ഇന്ത്യന്‍ നേവി വിളിക്കുന്നു; പത്താം ക്ലാസ് മുതല്‍ യോഗ്യതയുള്ളവര്‍ക്കായി ആയിരത്തോളം ഒഴിവുകള്‍; യോഗ്യത മാനദണ്ഡങ്ങള്‍ പരിശോധിക്കാം
ഇന്ത്യന്‍ നേവി വിളിക്കുന്നു; പത്താം ക്ലാസ് മുതല്‍ യോഗ്യതയുള്ളവര്‍ക്കായി ആയിരത്തോളം ഒഴിവുകള്‍; യോഗ്യത മാനദണ്ഡങ്ങള്‍ പരിശോധിക്കാം
ഇന്ത്യന്‍ നേവി സിവിലിയന്‍ എന്‍ട്രന്‍സ് ടെസ്റ്റ് 2023 ന്റെ വിജ്ഞാപനം പുറപ്പെടുവിച്ചു. അപേക്ഷാ നടപടികള്‍ ഡിസംബര്‍ 18ന് ആരംഭിക്കും. അപേക്ഷ സമര്‍പ്പിക്കാനുള്ള സമയ പരിധി ഡിസംബര്‍ 31 വരെ ആണ്. 910 തസ്തികകളിലാണ് പുതിയ റിക്രൂട്ട്‌മെന്റ് വിളിച്ചിരിക്കുന്നത്. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ
joinindiannavy.gov.in സന്ദര്‍ശിച്ച് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
തസ്തിക & ഒഴിവ്
ചാര്‍ജ്മാന്‍ (Ammunition workshop) 22, ചാര്‍ജ്മാന്‍ (ഫാക്ടറി) 20, സീനിയര്‍ ഡ്രാഫ്റ്റ്‌സ്മാന്‍ (ഇലക്ട്രിക്കല്‍) 142, സീനിയര്‍ ഡ്രാഫ്റ്റ്‌സ്മാന്‍ (മെക്കാനിക്കല്‍) 26, സീനിയര്‍ ഡ്രാഫ്റ്റ്‌സ്മാന്‍ (കണ്‍സ്ട്രക്ഷന്‍) 29, സീനിയര്‍ ഡ്രാഫ്റ്റ്‌സ്മാന്‍ (കാര്‍ട്ടോഗ്രാഫിക്) 11, സീനിയര്‍ ഡ്രാഫ്റ്റ്‌സ്മാന്‍ (Armament) 50, ട്രേഡ്‌സ്മാന്‍ മേറ്റ് 610 എന്നിങ്ങനെയാണ് ഒഴിവുകള്‍.
അപേക്ഷ & പരീക്ഷ
അപേക്ഷകര്‍ ഇംഗ്ലീഷിലും ഹിന്ദിയിലും ഒന്നിലധികം ചോയ്‌സ് ചോദ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ എഴുതേണ്ടതുണ്ട്. 100 ചോദ്യങ്ങള്‍ അടങ്ങുന്ന പേപ്പറിന് 100 മാര്‍ക്കാണ് ഉള്ളത്. 90 മിനിറ്റായിരിക്കും പരീക്ഷയുടെ ദൈര്‍ഘ്യം. 295 രൂപയാണ് അപേക്ഷാ ഫീസ്.
അപേക്ഷകര്‍ നെറ്റ് ബാങ്കിംഗ് ഉപയോഗിച്ചോ ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ്/യു പി ഐ ഉപയോഗിച്ചോ ഫീസ് അടക്കാം. എസ് സി, എസ്ടി, പി ഡബ്ല്യു ബി ഡി എസ്, വനിതകള്‍ എന്നിവര്‍ക്ക് ഫീസ് നല്‍കേണ്ടതില്ല. കൂടുതല്‍ അനുബന്ധ വിശദാംശങ്ങള്‍ക്ക്, ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ നേവിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് പരിശോധിക്കാം.
പ്രായപരിധി
അപേക്ഷകര്‍ക്ക് കുറഞ്ഞത് 18 വയസ് പ്രായമുണ്ടായിരിക്കണം.
ചാര്‍ജ്മാന്‍, ട്രേഡ്‌സ്മാന്‍ തസ്തികകള്‍ക്കുള്ള പരമാവധി പ്രായ പരിധി 25 വയസും സീനിയര്‍ ഡ്രാഫ്റ്റ്‌സ്മാന്‍ റോളുകള്‍ക്ക് 27 വയസും ആണ്.
വിദ്യാഭ്യാസ യോഗ്യത
ട്രേഡ്‌സ്മാന്‍ തസ്തികക്ക് പത്താം ക്ലാസ് വിജയവും ഐ ടി ഐയും ഉള്ളവര്‍ക്ക് അപേക്ഷിക്കാം.
ചാര്‍ജ്മാന്, അതത് വിഷയത്തില്‍ ബി എസ് സി / ഡിപ്ലോമ ബിരുദം ഉണ്ടായിരിക്കണം.
സീനിയര്‍ ഡ്രാഫ്റ്റ്‌സ്മാന്‍ തസ്തികകളില്‍ അതാത് വിഷയത്തില്‍ ഐ ടി ഐ അല്ലെങ്കില്‍ ഡിപ്ലോമ നേടിയിരിക്കണം. കൂടാതെ ബന്ധപ്പെട്ട മേഖലകളില്‍ മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം അഭികാമ്യം.
ശമ്പളം
ചാര്‍ജ്മാന്‍, സീനിയര്‍ ഡ്രാഫ്റ്റ്‌സ്മാന്‍ തസ്തികകളില്‍ 35,400 രൂപ മുതല്‍ 11,2400 രൂപ വരെയാണ് ശമ്പളം.
ട്രേഡ്‌സ്മാന്‍ തസ്തികയില്‍ 18,000 രൂപ മുതല്‍ 56,900 രൂപ വരെ ശമ്പളമായി ലഭിക്കും.
ഔദ്യോഗിക വിജ്ഞാപനം ലഭിക്കുന്നതിനായി ഇവിടെ ക്ലിക് ചെയ്യുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."