HOME
DETAILS
MAL
ബൈക്കില്‍ കുടചൂടി യാത്ര വേണ്ട; ഉത്തരവിറക്കി ഗതാഗത കമ്മിഷണര്‍
backup
October 07 2021 | 13:10 PM
തിരുവനന്തപുരം: ഇരുചക്രവാഹനങ്ങളില്‍ കുട ചൂടി യാത്രചെയ്താല്‍ ഇനി പിടിവീഴും. വാഹനം ഓടിക്കുന്നയാളോ പിന്നിലിരിക്കുന്നയാളോ കുട ചൂടി യാത്ര ചെയ്യാന്‍ പാടില്ല. ഗതാഗത കമ്മിഷണറാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. ഇരുചക്രവാഹനത്തില്‍ കുടചൂടിയുള്ള യാത്രകാരണം അപകടങ്ങള്‍ വര്‍ധിക്കുന്നത് കണക്കിലെടുത്താണ് ഇത്തരമൊരു ഉത്തരവ്. മോട്ടോര്‍ വെഹിക്കിള്‍ ആക്ട് സെക്ഷന്‍ 177.എ പ്രകാരം ഇരുതക്രവാഹനങ്ങളില്‍ കുട ചൂടിയുള്ള യാത്ര ശിക്ഷാര്‍ഹമാണ്. ആയിരം രൂപ മുതല്‍ അയ്യായിരം രൂപ വരെ പിഴ ശിക്ഷ കിട്ടാവുന്ന കുറ്റമാണിത്. എന്നാല്‍ ഉത്തവില്‍ പിഴയെക്കുറിച്ചുള്ള വ്യക്ത വരുത്തിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."