HOME
DETAILS

ഗവര്‍ണറെ കരിങ്കൊടി കാണിച്ച എസ്എഫ്‌ഐക്കാര്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കുമോ?; മുഖ്യമന്ത്രിയോട് വിഡി സതീശന്‍

  
backup
December 11 2023 | 16:12 PM

vd-satheesan-to-the-chief-ministe

തിരുവനന്തപുരം: മുഖ്യമന്ത്രിയ്‌ക്കെതിരേയും ഗവര്‍ണര്‍ക്കെതിരേയും നടന്ന കരിങ്കൊടി പ്രതിഷേധങ്ങള്‍ താരതമ്യം ചെയ്ത് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മഹാരാജാവ് എഴുന്നള്ളുമ്പോള്‍ കരിങ്കൊടി കാണിക്കാന്‍ പാടില്ല, പക്ഷേ അവര്‍ക്ക് ഗവര്‍ണറെ കരിങ്കൊടി കാണിക്കാമെന്ന് വി ഡി സതീശന്‍ കുറ്റപ്പെടുത്തി. എസ്എഫ്‌ഐക്കാര്‍ ഗവര്‍ണറെ കരിങ്കൊടി കാണിച്ചടത് സിപിഐഎം അറിവോടെയാണെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് ഗവര്‍ണറുടെ വാഹനം എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞതിന് പിന്നാലെ ട്വന്റിഫോറിനോട് പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷനേതാവ് വി ഡി സതീശന്‍.

'ഗവര്‍ണര്‍ വിദ്യാര്‍ഥികളെ പ്രകോപിപ്പിക്കരുതെന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞത്. മുഖ്യമന്ത്രിയുടെ കൂടി അറിവോടെയാണ് എസ്എഫ്‌ഐക്കാര്‍ ഗവര്‍ണറെ തടഞ്ഞത്. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചവരെ ആക്രമിച്ചാല്‍ അത് ജീവന്‍ രക്ഷാ പ്രവര്‍ത്തനമാകും. വാഹനത്തില്‍ അടിച്ച് ഗവര്‍ണറെ പുറത്തിറക്കാനും വണ്ടി ആക്രമിക്കാനും ശ്രമിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കാന്‍ ധൈര്യമുണ്ടോ എന്നാണ് എനിക്ക് ചോദിക്കാനുള്ളത്'. വി.ഡി സതീശന്‍ പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വഴിയരികില്‍ നിന്നാണ് പ്രതിഷേധിച്ചതെങ്കില്‍ ഇവിടെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നടുറോഡിലേക്ക് ഇറങ്ങിയാണ് വാഹനം തടഞ്ഞതെന്ന് വി.ഡി സതീശന്‍ ചൂണ്ടിക്കാട്ടി.

ഗവര്‍ണറെ കരിങ്കൊടി കാണിച്ച എസ്എഫ്‌ഐക്കാര്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കുമോ?; മുഖ്യമന്ത്രിയോട് വിഡി സതീശന്‍



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രകൃതിവിഭവ കമ്പനികള്‍ക്ക് 20% നികുതി ഏര്‍പ്പെടുത്തി ഷാര്‍ജ

uae
  •  17 days ago
No Image

സിനിമാ സമരത്തെചൊല്ലി നിര്‍മാതാക്കളുടെ സംഘടനയില്‍ ഭിന്നത രൂക്ഷം; ആന്റണി പെരുമ്പാവൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ് മത്സരിച്ച് പങ്കുവച്ച് അഭിനേതാക്കള്‍

Kerala
  •  17 days ago
No Image

ഷാര്‍ജയില്‍ ബഹുനില കെട്ടിടത്തില്‍ നിന്ന് വീണ് പ്രവാസിക്ക് ദാരുണാന്ത്യം; എങ്ങനെ വീണെന്നതില്‍ അവ്യക്തത

uae
  •  17 days ago
No Image

റെയില്‍വേ പൊലിസിന്റെ മര്‍ദനത്തില്‍ ഗുരുതര പരുക്ക്; മലയാളി റിട്ട. എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്റെ കാല്‍ മുറിച്ചുമാറ്റി

Kerala
  •  17 days ago
No Image

നാഗ്പൂരിലേതിനെക്കാള്‍ വലിയ ആസ്ഥാനം ഡല്‍ഹിയില്‍; 150 കോടി രൂപ ചെലവിട്ട് ആര്‍.എസ്.എസ് പുതിയ ഓഫിസ് തുറന്നു

National
  •  17 days ago
No Image

തിരിച്ചടി നികുതിയുമായി ട്രംപ്; വ്യാപാര യുദ്ധം മുറുകുന്നു

International
  •  17 days ago
No Image

ഇന്‍ഡ്യാ സഖ്യത്തിലുണ്ടായ അതൃപ്തിക്കിടെ രാഹുല്‍ഗാന്ധിയെയും കെജ്രിവാളിനെയും കണ്ട് ആദിത്യ താക്കറെ 

National
  •  17 days ago
No Image

വഖ്ഫ് ബില്ലിനെതിരേ രാജ്യവ്യാപക പ്രക്ഷോഭം പ്രഖ്യാപിച്ച് മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ്; ഏകസിവില്‍കോഡിനെ കോടതിയില്‍ ചോദ്യംചെയ്യും

National
  •  17 days ago
No Image

ബീരേന്‍ സിങ്ങിന് പകരക്കാരനെ കണ്ടെത്താനായില്ല; മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി

National
  •  17 days ago
No Image

ഇറ വാര്‍ഷികാഘോഷങ്ങള്‍ വെള്ളിയാഴ്ച

oman
  •  17 days ago