HOME
DETAILS

അക്ഷരം കൂട്ടി വായിക്കാന്‍ അറിയാത്തവർക്ക് പോലും എ പ്ലസ്: വിവാദത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ വിദ്യാഭ്യാസ മന്ത്രിക്ക് റിപ്പോർട്ട് നൽകും

  
backup
December 06, 2023 | 2:01 AM

director-of-public-education-report-today-on-criticizing-sslc-exam-mark

അക്ഷരം കൂട്ടി വായിക്കാന്‍ അറിയാത്തവർക്ക് പോലും എ പ്ലസ്: വിവാദത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ വിദ്യാഭ്യാസ മന്ത്രിക്ക് റിപ്പോർട്ട് നൽകും

തിരുവനന്തപുരം: പൊതുപരീക്ഷകളിലെ മൂല്യനിർണയത്തെ വിമർശിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ശബ്ദരേഖ പുറത്തായ സംഭവത്തിൽ ഇന്ന് അദ്ദേഹം വിദ്യാഭ്യാസ മന്ത്രിക്ക് റിപ്പോർട്ട് നൽകിയേക്കും. അക്ഷരം കൂട്ടി വായിക്കാന്‍ പോലും അറിയാത്തവര്‍ എ പ്ലസ് നേടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്. ഷാനവാസ് പറയുന്ന ശബ്ദരേഖ പുറത്തുവന്നതിൽ മന്ത്രി വി. ശിവൻകുട്ടി കഴിഞ്ഞ ദിവസം റിപ്പോർട്ട് തേടിയിരുന്നു. ഇതിലാണ് ഷാനവാസ് റിപ്പോർട്ട് നൽകുക.

കുട്ടികളുടെ പഠനനിലവാരം സംബന്ധിച്ച ശബ്ദരേഖ ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പം ഉണ്ടാക്കിയിട്ടുണ്ടെന്നാണ് വിഷയത്തിൽ മന്ത്രി പ്രതികരിച്ചത്. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പറഞ്ഞത് സർക്കാർ അഭിപ്രായം അല്ലെന്നും മന്ത്രി ഇന്നലെ പറഞ്ഞിരുന്നു. അതേസമയം എസ്.ഷാനവാസിന്റെ ശബ്ദരേഖ പുറത്തുവന്നതിൽ അദ്ദേഹത്തോട് തന്നെ റിപ്പോർട്ട് തേടിയതിൽ അധ്യാപക സംഘടനകൾക്ക് എതിർപ്പുണ്ട്.

അക്ഷരം കൂട്ടി വായിക്കാന്‍ പോലും അറിയാത്തവര്‍ എ പ്ലസ് നേടുന്നു. എ പ്ലസ് ഗ്രേഡും എ ഗ്രേഡും ഒക്കെ നിസ്സാരമാണോയെന്നുമായിരുന്നു ഷാനവാസിന്റെ പ്രതികരണം. കഴിഞ്ഞ മാസം ചോദ്യപേപ്പര്‍ തയ്യാറാക്കുന്ന അധ്യാപകര്‍ക്കായി വിളിച്ച യോഗത്തിലാണ് വിദ്യാഭ്യാസ ഡയറക്ടറുടെ വിവാദ പരാമര്‍ശം.

‘കേരളത്തില്‍ നിലവില്‍ 69,000 ത്തിലധികം വിദ്യാര്‍ഥികള്‍ എ പ്ലസ് നേടുമ്പോള്‍ ഭൂരിഭാഗം വിദ്യാര്‍ഥികള്‍ക്കും സ്വന്തം പേരും രജിസ്റ്റര്‍ നമ്പറും കൂട്ടിവായിക്കാന്‍ അറിയാത്ത, അക്ഷരങ്ങള്‍ കൂട്ടിവായിക്കാനറിയാത്തവരാണ്- അദ്ദേഹം ചൂണ്ടിക്കാട്ടി. 50 ശതമാനം വരെയുള്ള മാര്‍ക്കുകള്‍ ഔദാര്യമായി നല്‍കാം. ജയിക്കുന്നവര്‍ ജയിക്കട്ടെ. അതിന് ആര്‍ക്കും എതിര്‍പ്പില്ലെന്ന് പറഞ്ഞ ഷാനവാസ് ബാക്കിയുള്ളത് പഠിച്ച് തന്നെ നേടിയെടുക്കണമെന്നും വിദ്യാഭ്യാസ ഡയറക്ടര്‍ കൂട്ടിച്ചേര്‍ത്തു.

പരീക്ഷകള്‍ പരീക്ഷകളായി നടത്തണമെന്നും ഇനി മുതല്‍ നിലവിലുണ്ടായിരുന്ന രീതി ഒഴിവാക്കണമെന്നും ചോദ്യപ്പേപ്പര്‍ തയ്യാറാക്കുന്ന അധ്യാപകരോട് അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രണ്ടാം ജന്മമില്ലാത്ത പടക്കളം! റൗണ്ട് ഓഫ് 32-ൽ വിട്ടുകൊടുക്കാതെ വമ്പന്മാർ

Football
  •  a month ago
No Image

സ്വപ്‌നത്തിന്റെ റാക്കറ്റേന്തി നജാഫുമുണ്ട് ലോകകപ്പ് വേദിയില്‍

International
  •  a month ago
No Image

ചില്ലറക്കളിയല്ല; റൗണ്ട്‌ ഓഫ് 32: വമ്പന്മാര്‍ നേർക്കുനേർ

Football
  •  a month ago
No Image

രണ്ടു പദ്ധതിക്കും കാവിവൽക്കരണത്തിൽ ഒരേമുഖം; പി.എം ഉഷ എന്നേ നടപ്പാക്കി, വിവാദം പി.എം ശ്രീയിൽ മാത്രം

Kerala
  •  a month ago
No Image

സംസ്ഥാനത്ത് പറയാതെ 'പവര്‍കട്ട് '; നിയന്ത്രണം ഏർപ്പെടുത്തിയിട്ടും ഉയർന്ന വൈദ്യുതി ഉപയോഗമെന്ന് കെ.എസ്.ഇ.ബി

Kerala
  •  a month ago
No Image

ഒറ്റത്തവണ കെട്ടിട നികുതിയിൽ റെക്കോഡ് വരുമാനം; അഞ്ച് വർഷം പിരിച്ചത് 1066.89 കോടി

Kerala
  •  a month ago
No Image

ലോക്കോ പൈലറ്റുമാര്‍ ഇന്നുമുതല്‍ സമരത്തിലേക്ക്

Kerala
  •  a month ago
No Image

നഴ്‌സുമാര്‍ തെരുവില്‍ പ്രതിഷേധത്തില്‍

Kerala
  •  a month ago
No Image

വർഗീയ വിഡിയോ പങ്കുവെച്ച കേസ്: പിരിച്ചുവിടൽ ശുപാർശ നിലനിൽക്കെ അനിൽ മുഹമ്മദിനെ തിരിച്ചെടുത്തു

Kerala
  •  a month ago
No Image

രണ്ടാംക്ലാസ് വിദ്യാർഥിക്ക് അധ്യാപകന്റെ ക്രൂരമർദനം; പൊലിസ് കേസെടുത്തു

crime
  •  a month ago