വിവാഹ സത്കാരത്തിലെ ഭക്ഷ്യവിഷബാധ; അതിഥിക്ക് 40,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി
വിവാഹ സത്കാരത്തിലെ ഭക്ഷ്യവിഷബാധ; അതിഥിക്ക് 40,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി
കൊച്ചി: വിവാഹ സല്‍ക്കാരത്തിലുണ്ടായ ഭക്ഷ്യവിഷബാധയില്‍ അതിഥിക്ക് 40000 രൂപ നഷ്ടപരിഹാരം വിധിച്ച് ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി. ഭക്ഷ്യ വിഷബാധയേറ്റ എക്‌സൈസ് ഉദ്യോഗസ്ഥനായ കൂത്താട്ടുകുളം സ്വദേശി വി. ഉന്‍മേഷിനാണ് 40,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി വിധിച്ചത്. ഡിബി ബിനു, വൈക്കം രാമചന്ദ്രന്‍, ടിഎന്‍ ശ്രീവിദ്യ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്.
2019മെയ് 5 നാണ് കേസിനാസ്പദമായ സംഭവമുണ്ടാകുന്നത്. കൂത്താട്ടുകുളത്ത് സുഹൃത്തിന്റെ മകന്റെ വിവാഹസത്കാരത്തില്‍ പങ്കെടുത്തതാണ് ഉമേഷ്. അവിടെ വിളമ്പിയ ഭക്ഷണത്തില്‍ നിന്നാണ് ഇവര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റത്. സെന്റ് മേരീസ് കാറ്ററിങ് സര്‍വീസ് ഉടമകളാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. അന്നത്തെ പരിപാടിയില്‍ പങ്കെടുത്ത മുപ്പതോളം പേര്‍ക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്.
റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കാറ്ററിങ് ഏജന്‍സിയുടെ ഭാഗത്തുനിന്നും സേവനത്തില്‍ വീഴ്ച്ച സംഭവിച്ചതായി കോടതിക്ക് ബോധ്യപ്പെട്ടു. തുടര്‍ന്ന് നഷ്ടപരിഹാരമായി 40000 രൂപ പരാതിക്കാന് നല്‍കാന്‍ ഉത്തരവിടുകയായിരുന്നു. പരാതിക്കാരന് വേണ്ടി അഡ്വക്കേറ്റ് ടോം ജോസഫാണ് ഹാജരായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."