HOME
DETAILS

വംഗനാട് വാഴാനുള്ള ഷാ മോദി മോഹത്തെ തകര്‍ത്തെറിഞ്ഞ് മമത; ബംഗാളില്‍ നാണംകെട്ട് ബി.ജെ.പി, മൂന്നിടത്തും തൃണമൂല്‍

  
backup
October 03, 2021 | 9:48 AM

national-trinamool-wins-bengal111

കൊല്‍ക്കത്ത: ബംഗാളില്‍ കാലുറപ്പിക്കാനുള്ള ബി.ജെ.പിയുടെ എല്ലാ ശ്രമങ്ങളെയും തകര്‍ത്തെറിഞ്ഞ് നിലംപരിശാക്കി മമത ബാനര്‍ജി. ബംഗാളിലെയും ഒഡിഷയിലെയും ഉപതെരഞ്ഞെടുപ്പുകള്‍ ഉള്‍പ്പെടെ നിയമസഭ തെരഞ്ഞെടുപ്പ് നടന്ന നാല് മണ്ഡലങ്ങളിലും ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടത്.

ഭവാനിപൂരിലെ മിന്നും ജയത്തോടെ തന്റെ മുഖ്യമന്ത്രി സ്ഥാനവും ഉറപ്പിച്ചു നിര്‍ത്തി മമത. റെക്കോര്‍ഡ് ഭൂരിപക്ഷത്തിലാണ് സ്വന്തം വീടെന്ന് അറിയപ്പെടുന്ന മണ്ഡലത്തില്‍ ജയമുറപ്പിച്ചത്. 58,389 വോട്ടാണ് ഭൂരിപക്ഷം. ഭവാനിപൂര്‍ മണ്ഡലത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷമാണിത്.

ബംഗാളില്‍ നിയമസഭയിലേക്ക് വോട്ടെടുപ്പ് നടന്ന മറ്റ് രണ്ട് മണ്ഡലങ്ങളായ ജാന്‍ഗിപൂരിലും സംസര്‍ഗഞ്ചിലും വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ തന്നെയാണ് മുന്നിട്ടുനില്‍ക്കുന്നത്. ജാന്‍ഗിപൂരില്‍ തൃണമൂല്‍ സ്ഥാനാര്‍ഥി ജാകിര്‍ ഹുസൈന്‍ 72229 വോട്ട് നേടിയപ്പോള്‍ ബി.ജെ.പിയുടെ സുജിത് ദാസ് 24088 വോട്ടുമായി പിന്നിലാണ്. ഇവിടെ 14 റൗണ്ട് പൂര്‍ത്തിയായി.

സംസര്‍ഗഞ്ചില്‍ ബി.ജെ.പി മൂന്നാംസ്ഥാനത്താണ്. തൃണമൂല്‍ സ്ഥാനാര്‍ഥി അമിറുല്‍ ഇസ്‌ലാം 59,204 വോട്ട് നേടിയപ്പോള്‍ രണ്ടാമതുള്ള കോണ്‍ഗ്രസിന്റെ സയിദുര്‍ റഹ്മാന്‍ 48,830 വോട്ട് നേടി. ബി.ജെ.പി സ്ഥാനാര്‍ഥി മിലന്‍ ഘോഷിന് 4,238 വോട്ട് മാത്രമാണ് ലഭിച്ചത്.

ഒഡിഷയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പിപിലി മണ്ഡലത്തില്‍ ബിജു ജനതാദളിന്റെ രുദ്രപ്രതാപ് മഹാരഥി 47,094 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ബി.ജെ.പിയുടെ ആശ്രിത് പട്‌നായിക് 33,675 വോട്ടുകളാണ് നേടിയത്.

നന്ദിഗ്രാമില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയ സുവേന്ദു അധികാരിയോട് നേരത്തെ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് മമത സ്വന്തം മണ്ഡലമായ ഭവാനിപൂരില്‍നിന്ന് ഉപതെരഞ്ഞെടുപ്പില്‍ ജനവിധി തേടിയത്. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ഒരാള്‍ മന്ത്രിസ്ഥാനത്തെത്തിയാല്‍ ആറുമാസത്തിനകം തെരഞ്ഞെടുപ്പിനെ നേരിടണമെന്നാണ് ചട്ടം.

കൃഷിമന്ത്രി ശോഭന്‍ ദേവ് എംഎല്‍എ സ്ഥാനം രാജിവച്ച് മമതയ്ക്ക് മത്സരിക്കാന്‍ വഴിയൊരുക്കുകയായിരുന്നു. 2011ലും 2016ലും മമതയെ വിജയിപ്പിച്ച ഈ മണ്ഡലം ദീദിയുടെ സ്വന്തം വീട് എന്നാണ് അറിയപ്പെടുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പ്രതീക്ഷയില്ലാത്ത മോശം മനുഷ്യരുടെ ജയം' , അധിക്ഷേപങ്ങള്‍ ചൊരിഞ്ഞയാളെ കൊണ്ട് കിരീടമണിയിപ്പിച്ച് സ്‌പെയിന്‍, സ്പാനിഷ് പടക്കിത് 'മധുര പ്രതികാരം' 

Football
  •  3 days ago
No Image

കോറോ ഹെല്‍ത്ത് കൂട്ടപ്പിരിച്ചുവിടല്‍; ജീവനക്കാര്‍ക്ക് ഏഴ് മാസത്തെ നഷ്ടപരിഹാരം നല്‍കാന്‍ ധാരണ

Kerala
  •  3 days ago
No Image

വെമ്പായം ബാര്‍ തീപിടിത്തം: പൊള്ളലേറ്റ ഒരാൾ മരിച്ചു; ചികിത്സയിലുള്ള അനീഷ് തീകൊളുത്തിയതെന്ന് പൊലിസ്

Kerala
  •  3 days ago
No Image

വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  3 days ago
No Image

മൂന്ന് പേരെ കൊന്നിട്ടും കലിയടങ്ങാതെ ചെന്താമര; സമാനതയില്ലാത്ത ക്രൂരതയ്ക്ക് ഒടുവില്‍ തൂക്കുകയർ

latest
  •  3 days ago
No Image

നിതിൻ രാജ് മരണക്കേസ്: പ്രത്യേക അന്വേഷണ സംഘത്തിന് ഉത്തരവ്, തുടരന്വേഷണം അജിതാ ബീഗത്തിന്റെ നേതൃത്വത്തിൽ

Kerala
  •  3 days ago
No Image

കണ്ണീര്‍ വാതകം ,ലാത്തിച്ചാര്‍ജ്ജ്...സി.ജെ.പി മാര്‍ച്ച് അടിച്ചമര്‍ത്താന്‍ പൊലിസ്, റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സും രംഗത്ത്, സമരക്കാര്‍ വീണ്ടും പാര്‍ലമെന്റിലേക്ക്, ഇന്റര്‍നെറ്റ് വിച്ഛേദിച്ചു

National
  •  3 days ago
No Image

35 വര്‍ഷമായി നിശ്ചലമായ കഴുമരങ്ങള്‍; ജയിലുകളില്‍ വധശിക്ഷ കാത്ത് 40 പേര്‍- കോടതികള്‍ വിധി കടുപ്പിക്കുമ്പോഴും ശിക്ഷ വൈകുന്നതെന്ത്?

Kerala
  •  3 days ago
No Image

മദ്യപസംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കം തീക്കളിയായി; ബാറില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി, ആറുപേര്‍ക്ക് പൊള്ളലേറ്റു

Kerala
  •  3 days ago
No Image

'ഇനിയും ഞാന്‍ വരും, നിങ്ങളെയും കൊല്ലും!' കോടതിയില്‍ കൊലവിളി നടത്തിയ ക്രൂരന്‍; ഒരു നാടിനെ മുഴുവന്‍ ഭയപ്പെടുത്തിയ നെന്മാറയിലെ ചെന്താമരയ്ക്ക് ഒടുവില്‍ മരണശിക്ഷ

Kerala
  •  3 days ago