HOME
DETAILS

ആഗോളതാപനവും  ഗ്രീന്‍ഹൗസ് എഫക്റ്റും

  
backup
October 04 2021 | 04:10 AM

global-warming-and-the-greenhouse-effect
 
 
അന്തരീക്ഷ വായുവില്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവ് വര്‍ധിക്കുന്നതുമൂലം അന്തരീക്ഷത്തിലെ താപനില ഉയരുന്നതിനെയാണ് ഗ്രീന്‍ഹൗസ് എഫക്‌റ്റെന്നു വിളിക്കുന്നത്.
 ഗ്രീന്‍ ഹൗസ് എഫക്റ്റ് വര്‍ധിച്ചു കൊണ്ടിരിക്കുമ്പോള്‍ ഭൂമിയുടേയും അന്തരീക്ഷത്തിന്റേയും ശരാശരി താപനിലയും വര്‍ധിക്കും. ഇതിനെയാണ് ആഗോള താപനമെന്ന് വിളിക്കുന്നത്. ക്രമാതീതമായി  ചൂടു കൂടുന്നതു മൂലം  ഭൂമുഖത്തുള്ള വനങ്ങളും പുല്‍പ്രദേശങ്ങളും വാടിക്കരിയും. നിരവധി ജന്തുജാലങ്ങളുടെ ആവാസ വ്യവസ്ഥ തകരും . അവയുടെ വംശനാശം വേഗത്തിലാകും. ഭൂമിയിലെ ജീവന്റെ നിലനില്‍പ്പു തന്നെ സംശയത്തിലാകും.
 
 
 
ഹരിതഗൃഹ വാതകങ്ങള്‍
സൂര്യനില്‍നിന്നുള്ള പ്രകാശത്തോടൊപ്പം ഇന്‍ഫ്രാറെഡ് രശ്മികളും ഭൂമിയിലെത്തുന്നുണ്ട്. ഇവ ഭൂമിയില്‍നിന്നു പ്രതിഫലിപ്പിക്കുകയും വികിരണം ചെയ്യപ്പെടുകയുമാണ് പതിവ്. എന്നാല്‍ അന്തരീക്ഷത്തില്‍ നിലയുറപ്പിച്ച ചില വാതകങ്ങള്‍ ഇവയെ തടഞ്ഞു നിര്‍ത്തും. ബാഹ്യ അന്തരീക്ഷത്തിലേക്കും ഭൂമിയുടെ ഉപരിതലത്തിലേക്കും ഊര്‍ജ്ജം പുറത്തുവിടുകയും ഭൗമോപരിതലത്തെ തണുക്കാന്‍ അനുവദിക്കാതിരിക്കുകയും ചെയ്യും. ഈ സ്വഭാവം പ്രകടമാക്കുന്ന വാതകങ്ങളെ ഹരിതഗൃഹ വാതകങ്ങള്‍ എന്നു വിളിക്കുന്നു. 
കാര്‍ബണ്‍ ഡൈ ഓക്‌സൈഡ്, മീഥേന്‍, നൈട്രസ് ഓക്‌സൈഡ്,ഫ്‌ളൂറോ കാര്‍ബണുകള്‍ എന്നിവ ഈ വിഭാഗത്തില്‍ പെടുന്നു.
 
 
 
ആഗോളതാപനം കുറയ്ക്കാന്‍
 
കാര്‍ബണിക ഇന്ധനങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കണം. സസ്യങ്ങളുടെ വര്‍ധനവുണ്ടാകണം. വാഹനങ്ങളുടെ ഇലക്ട്രിക് ലൈറ്റുകള്‍ നിയന്ത്രിക്കണം. വ്യവസായ ശാലകള്‍ പുറംതള്ളുന്ന കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവ്, മാലിന്യങ്ങള്‍ വിഘടിക്കുമ്പോള്‍ സ്യഷ്ടിക്കപ്പെടുന്ന മീഥെയ്ന്‍, അമോണിയ വളങ്ങളുടെ ഉപയോഗം കൊണ്ട് ഇന്ധനങ്ങള്‍ കത്തുമ്പോള്‍ സൃഷ്ടിക്കപ്പെടുന്ന നൈട്രസ് ഓക്‌സൈഡ്, വ്യവസായശാലകളിലെ ഇന്ധനങ്ങള്‍ കത്തിയുണ്ടാകുന്ന സള്‍ഫര്‍ ഡയോക്‌സൈഡ്, റെഫ്രിജറേറ്റുകളിലും എയര്‍ കണ്ടീഷണറുകളിലും വ്യാപകമായി ഉപയോഗിക്കുന്ന ക്ലോറോ ഫ്‌ളൂറോ കാര്‍ബണുകള്‍ എന്ന സി.എഫ്.സി വാതകങ്ങള്‍, അഗ്നിപര്‍വതസ്‌ഫോടനങ്ങള്‍, ബഹിരാകാശ വാഹനങ്ങള്‍ സൃഷ്ടിക്കുന്ന താപം എന്നിവയെല്ലാം നിയന്ത്രണ വിധേയമാക്കണം.
 
 
ഗ്രീന്‍ ഹൗസ് എഫക്റ്റ്
 
ചില സസ്യങ്ങള്‍ ചില്ലു കൂട്ടില്‍ അടച്ചു വളര്‍ത്തുന്ന രീതി കണ്ടിട്ടില്ലേ. ഇവയെ ഗ്രീന്‍ഹൗസ് എന്നാണു വിളിക്കുന്നത്. ഇത്തരം ചില്ലു കൂടുകള്‍ക്കൊരു പ്രത്യേകതയുണ്ട്. ഇതിലേക്ക് കടന്നെത്തുന്ന സൂര്യപ്രകാശം പുറത്തുപോകാതെ കൂടിനുള്ളില്‍ തങ്ങും. ഇതോടെ കൂടിനുള്ളിലെ ചൂടുകൂടും. ഈ പ്രതിഭാസത്തിന്റെ പേരില്‍നിന്നാണ് ഗ്രീന്‍ ഹൗസ് എഫക്റ്റ് എന്ന പേര് നമ്മുടെ ശാസ്ത്രജ്ഞന്‍ ആഗോള താപനത്തെ സൂചിപ്പിക്കാന്‍ കടമെടുത്തത്.
 
 
 
വൃക്ഷങ്ങള്‍ 
വളര്‍ത്താം
 
ആഗോളതാപനം കുറക്കുന്നതില്‍ വൃക്ഷങ്ങള്‍ക്കുള്ള പങ്ക് വളരെ വലുതാണ്. ദിനംപ്രതി ഓരോ വൃക്ഷവും ടണ്‍ കണക്കിന് കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് വലിച്ചെടുക്കുകയും നല്ല അളവില്‍ ശുദ്ധവായുവിനെ പുറം തള്ളുകയും ചെയ്യും. നിലവിലുള്ള വായുവിനെ ശുദ്ധീകരിക്കുന്നതിലും വൃക്ഷങ്ങള്‍ക്ക്  മികച്ച പങ്കാളിത്തം ഉണ്ട്.
 
 
 
ആഗോളതാപന ഫലങ്ങള്‍
 
കടലില്‍ അമ്ലത്വ വര്‍ധനവുണ്ടാകും. ഇതുവഴി അന്തരീക്ഷ കാര്‍ബണ്‍  ആഗിരണം ചെയ്യാനുള്ള കടലിന്റെ ശേഷി കുറയും. മഞ്ഞുരുകി സമുദ്രനിരപ്പുയരുന്നതിനാല്‍ ദ്വീപുകളില്‍ പലതും വെള്ളത്തിലാഴ്ന്നു പോകും. നിലവിലെ വിസ്തൃതമായ കടല്‍ത്തീരങ്ങളും കടല്‍ത്തീര നഗരങ്ങളും റോഡുകളും നഷ്ടപ്പെടും. ധ്രുവ പ്രദേശത്തിന്റെ വിസ്തൃതി നഷ്ടപ്പെടും. ആവാസവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കും. എണ്ണമറ്റ സസ്യ ജന്തുജാലങ്ങള്‍ക്ക് വംശനാശം സംഭവിക്കും. താപംവര്‍ധിക്കുന്നതിലൂടെ ഓക്‌സിജന്റെ അളവ് കുറയുന്നതിനാല്‍ തന്നെ രാസ വസ്തുക്കളുടെ ലയന സാധ്യത വര്‍ധിക്കുകയും ഇത് ജലജീവികളുടെ ആയുസ് കുറയ്ക്കുകയും ചെയ്യും. ശുദ്ധജല ദൗര്‍ബല്യം വര്‍ധിക്കുകയും ഇത് ജലജന്യ രോഗങ്ങള്‍ വര്‍ധിക്കാന്‍ കാരണമാകുകയും ചെയ്യും.
 
 
 
ഓസോണ്‍ പാളി 
നശിക്കുന്നു
 
 
ഭൂമിയിലേക്ക് സൂര്യനില്‍നിന്നു അള്‍ട്രാ വയലറ്റടക്കമുള്ള  മാരകമായ പല രശ്മികളും പ്രവേശിക്കുന്നുണ്ട്. ഇവയുടെ സാന്നിധ്യം  നമുക്ക്  രോഗപ്രതിരോധ ശേഷി ശോഷണം, സ്‌കിന്‍ കാന്‍സര്‍ തുടങ്ങിയ പല തരത്തിലുള്ള അസുഖങ്ങളും വരുത്തും. ഒരര്‍ഥത്തില്‍ പറഞ്ഞാല്‍ ജീവന്റെ നിലനില്‍പ്പുതന്നെ അപകടത്തിലായേക്കും. ഇത്തരം രശ്മികളെ തടഞ്ഞു നിര്‍ത്താന്‍ അന്തരീക്ഷത്തിലുള്ള പ്രകൃതിദത്ത പാളിയാണ് ഓസോണ്‍. വ്യവസായ വിപ്ലവത്തോടെയാണ് ഭൂമിക്ക് മേലുള്ള മനുഷ്യന്റെ കൈയേറ്റം ആരംഭിച്ചത്. 
ഭൂമിയില്‍ ജീവന്‍ നിലനില്‍ക്കണമെങ്കില്‍ ഓസോണ്‍ പാളി അത്യന്താപേക്ഷിതമാണ്. 1973 ല്‍ ആണ് ക്ലോറിന്‍ ആറ്റങ്ങള്‍ ഓസോണ്‍ തന്മാത്രയെ വിഘടിപ്പിക്കാനാകുമെന്ന് കണ്ടെത്തിയത്. എയര്‍ കണ്ടീഷനര്‍, എ.സി, റഫ്രിജറേറ്റര്‍, തുടങ്ങിയ ഉപകരണങ്ങളില്‍ ഉപയോഗിക്കുന്ന സി.എഫ്.സി വാതകങ്ങള്‍ അന്തരീക്ഷത്തിലേക്ക് വ്യാപകമായി കലരുന്നുണ്ട്.
സൂര്യപ്രകാശത്തിന്റെ സാന്നിധ്യത്തില്‍ തന്മാത്രകളെ യഥേഷ്ടം ഉല്‍പാദിപ്പിക്കപ്പെടുന്ന ക്ലോറിന്‍ അന്തരീക്ഷത്തിലെ ഉന്നതിയിലേക്ക് സഞ്ചരിച്ച് ഓസോണ്‍ തന്മാത്രകളെ വിഘടിപ്പിക്കുന്നു. ഇതോടെ ഓക്‌സിജന്‍ സ്വതന്ത്ര ആറ്റങ്ങളായി മാറുന്നു. ഫലമോ ഭൂമിക്കു മുകളിലുള്ള ഓസോണ്‍ പാളി നശിപ്പിക്കപ്പെട്ട് ഭൂമിയിലേക്ക് മാരകമായ അള്‍ട്രാവയലറ്റ് രശ്മികള്‍ കടന്നുവരുന്നു. 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്കൂളിൽ നിന്ന് കഴിച്ച ചോക്ലേറ്റിൽ ലഹരി അംശം; കോട്ടയത്ത് 4 വയസുകാരൻ ആശുപത്രിയിൽ

Kerala
  •  16 hours ago
No Image

കറന്റ് അഫയേഴ്സ്-01-03-2025

PSC/UPSC
  •  16 hours ago
No Image

വില വര്‍ധനവ് തടയല്‍ ലക്ഷ്യം; മിന്നല്‍ പരിശോധനയ്ക്ക് നേരിട്ടിറങ്ങി കുവൈത്ത് സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി 

latest
  •  16 hours ago
No Image

2026 ലോകകപ്പല്ല, ഇപ്പോൾ മുന്നിലുള്ള പ്രധാന ലക്ഷ്യം അത് മാത്രമാണ്: മെസി

Football
  •  16 hours ago
No Image

അവകാശങ്ങൾക്ക് വേണ്ടി യാചിക്കേണ്ടിവരുന്നത് വേദനാജനകം; ആശാവർക്കർമാരുടെ സമരത്തെ പിന്തുണച്ച് പ്രിയങ്ക ഗാന്ധി

latest
  •  16 hours ago
No Image

കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പാലക്കാടുകാരി അർച്ചന തങ്കച്ചൻ പിടിയിൽ

Kerala
  •  17 hours ago
No Image

ബാഴ്സക്ക് പകരം ഞാൻ ആ ടീമിലേക്ക് പോയിരുന്നെങ്കിൽ മൂന്നിരട്ടി പണം കിട്ടുമായിരുന്നു: നെയ്മർ

Football
  •  17 hours ago
No Image

ബംഗാളില്‍ വീട്ടില്‍ പ്രാര്‍ഥന നടത്തുകയായിരുന്ന ക്രിസ്ത്യാനികള്‍ക്ക് നേരെ ആള്‍ക്കൂട്ട ആക്രമണം, യേശുവിന്റെ രൂപത്തിന് മുകളില്‍ തുളസിച്ചെടി നട്ടു

Trending
  •  17 hours ago
No Image

15 വർഷത്തിലധികം പഴക്കമുള്ള വാഹനമാണോ നിങ്ങളുടെ കൈവശമുള്ളത്? മാർച്ച് 31 ന് ശേഷം ഡൽഹിയിൽ പെട്രോളും ഡീസലും ലഭിക്കില്ല; കാരണം ഇതാണ്

National
  •  17 hours ago
No Image

സിഐഡി ചമഞ്ഞ് വ്യാപാരസ്ഥാപനത്തില്‍ നിന്ന് 10 ദശലക്ഷം ദിര്‍ഹം തട്ടിയ രണ്ടുപേര്‍ ദുബൈയില്‍ പിടിയില്‍; കവര്‍ച്ചയിലും വമ്പന്‍ ട്വിസ്റ്റ്‌

uae
  •  17 hours ago