എകീകൃത ടൂറിസ്റ്റ് വിസക്ക് ജി.സി.സി സുപ്രീം കൗൺസിൽ അംഗീകാരം
GCC Supreme Council approves unified tourist visa
കുവൈത്ത് സിറ്റി: ഒരു വിസയില്‍ എല്ലാ ഗള്‍ഫ് രാജ്യങ്ങളും സന്ദര്‍ശിക്കാന്‍ അവസരം ഒരുക്കുന്ന ഏകീകൃത ടൂറിസ്റ്റ് വിസക്ക് ഗള്‍ഫ് സഹകരണ കൗണ്‍സിൽ (ജി സി സി ) സുപ്രീം കൗണ്‍സില്‍ അംഗീകാരം നല്‍കിയെന്ന് സൗദി ടൂറിസം വകുപ്പ് മന്ത്രി അഹമ്മദ് അല്‍ ഖത്തീബ് വ്യക്തമാക്കി. ഖത്തറില്‍ ചേര്‍ന്ന ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യ തലവന്‍മാരുടെ യോഗം പുറപ്പെടുവിച്ച പ്രസ്താവനയിൽ ആണ് വിസ സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്. തീരുമാനം നടപ്പിലാക്കാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ ആഭ്യന്തര മന്ത്രിമാരെ സുപ്രീം കൗണ്‍സില്‍ അധികാരപ്പെടുത്തി.
ഒറ്റ വിസ കൊണ്ട് ടൂറിസ്റ്റുകള്‍ക്ക് യുഎഇയും,കുവൈത്തും, സൗദി അറേബ്യയും ഉള്‍പ്പെടെ ആറ് ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ കഴിയും. ഖത്തര്‍, ഒമാന്‍, ബഹ്‌റൈന്‍ എന്നിവയാണ് ഏകീകൃത വിസ പദ്ധതിയില്‍ വരുന്ന മറ്റു രാജ്യങ്ങള്‍. ഇതിലൂടെ ടൂറിസം മേഖലയിൽ നിക്ഷേപത്തിന് പുതിയ അവസരങ്ങൾ സൃഷ്ടിക്കപ്പെടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."