അവര്‍ പിച്ചിചീന്തിയില്ലായിരുന്നെങ്കില്‍ ഇരുപതിന്റെ അഴകില്‍ അവള്‍ ഇന്നുണ്ടാകുമായിരുന്നു;ഹത്രാസ് കൂട്ടബലാത്സംഗത്തിന് ഇന്ന് ഒരാണ്ട്
ഹത്രസിലെ ആ പത്തൊന്‍പതുകാരി മരണത്തിന് കീഴടങ്ങിയിട്ട് ഇന്നേക്ക് ഒരുവര്‍ഷം.നാവ് മുറിക്കപ്പെട്ട്, നട്ടെല്ലുകള്‍ തകര്‍ക്കപ്പെട്ട് അതിക്രൂരമായി പീഡിപ്പിക്കപ്പെട്ട പത്തൊന്‍പതുകാരി മണ്ണോടലിഞ്ഞ് ചേര്‍ന്നിട്ട് ഒരു വര്‍ഷം പിന്നിട്ടിട്ടും ഇന്ന് രാജ്യം എവിടെ എത്തിനില്‍ക്കുന്നു സംഭവങ്ങള്‍ പലരൂപത്തിലായി ആവര്‍ത്തിക്കപ്പെടുന്നു.
2020 സെപ്റ്റംബര്‍ 14ന് ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ വെച്ചായിരുന്നു ദളിത് പെണ്‍കുട്ടിയെ നാല് പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തത്. മൃഗങ്ങള്‍ക്കുള്ള തീറ്റ ശേഖരിക്കാന്‍ പോയ സമയത്താണ് കുട്ടിയെ ഇവര്‍ ബലാത്സംഗം ചെയ്തത്. കുട്ടിയെ കാണാതായതോടെ കുടുംബാംഗങ്ങള്‍ പ്രദേശം മുഴുവന്‍ തെരച്ചില്‍ നടത്തി. ഒടുവില്‍ ആളൊഴിഞ്ഞ സ്ഥലത്ത് അവശനിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കുകയും ചെയ്തിരുന്നു. ആദ്യം അലിഗറിലെ ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചിരുന്നത്. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടിയെ ഡല്‍ഹിയിലെ ആശുപത്രിയിലേക്ക് മാറ്റിയത്.ഡല്‍ഹിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടി സെപ്റ്റംബര്‍ 29ന് മരിക്കുകയും ചെയ്തു. തുടര്‍ന്ന് മൃതദേഹം പുലര്‍ച്ചെ 3.30ന് കുടുംബത്തെ മാറ്റിനിര്‍ത്തി പൊലീസ് ദഹിപ്പിച്ചു. ഇതോടെ സംഭവം വലിയ വിവാദമാകുകയും രാജ്യവ്യാപക പ്രതിഷേധം അലയടിക്കുകയും ചെയ്തു.
ഒരു വര്‍ഷത്തിന് ഇപ്പുറവും വീര്‍പ്പ് മുട്ടി കഴിയുകായാണ് കുടുംബം. പ്രദേശത്തും വീട്ടിലുമായി നിരവധി സി.സി.ടി.വി ക്യാമറകളുടെയും 35 അര്‍ദ്ധസൈകരുടെയും വലയത്തിലാണ് ഇവരുടെ ജീവിതം. നഷ്ടപരിഹാരമായി 25 ലക്ഷം രൂപ നല്‍കിയെങ്കിലും കുടുംബത്തിന് വീടും ആശ്രിതര്‍ക്ക് ജോലിയും നല്‍കുമെന്ന വാഗ്ദാനം നടപ്പായില്ല.
അന്ന് അവര്‍ പിച്ചിചീന്തിയില്ലായിരുന്നെങ്കില്‍ ഇരുപതിന്റെ അഴകില്‍ അവള്‍ കുടുംബത്തോടൊപ്പം ഇന്ന് ചേര്‍ന്ന് നില്‍ക്കുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."