യുഎഇയിലെ ശതകോടീശ്വരന്മാരുടെ എണ്ണം കുത്തനെ കൂടി; ഈ വർഷം പുതിയ ഏഴ് ശതകോടീശ്വരന്മാർ, ലോകത്താകെ 2500 ലേറെ പേർ
യുഎഇയിലെ ശതകോടീശ്വരന്മാരുടെ എണ്ണം കുത്തനെ കൂടി; ഈ വർഷം പുതിയ ഏഴ് ശതകോടീശ്വരന്മാർ, ലോകത്താകെ 2500 ലേറെ പേർ
ദുബൈ: യുഎഇയിൽ ശതകോടീശ്വരന്മാരുടെ എണ്ണത്തിൽ വർധന. UBS ബില്യണയർ അംബീഷൻസ് റിപ്പോർട്ട് 2023 പ്രകാരം, 2023-ൽ 5 ശതകോടീശ്വരന്മാർ എമിറേറ്റ്‌സിലേക്ക് മാറി. 2 പേർ ശതകോടീശ്വരായി. ഇതോടെ ആകെ ശതകോടീശ്വരന്മാർ 17 ആയി. കഴിഞ്ഞ രണ്ട് വർഷങ്ങളിൽ UHNWI-കളുടെ (Ultra-high-net-worth individuals) സമ്പത്ത് വളരെയധികം വളർന്നു. റിയൽ എസ്റ്റേറ്റ്, ട്രാവൽ ആൻഡ് ടൂറിസം, റീട്ടെയിൽ, മൊത്തത്തിലുള്ള സമ്പദ്‌വ്യവസ്ഥ എന്നിവയിലും ഈ വളർച്ച രേഖപ്പെടുത്തി.
ശതകോടീശ്വരന്മാരുടെ ആകെ സമ്പത്ത് മുൻ വർഷത്തെ 38.7 ബില്യൺ ഡോളറിൽ നിന്ന് 2023 ൽ 157 ശതമാനം വർധിച്ച് 99.4 ബില്യൺ ഡോളറായി. കോവിഡ് പാൻഡെമിക്കിന് ശേഷം 2022 ൽ രാജ്യത്തിൻറെ സമ്പദ്‌വ്യവസ്ഥ കുത്തനെ വളർന്നു. ജിഡിപി 7.6 ശതമാനം വർധിച്ചു.
കഴിഞ്ഞ 10 വർഷത്തിനിടെ ഏകദേശം 1,500 കോടീശ്വരന്മാർ യുകെയിൽ നിന്ന് ദുബൈയിലേക്ക് മാറിയെന്ന് ന്യൂ വേൾഡ് വെൽത്ത് വെളിപ്പെടുത്തിയ സാഹചര്യത്തിലാണ് ശതകോടീശ്വരന്മാരുടെ എണ്ണവും പുറത്തുവന്നത്. ന്യൂ വേൾഡ് വെൽത്ത് റിപ്പോർട്ട് പ്രകാരം ഈ വർഷം 250 കോടീശ്വരന്മാർ കൂടി യുഎഇയിലേക്ക് സ്ഥലം മാറും.
നേരത്തെ പുറത്തിറക്കിയ ഹെൻലി പ്രൈവറ്റ് വെൽത്ത് മൈഗ്രേഷൻ റിപ്പോർട്ട് 2023 പ്രവചിച്ചത് 4,500 കോടീശ്വരന്മാർ ഈ വർഷം യുഎഇയിലേക്ക് താമസം മാറുമെന്നാണ്. ഇത് ഓസ്‌ട്രേലിയയ്ക്ക് ശേഷമുള്ള രണ്ടാമത്തെ ഉയർന്ന കുടിയേറ്റമാണ്. യുബിഎസ് ബില്യണയർ അംബിഷൻസ് റിപ്പോർട്ട് അനുസരിച്ച്, ഇസ്രായേലിന് (26) ശേഷം മിഡിൽ ഈസ്റ്റ് ആൻഡ് ആഫ്രിക്ക (എംഇഎ) മേഖലയിൽ ഏറ്റവും കൂടുതൽ ശതകോടീശ്വരന്മാരുള്ള രണ്ടാമത്തെ രാജ്യമാണ് യുഎഇ. സഊദി അറേബ്യ (6), ദക്ഷിണാഫ്രിക്ക (5), ഈജിപ്ത് (4), നൈജീരിയ (3), ലെബനൻ (2) എന്നിവയാണ് യുഎഇക്ക് പിന്നിൽ.
MEA മേഖലയിൽ ഏകദേശം 63 ശതകോടീശ്വരന്മാരുണ്ട്. ഈ വർഷം 9 പേരെ കൂടി ഈ പട്ടികയിൽ ചേർത്തു. 2023 ഏപ്രിൽ 6 വരെയുള്ള 12 മാസത്തെ പഠന കാലയളവിൽ ആഗോളതലത്തിൽ ശതകോടീശ്വരന്മാരുടെ എണ്ണം 7 ശതമാനം വർധിച്ചതായി പഠനം വെളിപ്പെടുത്തി. ശതകോടീശ്വരന്മാരുടെ എണ്ണം 2,376 ൽ നിന്ന് 2,544 ആയി ഉയർന്നു.
അനേകം ശതകോടീശ്വരന്മാരും ഏറെ പ്രായമുള്ളവരാണ്. ആകെയുള്ളവരിൽ 1,000-ത്തിലധികം പേർ അടുത്ത 20 മുതൽ 30 വർഷത്തിനുള്ളിൽ അവരുടെ അവകാശികൾക്ക് $5.2 ട്രില്യൺ കൈമാറുമെന്ന് പ്രതീക്ഷിക്കുന്നു. ഈ മഹത്തായ സമ്പത്ത് കൈമാറ്റം വളരെക്കാലമായി പ്രതീക്ഷിച്ചിരുന്നെങ്കിലും, ഇപ്പോൾ അത് ശക്തി പ്രാപിക്കുന്നതായി ഡാറ്റ സൂചിപ്പിക്കുന്നു. 2023-ൽ 53 അവകാശികൾക്ക് മൊത്തം 150.8 ബില്യൺ ഡോളർ പാരമ്പര്യമായി ലഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."