HOME
DETAILS

കാനഡയില്‍ നഴ്‌സുമാര്‍ക്ക് ജോലിയവസരം; നോര്‍ക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റ് ഡ്രൈവ് കൊച്ചിയില്‍; രണ്ടാം ഘട്ടം നാളെ

  
backup
December 03 2023 | 06:12 AM

new-nursing-job-recruitment-in-canada-through-norka-roots

കാനഡയില്‍ നഴ്‌സുമാര്‍ക്ക് ജോലിയവസരം; നോര്‍ക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റ് ഡ്രൈവ് കൊച്ചിയില്‍; രണ്ടാം ഘട്ടം നാളെ

നഴ്‌സിങ് ബിരുദം പൂര്‍ത്തിയാക്കിയവര്‍ക്ക് കാനഡയില്‍ ജോലിയവസരം. കേരളത്തില്‍ നിന്നുമുള്ള നഴ്‌സുമാര്‍ക്കായി കാനഡയിലെ ന്യൂ ഫോണ്ട്‌ലാന്റ്& ലാബ്രഡോര്‍ പ്രവിശ്യയിലേക്കാണ് സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്‌സ് വഴി നിയമനം നടത്തുന്നത്.

നോര്‍ക്കക്ക് കീഴില്‍ കൊച്ചിയിലെ ലേ മെറിഡിയന്‍ ഹോട്ടലില്‍ വെച്ച് നടത്തുന്ന അഭിമുഖം വഴിയാണ് ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കുന്നത്. അഭിമുഖത്തിന്റെ ആദ്യത്തെ സെഷന്‍ ഡിസംബര്‍ 2 (ശനിയാഴ്ച്ച) കഴിഞ്ഞിട്ടുണ്ട്. രണ്ടാം ഘട്ടം നാളെ 04-12-2023 ന് നടക്കും.

ബി.എസ്.സി നഴ്‌സിങ് ബിരുദമോ/ പോസ്റ്റ് ബി.എസ്.സിയോ, GNM ഓ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. നഴ്‌സിങ് മേഖലയില്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും ആവശ്യമാണ്. ഇതിനോടൊപ്പം NCLEX യോഗ്യത നേടിയിട്ടുള്ളവര്‍ക്കാണ് അഭിമുഖത്തില്‍ പങ്കെടുക്കാനാവുക.

ഐ.ഇ.എല്‍.ടി.എസ് യോഗ്യതയില്‍ ജനറല്‍ സ്‌കോര്‍ 5 (CELPIL ജനറല്‍ സ്‌കോര്‍ 5) ആണ് യോഗ്യത. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റ്, നഴ്‌സിങ് രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ, അക്കാദമിക് ട്രാന്‍സ്‌ക്രിപ്റ്റ്, പാസ്‌പോര്‍ട്ട്, മറ്റ് യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം നേരിട്ട് പങ്കെടുക്കാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് നോര്‍ക്ക റൂട്ട്‌സ് ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ഫ്രീ നമ്പറുകളില്‍ 18004253939 (ഇന്ത്യയില്‍ നിന്നും) +91 8802012345 (വിദേശത്ത് നിന്നുംമിസ്ഡ് കോള്‍ സൗകര്യം) ബന്ധപ്പെടാവുന്നതാണ്.

സൗദിയിലേക്ക് വനിതാ നഴ്‌സുമാര്‍ക്ക് അവസരമൊരുക്കുന്ന നോര്‍ക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റ്

സൗദി അറേബ്യയിലെ പ്രമുഖ സ്വകാര്യആശ്രുപത്രി ഗ്രൂപ്പിലേയ്ക്ക് വനിതാ നഴ്‌സുമാര്‍ക്ക് അവസരമൊരുക്കുന്ന നോര്‍ക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. എല്ലാ തിങ്കളാഴ്ചയും ഓണ്‍ലൈനായാണ് അഭിമുഖം നടക്കുക. നഴ്‌സിംഗില്‍ ബിരുദവും കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. ഇതോടൊപ്പം ഇംഗ്ലീഷ്ഭാഷാപരി!ജ്ഞാനവും അനിവാര്യമാണ്. പ്രായപരിധി 30 വയസ്സ്. ശമ്പളത്തിനൊപ്പം (SAR 4050 90,000 രൂപ) താമസസൗകര്യവും ലഭിക്കും.

എല്ലാ ഉദ്യോഗാര്‍ത്ഥികളും ഇന്റര്‍വ്യൂ സമയത്ത് സാധുവായ പാസ്‌പോര്‍ട്ട് ഹാജരാക്കണം. വിശദമായ CVയും വിദ്യാഭ്യാസം, പ്രവര്‍ത്തിപരിചയം, പാസ്സ്‌പോര്‍ട്ടിന്റെ പകര്‍പ്പ് എന്നിവ സഹിതം [email protected] എന്ന ഇമെയില്‍ ഐ.ഡിയിലേയ്ക്ക് അപേക്ഷ നല്‍കാവുന്നതാണെന്ന് നോര്‍ക്ക റൂട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ.ഹരികൃഷ്ണന്‍ നമ്പൂതിരി അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് നോര്‍ക്ക റൂട്ട്‌സ് ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ഫ്രീ നമ്പറുകളില്‍ 18004253939 (ഇന്ത്യയില്‍ നിന്നും) +91 8802012345 (വിദേശത്ത് നിന്നുംമിസ്ഡ് കോള്‍ സൗകര്യം) ബന്ധപ്പെടാവുന്നതാണ്. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്‌സിന് മറ്റു സബ് ഏജന്റുമാര്‍ ഇല്ല. അത്തരത്തില്‍ ആരെങ്കിലും ഉദ്യോഗാര്‍ത്ഥികളെ സമീപിക്കുകയാണെങ്കില്‍ അത് നോര്‍ക്കറൂട്ട്‌സിന്റെ ശ്രദ്ധയില്‍ പെടുത്താവുന്നതാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയിൽ 740 ലധികം ഇവി ഗ്രീൻ ചാർജിംഗ് പോയിൻ്റുകൾ

latest
  •  a day ago
No Image

'ദില്ലി ചലോ' മാര്‍ച്ചില്‍ സംഘര്‍ഷം: ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ച് പൊലിസ്, 17 കര്‍ഷകര്‍ക്ക് പരുക്ക്

National
  •  a day ago
No Image

മെക് 7 വിവാദം; ആരോപണങ്ങളില്‍ അന്വേഷണം ആരംഭിച്ച് എന്‍.ഐ.എ

Kerala
  •  a day ago
No Image

ഗ്ലോബൽ വില്ലേജിൽ ക്രിസ്‌തുമസ് ആഘോഷങ്ങൾക്ക് തുടക്കമായി

uae
  •  a day ago
No Image

സഊദിയിൽ ഞായറാഴ്‌ച മുതൽ തണുപ്പിന് കാഠിന്യമേറും; താപനില പൂജ്യം മുതൽ -മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യത

Saudi-arabia
  •  a day ago
No Image

എല്ലാ കെഎസ്ആർടിസി ബസുകളും എസി ആക്കും, ശമ്പളം ഒന്നാം തീയതി തന്നെ; കെഎസ്ആർടിസിയിലെ വമ്പൻ മാറ്റത്തെ കുറിച്ച് മന്ത്രി ഗണേഷ് കുമാർ

Kerala
  •  a day ago
No Image

ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132.62 കോടി, കേന്ദ്ര നടപടി ദൗർഭാഗ്യകരം; കേന്ദ്രം കേരളത്തോട് സ്വീകരിക്കുന്നത് ശത്രുതാപരമായ നിലപാട്; രമേശ് ചെന്നിത്തല

Kerala
  •  a day ago
No Image

ദേശീയ ദിനാഘോഷങ്ങള്‍ക്കൊരുങ്ങി ബഹ്റൈൻ 

bahrain
  •  a day ago
No Image

വയനാട് പുനരധിവാസം; സംസ്ഥാന സർക്കാരിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Kerala
  •  a day ago
No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  a day ago