. എറണാകുളം രൂപതാ വൈദികരുമായി ആത്മബന്ധമില്ലാത്തവരെയാണ് സിനഡ് മെത്രന്മാരായി തലപ്പത്തു വയ്ക്കുന്നത്.
ഭൂരിഭാഗം വൈദികരെയും മാനിക്കാതെ മെത്രാന്മാര്‍ തന്നെയാണ് സഭയെന്ന് തെറ്റിദ്ധരിച്ചാല്‍ പ്രശ്‌നമാണ്. ഇവരുടെയെല്ലാം ഒരു അഭിപ്രായ സമന്വയം വേണം. അതിനാല്‍ സ്വതന്ത്രമായി ചിന്തിച്ച് ധ്യാനിച്ച് സമവായത്തിലേക്കു വരണമെന്നും അദ്ദേഹം നിവേദനത്തില്‍ നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."