മുന്‍ ചീഫ് സെക്രട്ടറി സി.പി നായര്‍ അന്തരിച്ചു
തിരുവനന്തപുരം: മുന്‍ ചീഫ് സെക്രട്ടറി സി.പി നായര്‍ അന്തരിച്ചു. ഭരണപരിഷ്‌ക്കാര കമ്മീഷനംഗമായിരുന്നു. കെ.കരുണാകരന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. 1962 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. സാഹിത്യകാരനും നാടകകൃത്തുമായ എന്‍.പി ചെല്ലപ്പന്‍ നായരുടെ മകനാണ്.
നല്ലൊരു എഴുത്തുകാരന്‍ കൂടിയായിരുന്നു അദ്ദേഹം. ഹാസസാഹിത്യത്തിനുള്ള 1994ലെ കേരളസാഹിത്യഅക്കാദമിപുരസ്‌കാരം ഇദ്ദേഹത്തിന്റെ ഇരുകാലിമൂട്ടകള്‍ എന്ന പുസ്തകത്തിനായിരുന്നു.
സി.പി. നായര്‍ 1940 ഏപ്രില്‍ 25ന് മാവേലിക്കരയില്‍ ജനിച്ചു. മാവേലിക്കരയിലും തിരുവനന്തപുരത്തുമായി വിദ്യാഭ്യാസം നടത്തി. ഇംഗ്ലീഷില്‍ എം.എ. ഒന്നാം റാങ്കോടെ പാസ്സായി. മൂന്നുവര്‍ഷം കോളജ് അധ്യാപനം. 1962ഇല്‍ ഐ.എ.എസ്. നേടി. സബ് കലക്ടര്‍, തിരുവനന്തപുരം ജില്ലാ കലക്ടര്‍, സിവില്‍ സപ്ലൈസ് ഡയരക്ടര്‍, കൊച്ചി തുറമുഖ ട്രസ്റ്റ് ഡെപ്യൂട്ടി ചെയര്‍മാന്‍, മുഖ്യമന്ത്രിയുടെ സെക്രട്ടറി, ആഭ്യന്തരവകുപ്പ് സെക്രട്ടറി, ചീഫ് സെക്രട്ടറി തുടങ്ങിയ പദവികള്‍ വഹിച്ചു.
1971ല്‍ ലണ്ടന്‍ സര്‍വ്വകലാശാലയില്‍ നഗരവത്കരണത്തില്‍ പഠനം നടത്തി. 1998ല്‍ സര്‍ക്കാര്‍ സേവനത്തില്‍നിന്നും വിരമിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."