HOME
DETAILS

നേതൃത്വത്തെ അനുസരിക്കല്‍ ഇങ്ങനെയാണ്‌

  
backup
December 09 2023 | 18:12 PM

this-is-obedience-to-leadership

സാദിഖ് ഫൈസി താനൂര്‍

സി.ഇ 636 ഒാഗസ്റ്റ് 20. റോമാ സാമ്രാജ്യത്തിനെതിരേ മുസ്‌ലിംകള്‍ ജോര്‍ദാന്‍- സിറിയന്‍ അതിര്‍ത്തിയിലെ യര്‍മൂഖ് നദീതടത്തില്‍ പട നയിക്കുകയാണ്. നായകന്‍ ഖാലിദ് ബിന്‍ വലീദ് (റ). സഹനായകന്‍ അബൂഉബൈദ ബിന്‍ ജര്‍റാഹ് (റ).


മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണായകമാണ് യര്‍മൂഖ് പോരാട്ടം. അതുകൊണ്ടുതന്നെ അബൂസുഫ്‌യാന്‍(റ) മുതല്‍ അംറ് ബിന്‍ ആസ് (റ)വരെയുള്ള പ്രമുഖ സ്വഹാബികളെല്ലാം യുദ്ധഭൂമിയിലുണ്ട്. റോമന്‍ ശത്രുവിനെ നേരിടാനുള്ള തയാറെടുപ്പിലാണ് എല്ലാവരും. അപ്പോഴുണ്ട്, ഇസ്‌ലാമിന്റെ ആസ്ഥാന നഗരിയായ മദീനയില്‍ നിന്ന് ഖലീഫ ഉമറുല്‍ ഫാറൂഖ് (റ)ന്റെ ഭൃത്യന്‍ യര്‍ഫ ഒരു കത്തുമായി ഓടിവരുന്നു. ആ കത്ത് അദ്ദേഹം അബൂഉബൈദ (റ)ക്ക് നല്‍കി. കത്തു വായിച്ച അബൂ ഉബൈദ ഞെട്ടിത്തരിച്ചു പോയി. കത്തിലുള്ളത് ഖലീഫ ഉമറിന്റെ ഉത്തരവാണ്! യുദ്ധത്തിന്റെ ചീഫ് കമാഡര്‍ സ്ഥാനത്തു നിന്ന് ഖാലിദിനെ നീക്കം ചെയ്തിരിക്കുന്നുവെന്നും ആ സ്ഥാനം താങ്കളെ ഏല്‍പ്പിച്ചിരിക്കുന്നുവെന്നും മടിയേതുമില്ലാതെ ഏറ്റെടുക്കണമെന്നുമുള്ള ഉത്തരവ്!


എന്തു ചെയ്യണമെന്നറിയാതെ അബൂഉബൈദ ഒരു നിമിഷം ഇരുന്നുപോയി. നിര്‍ണായക പോരാട്ടത്തിന്റെ മുന്നിലാണ് മുസ്‌ലിം സൈന്യം. നായകന്‍ ഖാലിദാകട്ടെ എല്ലാവിധ നയതന്ത്രങ്ങളും ഉപയോഗിച്ചു സേനയെ നയിക്കുന്നുമുണ്ട്. ഈ സമയത്ത് അദ്ദേഹത്തെ മാറ്റുന്നത് അദ്ദേഹം എങ്ങനെ സഹിക്കും? കൂടെനിന്ന് ആവേശത്തോടെ നീങ്ങുന്ന മുസ്‌ലിം സൈന്യം എങ്ങനെ ഇത് ഉള്‍ക്കൊള്ളും? പങ്കെടുത്ത ഒരു യുദ്ധത്തിലും പരാജയമെന്തെന്നറിയാതെ ജയിച്ചുവന്ന വിജുഗീഷുവാണ് ഖാലിദ്. ഭൂമിയിലെ 'അല്ലാഹുവിന്റെ വാള്‍' എന്ന് മുഹമ്മദ് നബി (സ) വിശേഷിപ്പിച്ച സ്വഹാബി. നമ്മുടെ പെണ്ണുങ്ങള്‍ ഖാലിദിനെ പോലുള്ള ആണ്‍കുട്ടികളെയാണ് പ്രസവിക്കേണ്ടത് എന്ന് വാഴ്ത്തിപ്പറഞ്ഞത് പ്രഥമ ഖലീഫ അബൂബകര്‍ (റ) ആണ്. ആ ഖാലിദിനെയാണ് പുതിയ ഖലീഫയായ ഉമര്‍ സ്ഥാനഭ്രഷ്ടനാക്കിയിരിക്കുന്നത്!


യുദ്ധമുഖത്തു വച്ചു ഈ വാര്‍ത്ത ഖാലിദിനോടു പറയാന്‍ അബൂഉബൈദ (റ)യുടെ മനസ് സമ്മതിച്ചില്ല. കുറച്ചു നാള്‍ കഴിയുകയോ മറ്റേതെങ്കിലും വഴിയിലൂടെ ഖാലിദ്(റ) ഈ വാര്‍ത്ത അറിയുകയോ ചെയ്യട്ടെ എന്ന് അബൂ ഉബൈദ തീരുമാനിച്ചു. ദിവസങ്ങള്‍ കഴിഞ്ഞു. മറ്റൊരു വഴിയിലൂടെ ഒരു ദൂതന്‍ വഴി ഖാലിദ് ആ വാര്‍ത്ത അറിഞ്ഞു.
ഉടനെ ഓടിയെത്തി അബൂ ഉബൈദയുടെ മുന്നിലേക്ക്. എന്നിട്ട് പറഞ്ഞു; 'അബൂഉബൈദ, നിങ്ങള്‍ ചെയ്തത് ശരിയായില്ല. നമ്മുടെ ഖലീഫ ഉമര്‍ എന്നെ സ്ഥാനഭ്രഷ്ടനാക്കി, നിങ്ങളെ നായകനാക്കിയ വിവരം നിങ്ങള്‍ എന്നില്‍ നിന്ന് മറച്ചു വച്ചത് ശരിയായില്ല. നിങ്ങള്‍ നായകനായിട്ടും നായകനായ എന്റെ പിന്നിലാണ് നിന്നു പോരാടിയത്. നിസ്‌കാരത്തിന് നേതൃത്വം നല്‍കാന്‍ നായകന്‍ എന്ന നിലക്ക് നിങ്ങള്‍ അര്‍ഹനായിട്ടും എന്റെ പിന്നില്‍ നിന്ന് നിസ്‌കരിച്ചു. ഇത് ശരിയായില്ല, അബൂ ഉബൈദാ... അല്ലാഹു നിങ്ങള്‍ക്ക് പൊറുത്തു തരട്ടെ!'


ഖാലിദിന്റെ വാക്കുകള്‍ കേട്ട് അബൂഉബൈദ തല താഴ്ത്തി നിന്നു. യുദ്ധമുഖത്തു വച്ചു സൈന്യത്തിന്റെ ആത്മവീര്യം ചോരരുത് എന്നു കരുതി മൗനം അവലംബിച്ചതാണെന്ന് അബൂഉബൈദ (റ) പറയാന്‍ ശ്രമിച്ചു. ഖാലിദ് (റ) മൗനിയായി അതു കേട്ടു. പിന്നെ വെറുമൊരു സാധാരണ പടയാളിയെ പോലെ ഖാലിദ് ക്യാംപിലേക്ക് മടങ്ങി. ഒരു യുദ്ധമുഖത്തു വച്ച് ഖലീഫ എന്തിനാണ് എന്നെ സ്ഥാനഭ്രഷ്ടനാക്കിയത് എന്ന് ഖാലിദ് ഒരിക്കലും ചോദിച്ചില്ല. ആരെയും ചോദ്യം ചെയ്തില്ല. അബൂഉബൈദയേക്കാള്‍ നയതന്ത്രവും യുദ്ധപാടവവും തനിക്കാണെന്ന് പറഞ്ഞു അഹങ്കരിച്ചില്ല. തന്നില്‍ ആവേശം കണ്ടെത്തിയ അനുയായികളെ ഇളക്കിവിട്ടു വിശ്വാസികള്‍ക്കിടയില്‍ ചേരിതിരിവുണ്ടാക്കാന്‍ ശ്രമിച്ചില്ല. നേതാവായ ഉമറിന്റെ ഉത്തരവ് ഖാലിദ്(റ) അറിഞ്ഞു. അംഗീകരിച്ചു. അനുസരിച്ചു. എന്നിട്ട് പിന്നെയും ഇസ്‌ലാമിനു വേണ്ടി എല്ലാം മറന്നു പോരാടി. അങ്ങനെയാണ് സ്വഹാബികള്‍ റോമാ സാമ്രാജ്യത്തെ കിടുകിടാ വിറപ്പിച്ചതും കീഴടക്കിയതും.

(അബൂ റബീഇല്‍ ഉന്ദുലിസി: അല്‍ ഇക്തിഫാ 3/70, ത്വബരി: രിയാദ്വുന്നള്വറ 1/333, ഇബ്‌നു അസാകിര്‍: താരീഖു ദിമിശ്ഖ് 1/73, സ്വല്ലാബി: സീറത്തു ഉമര്‍. പേജ് 449-450)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഐഡിയല്‍ ഫേസ്'പദ്ധതിയുമായി ദുബൈ; 10 വര്‍ഷത്തിനിടെ റെസിഡന്‍സി നിയമങ്ങള്‍ ലംഘിക്കാത്തവര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ ലഭിക്കും

uae
  •  2 months ago
No Image

പെര്‍മിറ്റില്ലാത്ത വിദേശ ട്രക്കുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി സഊദി

Saudi-arabia
  •  2 months ago
No Image

ബഹ്‌റൈനില്‍ വ്യാപക പരിശോധന; 33 അനധികൃത തൊഴിലാളികളെ പിടികൂടി, 152 പേരെ നാടുകടത്തി

bahrain
  •  2 months ago
No Image

അബൂദബിയില്‍ മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു

uae
  •  2 months ago
No Image

ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഒരു ഗഡു ഡി.എ, ഡി.ആര്‍ അനുവദിച്ച് സര്‍ക്കാര്‍

Kerala
  •  2 months ago
No Image

എഡിഎമ്മിന്റെ മരണം; കലക്ടര്‍ക്കൊപ്പം വേദി പങ്കിടാനില്ലെന്ന് റവന്യൂ മന്ത്രി; കണ്ണൂരിലെ പരിപാടികള്‍ മാറ്റി

Kerala
  •  2 months ago
No Image

പ്രിയങ്കയും രാഹുലും പുത്തുമലയില്‍; ഉരുള്‍പൊട്ടലില്‍ ജീവന്‍നഷ്ടപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു

Kerala
  •  2 months ago
No Image

'ഗസ്സ പഴയ സമ്പദ് വ്യവസ്ഥയിലേക്ക് തിരിച്ചെത്താന്‍ 350 വര്‍ഷമെടുക്കും' യു.എന്‍

International
  •  2 months ago
No Image

വയനാടിനായി ശബ്ദമുയര്‍ത്താന്‍ രണ്ട് പ്രതിനിധികള്‍ പാര്‍ലമെന്റിലുണ്ടാകും - രാഹുല്‍ 

Kerala
  •  2 months ago
No Image

എം.എം ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിന്; മകള്‍ ആശാ ലോറന്‍സിന്റെ ഹരജി ഹൈക്കോടതി തള്ളി

Kerala
  •  2 months ago