HOME
DETAILS

കര്‍ണിസേന അധ്യക്ഷന്‍ കൊല്ലപ്പെട്ട സംഭവം; രാജസ്ഥാനില്‍ ബന്ദ്; പ്രതിഷേധം കനക്കുന്നു

  
backup
December 06 2023 | 05:12 AM

protests-rajasthan-shutdown-call-after-rajput-leader-shot-dead-at-home

കര്‍ണിസേന അധ്യക്ഷന്‍ കൊല്ലപ്പെട്ട സംഭവം; രാജസ്ഥാനില്‍ ബന്ദ്; പ്രതിഷേധം കനക്കുന്നു

ജയ്പുര്‍: വലതുപക്ഷ സംഘടനയായ രാഷ്ട്രീയ രാജ്പുത് കര്‍ണിസേനാ ദേശീയ അധ്യക്ഷന്‍ സുഖ്‌ദേവ് സിങ് ഗോഗാമേദിയെ വെടിവെച്ച് കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് രാജസ്ഥാനില്‍ ഇന്ന് ബന്ദ്. ഗോഗമേദിയുടെ അനുയായികളാണ് ബന്ദ് പ്രഖ്യാപിച്ചത്. ഗോഗമേദിയുടെ മൃതദേഹം സൂക്ഷിച്ചിരുന്ന ആശുപത്രിക്ക് പുറത്ത് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു. ചുരു, ഉദയ്പൂര്‍, ആല്‍വാര്‍, ജോധ്പൂര്‍ എന്നിവിടങ്ങളിലാണ് പ്രധാനമായും പ്രതിഷേധം നടക്കുന്നത്. കൊലയാളികള്‍ക്കായി തെരച്ചില്‍ നടത്തുകയാണെന്ന് രാജസ്ഥാന്‍ പൊലിസ് മേധാവി ഉമേഷ് മിശ്ര അറിയിച്ചു.

ഇന്നലെ ഉച്ചയോടെ വീട്ടിലെത്തിയ അജ്ഞാതര്‍ ഗോഗാമേദിക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ജയ്പൂര്‍ പൊലിസ് അറിയിച്ചു. ഗോഗമേദിക്കൊപ്പമുണ്ടായിരുന്ന സുഹൃത്തിനും അംഗരക്ഷകനും പരുക്കേറ്റു. പ്രത്യാക്രമണത്തില്‍ അക്രമികളിലൊരാളും കൊല്ലപ്പെട്ടു. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യം പുറത്തുവന്നു. വീട്ടില്‍ സഹൃത്തുക്കള്‍ക്കൊപ്പം സോഫയില്‍ ഇരിക്കുകയായിരുന്ന അദ്ദേഹത്തിന്റെ അടുത്തെത്തിയ അക്രമിസംഘം തൊട്ടടുത്തുനിന്നാണ് വെടിവച്ചത്. അഞ്ച് ബുള്ളറ്റുകളാണ് ഗോഗമേദിക്ക് നേരെ ഉതിര്‍ത്തത്. ഇതിലൊന്ന് തലയിലും തറച്ചു.

ഗോഗമേദിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ പൊലിസ് അന്വേഷണം ആരംഭിച്ചു. കുപ്രസിദ്ധ അധോലോകസംഘമായ ലോറന്‍സ് ബിഷ്‌ണോയിയുടെ അനുയായി രോഹിത് ഗൊദാര ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലാണ് ഉത്തരവാദിത്വം ഏറ്റെടുത്തത്. കൊലപാതകത്തെത്തുടര്‍ന്ന് ഗോഗമേദിയുടെ അനുയായികള്‍ പ്രതിഷേധവുമായി രംഗത്തുവന്നു. ദേശീയപാത ഉപരോധിക്കുകയും പൊലിസിനെതിരേ മുദ്രാവാക്യം വിളിക്കുകയും ചെയ്തു.

സഞ്ജയ് ലീല ഭന്‍സാലിയുടെ 2018ലെ പദ്മാവത് സിനിമയ്‌ക്കെതിരേ നടന്ന അക്രമാസക്ത പ്രതിഷേധ പരിപാടികള്‍ക്ക് നേതൃത്വം കൊടുത്തതിനെ തുടര്‍ന്ന് സുഖ്‌ദേവ് സിങ് ഗോഗമേദി വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. കടുത്ത വര്‍ഗീയപരാമര്‍ശങ്ങള്‍ നടത്തിയതിന് അദ്ദേഹത്തിനെതിരേ നിരവധി പരാതികളും ഉണ്ടായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'വര്‍ഷത്തില്‍ 52 ദിവസവും ജുമുഅ ഉണ്ട്, എന്നാല്‍ ഹോളി ഒരുദിവസം മാത്രം'; ഹോളിദിനത്തില്‍ ജുമുഅ വേണ്ട, വിവാദ ഉത്തരവുമായി സംഭല്‍ പൊലിസ്

latest
  •  7 days ago
No Image

വിരമിക്കൽ പിൻവലിച്ച് സുനിൽ ഛേത്രി; ഇതിഹാസം ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തുന്നു

Football
  •  7 days ago
No Image

മലപ്പുറത്ത് ഓട്ടോ ഡ്രൈവറെ ക്രൂരമായി മർദ്ദിച്ച് ബസ് ജീവനക്കാർ; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

latest
  •  7 days ago
No Image

നടി രന്യയുടെ അറസ്റ്റോടെ പുറത്തുവന്നത് ഏറ്റവും വലിയ സ്വർണവേട്ട; ഡിആർഐ അന്വേഷണം ഊർജിതമാക്കുന്നു

National
  •  7 days ago
No Image

നിലമ്പൂരിൽ മുൻ നൃത്താധ്യാപികയായ വയോധികക്ക് ക്രൂരമർദനം; മന്ത്രി അടിയന്തിര റിപ്പോർട്ട് തേടി

Kerala
  •  7 days ago
No Image

ഗോൾ വേട്ടയിൽ ഒന്നാമൻ, ചാമ്പ്യൻസ് ലീഗിൽ ചരിത്രം കുറിച്ച് മെസിയുടെ വിശ്വസ്തൻ

Football
  •  7 days ago
No Image

താനൂരിൽ നിന്ന് കാണാതായ പെൺകുട്ടികൾ മുംബൈയിൽ എത്തിയതായി റിപ്പോർട്ട്

Kerala
  •  7 days ago
No Image

നവീന്‍ ബാബുവിനെതിരേ ഇതുവരെ ഒരു പരാതിപോലുമില്ലെന്ന് വിവരാവകാശ രേഖകള്‍ 

Kerala
  •  7 days ago
No Image

ജയശങ്കറിന് നേരെയുണ്ടായ ആക്രമണ ശ്രമത്തിൽ ഇന്ത്യയുടെ പ്രതിഷേധം; 'ബ്രിട്ടൻ നയതന്ത്ര ഉത്തരവാദിത്വം കാണിക്കണം'

International
  •  7 days ago
No Image

' കൊല്ലം വഴി വരുമ്പോള്‍ കണ്ണടച്ച് വരാന്‍ സാധിക്കില്ല '; നിയമവിരുദ്ധ ഫ്ലക്സ് ബോര്‍ഡുകള്‍ക്കെതിരേ ഹൈക്കോടതി

Kerala
  •  7 days ago