
മരുന്ന് സംഭരണ കേന്ദ്രത്തിലെ സാധനങ്ങള്‍ മാറ്റണമെന്ന് ഇസ്റാഈല്‍ മുന്നറിയിപ്പ് നല്‍കിയതായി ലോകാരോഗ്യ സംഘടന
മരുന്ന് സംഭരണ കേന്ദ്രം ഒഴിയാന്‍ ഇസ്റാഈല്‍ സമ്മര്‍ദ്ദം ചെലുത്തുന്നു; ആരോഗ്യ സംഘടനയുടെ വെളിപെടുത്തല്‍
ഗസ്സ: കൂട്ടക്കുരുതി തുടരുന്ന ഗസ്സയില്‍ സഹായം എത്തിക്കുന്ന മരുന്ന് സംഭരണകേന്ദ്രം ഒഴിപ്പിക്കാന്‍ ഇസ്റാഈല്‍ സമ്മര്‍ദം ചെലുത്തിയെന്ന് ലോകാരോഗ്യ സംഘടന. വേള്‍ഡ് ഹെല്‍ത്ത് ഓര്ഗനൈസേഷന്(ഡബ്ല്യു.എച്ച്.ഒ) ഡയരക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രയേസസ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ദക്ഷിണ ഗസ്സയിലെ മെഡിക്കല്‍ സംഭരണകേന്ദ്രത്തില്‍നിന്നുള്ള സാധനങ്ങള്‍ 24 മണിക്കൂറിനകം നീക്കംചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇസ്റാഈല്‍ ഡിഫന്‍സ് ഫോഴ്സസിന്റെ ഒരു അറിയിപ്പ് ഡബ്ല്യു.എച്ച്.ഒയ്ക്ക് കിട്ടിയതായാണ് അദ്ദേഹത്തിന്റെ വെളിപെടുത്തല്‍. കരയാക്രമണത്തില്‍ ഇതു നശിക്കുമെന്നു പറഞ്ഞാണ് മുന്നറിയിപ്പെന്നും 'എക്സ്' പോസ്റ്റില്‍ ടെഡ്രോസ് പറയുന്നു.
Today, @WHO received notification from the Israel Defense Forces that we should remove our supplies from our medical warehouse in southern Gaza within 24 hours, as ground operations will put it beyond use.
— Tedros Adhanom Ghebreyesus (@DrTedros) December 4, 2023
We appeal to #Israel to withdraw the order, and take every possible…
ഉത്തരവ് പിന്‍വലിക്കണമെന്നും അദ്ദേഹം ഇസ്റാഈലിനോട് ആവശ്യപ്പെട്ടു. സിവിലിയന്മാരെയും ആശുപത്രികളും മാനുഷികസഹായ കേന്ദ്രങ്ങളും ഉള്‍പ്പെടെയുള്ള സിവിലിയന്‍ കെട്ടിടങ്ങളും സംരക്ഷിക്കാന്‍ ആവശ്യമായ നടപടികളെല്ലാം സ്വീകരിക്കണമെന്നും ഡബ്ല്യു.എച്ച്.ഒ തലവന്‍ ആവശ്യപ്പെട്ടു.
നിരന്തരമുള്ള ഇസ്റാഈല്‍ ആക്രമണത്തെ തുടര്‍ന്ന് ആയിരക്കണക്കിന് ഫലസ്തീനികള്‍ക്ക് ആരോഗ്യസേവനങ്ങള്‍ നിലയ്ക്കുമെന്നും ഡബ്ല്യു.എച്ച്.ഒ മുന്നറിയിപ്പ് നല്കുന്നു. ഗസ്സയില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന 36 ആശുപത്രികളില്‍ പകുതിയും കഴിഞ്ഞ 60 ദിവസത്തിനിടെ പ്രവര്‍ത്തനരഹിതമായിട്ടുണ്ട്.
എന്നാല്‍, ഫലസ്തീനിലെ കാര്യങ്ങളുടെ ഏകീകരണത്തിന്റെ ചുമതലയുള്ള കോഗാട്ട് എന്ന പേരിലുള്ള ഇസ്റാഈല്‍ വിഭാഗം ടെഡ്രോസിന്റെ വെളിപ്പെടുത്തല്‍ നിഷേധിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ദുബൈയില്‍ വാടക തട്ടിപ്പ്: പണം വാങ്ങിയ ശേഷം ഏജന്റുമാര്‍ മുങ്ങുന്നെന്ന് പരാതി; പ്രവാസികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍
uae
• 11 days ago
15-കാരിയെ ബഹുനില കെട്ടിടത്തിന്റെ ടെറസിൽ നിന്ന് തള്ളിയിട്ടു; പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്കെതിരെ കേസ്
National
• 11 days ago
യുഎഇ ഗോൾഡൻ വിസ: AI, കാലാവസ്ഥാ മേഖലകളിലെ പ്രതിഭകൾക്ക് മുൻഗണന
International
• 11 days ago
ഒമാനില്‍ കനത്ത പൊടിക്കാറ്റിന് സാധ്യത: ദൃശ്യപരത കുറയും; ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് പൊലിസ്
oman
• 11 days ago
ഖത്തറില്‍ ഇന്ന് മുതല്‍ പെട്രോളിനും ഡീലിനും പുതിയ വില; നിരക്ക് വര്‍ധനവ് പ്രാബല്യത്തില്‍ | Qatar July Fuel Prices
qatar
• 11 days ago
തെലങ്കാനയിലെ കെമിക്കൽ ഫാക്ടറിയിലെ സ്ഫോടനം: മരണസംഖ്യ 42 ആയി ഉയർന്നു; കെട്ടിടത്തിനടിയിൽ നിരവധി മൃതദേഹങ്ങൾ കുടുങ്ങി കിടക്കുന്നു; മരണസംഖ്യ ഉയരുന്നതിൽ ആശങ്ക
National
• 11 days ago
പുതിയ ഡിജിപിയുടെ ആദ്യ വാർത്താ സമ്മേളനത്തിനിടെ നാടകീയ സംഭവങ്ങൾ; ദുരിതാനുഭവവുമായി മുൻ പൊലിസുകാരൻ
Kerala
• 11 days ago
യു.എസ് തകര്‍ത്ത് തരിപ്പണമാക്കിയെന്ന് അവകാശപ്പെടുന്ന ഇറാന്റെ ആണവകേന്ദ്രങ്ങളില്‍ ചെറിയ നാശനഷ്ടങ്ങള്‍ മാത്രം; അറ്റകുറ്റപ്പണികള്‍ പുരോഗമിക്കുന്നതിന്റെ സാറ്റലൈറ്റ് ദൃശ്യങ്ങള്‍
International
• 11 days ago
യുഎഇയില്‍ ലൈസന്‍സുണ്ടായിട്ടും പ്രവര്‍ത്തിച്ചില്ല; 1,300 കമ്പനികള്‍ക്ക് ലഭിച്ചത് 34 മില്യണ്‍ ദിര്‍ഹമിന്റെ കനത്ത പിഴ
uae
• 11 days ago
മഞ്ഞപ്പിത്തം തലച്ചോറിനെ ബാധിച്ചു, ഞരമ്പുകളില്‍ നീര്കെട്ടുണ്ടായി; ഒരു വയസ്സുകാരന്റെ മരണകാരണം തലച്ചോറിലെ ഞരമ്പുകള്‍ പൊട്ടിയതെന്ന് റിപ്പോര്‍ട്ട്
Kerala
• 11 days ago
ഹേമചന്ദ്രന്റെ കൊലപാതകം: ജീവിച്ചിരിപ്പുണ്ടെന്ന് തെളിവുണ്ടാക്കാൻ മൊബൈൽ ഫോൺ ഉപയോഗിച്ചു കുടുബത്തെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം; പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും
Kerala
• 11 days ago
വി.എസിന്റെ നില അതീവഗുരുതരമായി തുടരുന്നു
Kerala
• 11 days ago
ഒമാനില്‍ ഇന്ന് മുതല്‍ ആഭ്യന്തര സാമ്പത്തിക ഇടപാടുകള്‍ക്ക് 'ഐബാന്' നമ്പര്‍ നിര്‍ബന്ധം
oman
• 11 days ago
വെളിച്ചെണ്ണ വില റെക്കോഡ് ഉയരത്തിൽ: ഓണത്തിന് 600 കടക്കുമെന്ന ആശങ്കയിൽ വ്യാപാരികൾ
Kerala
• 11 days ago
പുതിയ ഡി.ജി.പി; സംസ്ഥാനത്തെ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖർ ചുമതലയേറ്റു
Kerala
• 11 days ago
മണിപ്പൂരിൽ വീണ്ടും അക്രമം; സായുധസംഘം നാല് കുക്കികളെ വെടിവച്ച് കൊന്നു
National
• 11 days ago
നജീബ് എവിടെ? ജെ.എൻ.യു വിദ്യാർഥി തിരോധാനക്കേസ് അവസാനിപ്പിച്ച് സി.ബി.ഐ; റിപ്പോർട്ടിന് ഡൽഹി കോടതിയുടെ അംഗീകാരം
National
• 11 days ago
ട്രെയിൻ യാത്രാനിരക്ക് വര്‍ധന ഇന്ന് മുതല്‍
National
• 11 days ago
കോട്ടയം ജയിലിൽ നിന്ന് രക്ഷപ്പെട്ട പ്രതിയെ പിടികൂടാനായില്ല; അന്വേഷണം ഊർജ്ജിതമാക്കി പൊലിസ്
Kerala
• 11 days ago
സർക്കാർ ആശുപത്രികളിൽ മരുന്നു ക്ഷാമം രൂക്ഷം: പ്രതിപക്ഷ നേതാവിന്റെ വിമർശനം
Kerala
• 11 days ago
ഡോ. ഹാരിസിന്റെ വെളിപ്പെടുത്തലിനെ തുടർന്ന് പ്രതിഷേധം: ചികിത്സാ പ്രതിസന്ധിയിൽ പരാതിക്കെട്ടഴിച്ച് ഡോക്ടർമാർ; കെ.ജി.എം.സി.ടി.എയുടെ പ്രതിഷേധം ഇന്ന്
Kerala
• 11 days ago