HOME
DETAILS

ഉടമസ്ഥര്‍ മാറി; ഇനി ചെറിയ വിലക്ക് ഈ 'സൂപ്പര്‍കാറുകള്‍' കിട്ടില്ല

  
backup
December 06 2023 | 13:12 PM

mg-becoming-more-expensive-in

ഉടമസ്ഥര്‍ മാറി; ഇനി ചെറിയ വിലക്ക് ഈ 'സൂപ്പര്‍കാറുകള്‍' കിട്ടില്ല

എം.ജി മോട്ടോഴ്‌സ് ഇന്ത്യന്‍ മാര്‍ക്കറ്റിലേക്ക് കുറഞ്ഞ കാലം കൊണ്ട് തന്നെ മികച്ച പ്രകടനം കാഴ്ചവെച്ച വാഹന ബ്രാന്‍ഡാണ്. ഹെക്ടര്‍ എന്ന എസ്.യു.വിയിലൂടെയായിരുന്നു ഇന്ത്യന്‍ മാര്‍ക്കറ്റില്‍ കമ്പനി തങ്ങളുടെ വരവറിയിച്ചത്. ചൈനീസ് കമ്പനിയായSAIC ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എംജി മോട്ടോഴ്‌സിന് അതിന്റ പേരില്‍ നിരവധി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നെങ്കിലും ഇപ്പോള്‍ കമ്പനി ഇന്ത്യനായി മാറുകയാണ്. എം.ജി മോട്ടോഴ്‌സിന്റെ 35 ശതമാനത്തോളം ഓഹരി ജെഎസ്ഡബ്ല്യു സ്വന്തമാക്കിയതോടെയാണ് ഇന്ത്യന്‍ കമ്പനിയാവാന്‍ എം.ജി മോട്ടോഴ്‌സ് തയ്യാറെടുക്കുന്നത്.ജെഎസ്ഡബ്ല്യു ഗ്രൂപ്പിന്റെ സജ്ജന്‍ ജിന്‍ഡാലും SAIC മോട്ടോര്‍ കോര്‍പ്പറേഷനും എംജി മോട്ടോര്‍ ഇന്ത്യ ഉള്‍പ്പെടുന്ന സഖ്യത്തിനുള്ള കരാര്‍ വ്യവസ്ഥകള്‍ അന്തിമമാക്കിയിട്ടുണ്ട്.

എന്നാല്‍ ഉടമസ്ഥര്‍ മാറുന്നതോടെ കമ്പനി തങ്ങള്‍ പുറത്തിറക്കുന്ന വാഹനങ്ങള്‍ക്ക് വില വര്‍ദ്ധിപ്പിക്കും.2024 ജനുവരി മുതല്‍ തങ്ങളുടെ ലൈനപ്പിലെ എല്ലാ മോഡലുകള്‍ക്കും വില വര്‍ധിപ്പിക്കുമെന്ന കമ്പനിയുടെ തീരുമാന പ്രകാരമാണ് വില വര്‍ദ്ധന നിലവില്‍ വരുന്നത്.മൊത്തം പണപ്പെരുപ്പവും ചരക്ക് വില വര്‍ധനയും കാരണം വര്‍ധിച്ചുവരുന്ന ചെലവുകളുമായി പൊരുത്തപ്പെടാനാണ് ചെറിയൊരു വില വര്‍ധനവ് നടപ്പിലാക്കാന്‍ പോവുന്നതെന്നാണ് കമ്പനി വൃത്തങ്ങള്‍ സൂചന നല്‍കിയിരിക്കുന്നത്. എന്നാല്‍ 2023 ഡിസംബര്‍ അവസാനത്തോടെ പ്രത്യേക വര്‍ഷാവസാന ഓഫറുകള്‍ പ്രഖ്യാപിക്കുമെന്നും ബ്രാന്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്.

ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കങ്ങളെ തുടര്‍ന്ന് ഉടലെടുത്ത സംഘര്‍ഷങ്ങള്‍ കാരണം എംജി മോട്ടോര്‍ ഇന്ത്യയുടെ വിപുലീകരണ പദ്ധതികള്‍ വൈകിയിരുന്നു. ഇതിന്‍ പ്രകാരമാണ് ഓഹരി വിറ്റഴിച്ച് കമ്പനിയുടെ വളര്‍ച്ചക്ക് സഹായകരമാവുന്ന നടപടി സ്വീകരിക്കാന്‍ SAIC തീരുമാനമെടുത്തത്.2019ല്‍ ഇന്ത്യന്‍ മാര്‍ക്കറ്റിലേക്ക് അരങ്ങേറ്റം കുറിച്ച എം.ജി മോട്ടോഴ്‌സിന്
ഹെക്ടര്‍ പ്ലസ്, ZS ഇവി, ഗ്ലോസ്റ്റര്‍, ആസ്റ്റര്‍, കോമറ്റ് ഇ.വി മുതലായ വാഹന മോഡലുകളാണ് നിലവിലുള്ളത്.

Content Highlights:mg becoming more expensive in future



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  an hour ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  8 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  8 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  9 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  9 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  9 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  9 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  10 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  10 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  10 hours ago