70,000 രൂപ വരെ ശമ്പളം നേടാന്‍ അവസരം; ഐ.എസ്.ആര്‍.ഒയില്‍ പുതിയ റിക്രൂട്ട്‌മെന്റ്; ഇന്നുതന്നെ അപേക്ഷിക്കൂ
70,000 രൂപ വരെ ശമ്പളം നേടാന്‍ അവസരം; ഐ.എസ്.ആര്‍.ഒയില്‍ പുതിയ റിക്രൂട്ട്‌മെന്റ്; ഇന്നുതന്നെ അപേക്ഷിക്കൂ
ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ഐ.എസ്.ആര്‍.ഒ) യിലേക്ക് പുതിയ റിക്രൂട്ട്‌മെന്റ്. വിവിധ വകുപ്പുകളിലായി 54 ടെക്‌നീഷ്യന്‍ ഒഴിവുകളിലേക്കാണ് ജോലിയൊഴിവുള്ളത്. എസ്.എസ്.എല്‍.സി, ബന്ധപ്പെട്ട ട്രേഡുകളില്‍ ഐ.ടി.ഐ ഉള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. റിക്രൂട്ട്‌മെന്റ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ താഴെ,
തസ്തിക & ഒഴിവ്
ഐ.എസ്.ആര്‍.ഒക്ക് കീഴില്‍ വിവിധ ടെക്‌നീഷന്‍ ഒഴിവുകളിലേക്കാണ് നിയമനം.
ടെക്‌നീഷ്യന്‍-ബി (ഇലക്ട്രോണിക് മെക്കാനിക്), ടെക്‌നീഷ്യന്‍-ബി (ഇലക്ട്രിക്കല്‍), ടെക്‌നീഷ്യന്‍-ബി (ഇന്‍സ്ട്രമെന്റ് മെക്കാനിക്), ടെക്‌നീഷ്യന്‍-ബി (ഫോട്ടോഗ്രഫി), ടെക്‌നീഷ്യ-ബി (ഡെസ്‌ക്ടോപ്പ് പബ്ലിഷിങ് ഓപ്പറേറ്റര്‍) എന്നിങ്ങനെയാണ് ജോലിയൊഴിവ്.
പ്രായപരിധി
18 വയസ്സിനും 35 വയസ്സിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. എസ് സി, എസ്ടി ഉദ്യോഗാര്‍ത്ഥികള്‍ക്ക് അഞ്ച് വര്‍ഷം വരേയും ഒബിസി വിദ്യാര്‍ത്ഥികള്‍ക്ക് മൂന്ന് വര്‍ഷം വരേയും പ്രായത്തില്‍ ഇളവ് അനുവദിക്കും. മുന്‍ സൈനികര്‍, ഭിന്നശേഷിക്കാര്‍, കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍, മികച്ച കായികതാരങ്ങള്‍ എന്നിവര്‍ക്ക് സര്‍ക്കാര്‍ ഉത്തരവുകള്‍ പ്രകാരം അധിക ഇളവ് ലഭിക്കും. ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് ആഗ്രഹിക്കുന്നവര്‍ക്ക് പ്രസക്തമായ സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യമാണ്.
യോഗ്യത
ടെക്‌നീഷ്യന്‍ബി (ഇലക്ട്രോണിക് മെക്കാനിക്ക്): എസ്എസ്എല്‍സി/എസ്എസ്സി പാസ്, എന്‍സിവിടിയില്‍ നിന്ന് ഇലക്ട്രോണിക് മെക്കാനിക് ട്രേഡില്‍ ഐടിഐ/എന്‍ടിസി/എന്‍എസി.
ടെക്‌നീഷ്യന്‍ബി (ഇലക്ട്രിക്കല്‍): എസ്എസ്എല്‍സി/എസ്എസ്സി പാസ്, എന്‍സിവിടിയില്‍ നിന്ന് ഇലക്ട്രിക്കല്‍ ട്രേഡില്‍ ഐടിഐ/എന്‍ടിസി/എന്‍എസി.
ടെക്‌നീഷ്യന്‍ബി (ഫോട്ടോഗ്രഫി): എസ്എസ്എല്‍സി/എസ്എസ്സി പാസ്, എന്‍സിവിടിയില്‍ നിന്ന് ഡിജിറ്റല്‍ ഫോട്ടോഗ്രഫി/ഫോട്ടോഗ്രഫി ട്രേഡില്‍ ഐടിഐ/എന്‍ടിസി/എന്‍എസി.
ടെക്‌നീഷ്യന്‍ബി (ഡെസ്‌ക്ടോപ്പ് പബ്ലിഷിംഗ് ഓപ്പറേറ്റര്‍): എസ്എസ്എല്‍സി/എസ്എസ്സി പാസ്, എന്‍സിവിടിയില്‍ നിന്ന് ഡെസ്‌ക്ടോപ്പ് പബ്ലിഷിംഗ് ഓപ്പറേറ്റര്‍ ട്രേഡില്‍ ഐടിഐ/എന്‍ടിസി/എന്‍എസി.
ടെക്‌നീഷ്യന്‍ബി (ഇന്‍സ്ട്രമെന്റ് മെക്കാനിക്ക്): എസ്എസ്എല്‍സി/എസ്എസ്സി പാസ്, എന്‍സിവിടിയില്‍ നിന്ന് ഇന്‍സ്ട്രമെന്റ് മെക്കാനിക്ക് ട്രേഡില്‍ ഐടിഐ/എന്‍ടിസി/എന്‍എസി.
ശമ്പളം
ടെക്‌നീഷ്യന്‍ 'ബി' ലെവലില്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 21,700 രൂപ മുതല്‍ 69,100 രൂപ വരെ ശമ്പളമായി ലഭിക്കും.
പരീക്ഷ
എഴുത്ത് പരീക്ഷയുടെയും, സ്‌കില്‍ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. 80 മള്‍ട്ടിപ്പ്ള്‍ ചോയ്‌സ് ചോദ്യങ്ങള്‍ ഉള്‍പ്പെടുന്ന ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ളതാണ് എഴുത്ത് പരീക്ഷ. തെറ്റായ ഉത്തരങ്ങള്‍ക്ക് ഡിഡക്ഷന്‍ ഉണ്ടായിരിക്കുന്നതാണ്.
സ്‌കില്‍ ടെസ്റ്റ് 100 മാര്‍ക്കിന്റേതായിരിക്കും. എഴുത്തുപരീക്ഷയില്‍ 80 ല്‍ 32 മാര്‍ക്കും നൈപുണ്യ പരീക്ഷയില്‍ 100 ല്‍ 50 മാര്‍ക്കും നേടിയിരിക്കണം. എഴുത്തുപരീക്ഷയിലെ പ്രകടനത്തെ അടിസ്ഥാനമാക്കി കുറഞ്ഞത് 10 ഉദ്യോഗാര്‍ത്ഥികളെ ഉള്‍പ്പെടുത്തി 1:5 അനുപാതത്തില്‍ സ്‌കില്‍ ടെസ്റ്റിനുള്ള ഷോര്‍ട്ട്‌ലിസ്റ്റിംഗ് നടത്തും. സ്‌കില്‍ ടെസ്റ്റ് ഹൈദരാബാദില്‍ ബാച്ചുകളായി നടത്തും.
അപേക്ഷ
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് യോഗ്യത മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ഡിസംബര്‍ 31 വരെ അപേക്ഷ സമര്‍പ്പിക്കാം. 100 രൂപയാണ് അപേക്ഷ ഫീസ്. കൂടാതെ ഒരു അപേക്ഷയ്ക്ക് 500 പ്രാരംഭ പ്രോസസിങ് ഫീസുമുണ്ടായിരിക്കും.
അപേക്ഷ സമര്‍പ്പിക്കുന്നിതിനായി www.isro.gov.in സന്ദര്‍ശിക്കുക. ഔദ്യോഗിക വിജ്ഞാപനം ലഭിക്കുന്നതിനായി https://www.isro.gov.in/NRSCRecruitment2023_3.html .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."