കളമശേരി ബോംബ് സ്ഫോടനം; ഒരാള്‍ കൂടി മരിച്ചു, മരണം എട്ടായി
കളമശേരി ബോംബ് സ്ഫോടനം; ഒരാള്‍ കൂടി മരിച്ചു, മരണം എട്ടായി
കൊച്ചി: കളമശേരി ബോംബ് സ്ഫോടനത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടെ മരിച്ചു. പൊള്ളലേറ്റ് ചികിത്സയിലായിരുന്ന തൊടുപുഴ വണ്ടമറ്റം സ്വദേശി ലില്ലി ജോണ്‍ ആണ് മരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ലില്ലി. ഇവരുടെ ഭര്‍ത്താവ് ജോണ്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരിച്ചിരുന്നു.ഇതോടെ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം എട്ടായി.
ഒക്ടോബര്‍ 29ന് രാവിലെ ഒന്‍പതരയോടെയാണ് യഹോവ സാക്ഷികളുടെ കണ്വെന്ഷന് നടന്ന സാമ്ര ഇന്റര്‍നാഷണല്‍ കണ്വെന്ഷന് സെന്ററിലെ ഹാളില്‍ സ്ഫോടനമുണ്ടായത്. സ്ഫോടനം നടക്കവേ രണ്ടായിരത്തിലധികം പേര് ഹാളിലുണ്ടായിരുന്നു.
ഡൊമിനിക് മാര്ട്ടിന് ആണ് പ്രാര്‍ത്ഥന നടന്ന കളമശേരിയിലെ കണ്വെന്ഷന് സെന്ററില്‍ ബോംബ് വച്ചത്. സംഭവം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ കൊരട്ടി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി താനാണ് സ്ഫോടനം നടത്തിയതെന്ന് വെളിപ്പെടുത്തുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."