ചെന്നൈയില്‍ കനത്ത മഴ തുടരുന്നു; വിമാനത്താവളം അടച്ചു, ട്രെയിനുകള്‍ റദ്ദാക്കി,വൈകിട്ട് വരെ മഴ തുടരുമെന്ന് മുന്നറിയിപ്പ്
ചെന്നൈയില്‍ കനത്ത മഴ തുടരുന്നു
ചെന്നൈ: ദുരിതപ്പെയ്ത്ത് തുടരുന്നു. കനത്തമഴയില്‍ ചെന്നൈ നഗരത്തില്‍ പലയിടത്തും വെള്ളം കയറി. ചെന്നൈ അടക്കം നാല് ജില്ലകളില്‍ റെഡ് അലേര്‍ട്ട് നിലനില്‍ക്കുകയാണ്. തമിഴ്നാട് തീരത്ത് മത്സ്യബന്ധനം പൂര്‍ണമായി വിലക്കി. ചെന്നൈ, തിരുവള്ളൂര്‍, ചെങ്കല്‍പ്പെട്ട്, കാഞ്ചീപുരം, റാണിപ്പെട്ട്, വിഴുപ്പുറം ജില്ലകളില്‍ പൊതു അവധി ആണ്.
ഭൂരിഭാഗം റോഡുകളും വെള്ളത്തിനടിയിലായി. നഗരത്തിലെ അണ്ടര്‍ ബൈപാസുകള്‍ അടച്ചു. ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. വൈകിട്ട് വരെ മഴ തുടരുമെന്ന് മുന്നറിയിപ്പില്‍ പറയുന്നത്. അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ പുറത്തിറങ്ങാവൂ എന്ന് മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.സ്വകാര്യ സ്ഥാപനങ്ങളില്‍ വര്‍ക്ക് ഫ്രേം ഹോം സംവിധാനം ഏര്‍പ്പെടുത്തി. ദുരിദാശ്വാസ ക്യാമ്പുകളും തുറന്നു.
മിഗ്ജൗമ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് ചെന്നൈ വിമാനത്താവളം അടച്ചു. 20 വിമാനങ്ങള്‍ റദ്ദാക്കുകയും എട്ടു വിമാനങ്ങള്‍ ബംഗളൂരു വഴി തിരിച്ചുവിടുകയും ചെയ്യും. ചുഴലിക്കാറ്റിനെ തുടര്‍ന്ന് 118 ട്രെയിനുകള്‍ ഇന്ത്യന്‍ റെയില്‍വേ റദ്ദാക്കി. വന്ദേഭാരത് ഉള്‍പ്പെടെ ചെന്നൈയിലേക്കുള്ള ആറു ട്രെയിനുകളും റദ്ദാക്കിയിരുന്നു. ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടര്‍ന്ന് കേരളത്തിലേക്കുള്ള 30 ട്രെയിനുകളും റദ്ദാക്കിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."