യു.ഡി.എഫ് സംഘടനാ സംവിധാനം ശക്തിപ്പെടുത്താന്‍ തീരുമാനം
തിരുവനന്തപുരം: യു.ഡി.എഫ് സംഘടനാ സംവിധാനം സംസ്ഥാനതലം മുതല്‍ പഞ്ചായത്തുതലം വരെ ശക്തിപ്പെടുത്താനുള്ള തീരുമാനവുമായി മുന്നോട്ടുപോകുമെന്ന് കണ്‍വീനര്‍ എം.എം ഹസന്‍. തിരുവനന്തപുരത്ത് കന്റോണ്‍മെന്റ് ഹൗസില്‍ യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍മാരുടേയും കണ്‍വീനര്‍മാരുടേയും യോഗത്തിലെ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. നവംബര്‍ 15 മുതല്‍ 22 വരെ ജില്ലാ തലത്തില്‍ യു.ഡി.എഫ് നേതൃസമ്മേളനങ്ങള്‍ നടത്തും. സമ്മേളനങ്ങളില്‍ ഘടകക്ഷി നേതാക്കള്‍ ഉള്‍പെടെ പങ്കെടുക്കും. നവംബര്‍ 10നു മുമ്പായി പഞ്ചായത്തുതലത്തിലും മണ്ഡലം തലത്തിലും കമ്മറ്റികള്‍ രൂപീകരിക്കും. ഡിസംബര്‍ ഒന്നു മുതല്‍ 30 വരെ പഞ്ചായത്ത് തലത്തില്‍ സമ്മേളനങ്ങള്‍ നടത്തും. ജനുവരിയില്‍ സംസ്ഥാന കണ്‍വന്‍ഷന്‍ വിപുലമായി നടത്തും. പഞ്ചായത്ത് തലങ്ങളില്‍ ജനകീയ പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത് ശക്തമായ പ്രക്ഷോഭം നടത്തും. തെരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ഥികളെയോ യു.ഡി.എഫ് പ്രവര്‍ത്തകരെയോ മോശമായി ചിത്രീകരിക്കുന്ന പ്രവര്‍ത്തകര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കും.
നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് ഘടകക്ഷി സ്ഥാനാര്‍ഥികള്‍ക്കെതിരേ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്‍ യു.ഡി.എഫ് നേതാക്കളെ അറിയച്ചതായി എം ഹസന്‍ പറഞ്ഞു. യോഗത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, കണ്‍വീനര്‍ എം.എം ഹസന്‍, സി.എം.പി സംസ്ഥാന ജനറല്‍ സെക്രട്ടറി സി.പി ജോണ്‍, ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ അസീസ്, എം.എല്‍.എമാരായ മോന്‍സ് ജോസഫ്, എം.കെ മുനീര്‍, അനൂപ് ജേക്കബ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."