ഭരണ തലത്തില്‍ വൻ അഴിച്ചു പണിയുമായി സഊദി അറേബ്യ
റിയാദ്:സഊദി അറേബ്യയുടെ ഭരണരംഗത്ത് വന്‍ അഴിച്ചു പണി നടത്തുന്നു.രാജകീയ ഉപദേഷ്ടാവും ഗവര്‍ണര്‍മാരും ഉള്‍പ്പെടെ ഉന്നത പദവികളിലെ മാറ്റങ്ങള്‍ സംബന്ധിച്ചുള്ള 20-ത്തില്‍ അതികം ഉത്തരവുകളാണ് ചൊവ്വാഴ്ച രാത്രി സല്‍മാന്‍ രാജാവ് പുറപ്പെടുവിച്ചത്.നിലവിലെ മദീന ഗവർണർ അമീർ ഫൈസൽ ബിൻ സൽമാനെ തൽസ്ഥാനത്തുനിന്ന് മാറ്റി സൽമാൻ രാജാവിന്റെ പ്രത്യേക ഉപദേഷ്ടാവായി കാബിനറ്റ് റാങ്കോടെ നിയമിച്ചു. മദീനയിലെ പുതിയ ഗവർണർ അമീർ സൽമാൻ ബിൻ സുൽത്താൻ ബിൻ അബ്ദുൽ അസീസാണ്. മക്ക ഡെപ്യൂട്ടി അമീർ ബദ്ർ ബിൻ സുൽത്താൻ ബിൻ അബ്ദുൽ അസീസിനെ മാറ്റി പകരം അമീർ സഊദ് ബിൻ മിശ്അൽ ബിൻ അബ്ദുൽ അസീസിനെ ഉയർന്ന റാങ്കോടെ നിയമിച്ചു.
കിഴക്കൻ പ്രവിശ്യ ഡെപ്യൂട്ടി ഗവർണർ അമീർ അഹ്മദ് ബിൻ ഫഹദ് ബിൻ സൽമാനെ നീക്കി പകരം മികച്ച റാങ്കിൽ അമീർ സഊദ് ബിൻ ബന്ദർ ബിൻ അബ്ദുൽ അസീസിനെ നിയമിച്ചു. തബൂക്ക് ഡെപ്യൂട്ടി ഗവർണറായി അമീർ ഖാലിദ് ബിൻ സഊദ് ബിൻ അബ്ദുല്ല ബിൻ ഫൈസലിനെയും അസീർ പ്രവിശ്യാ ഡെപ്യൂട്ടി അമീറായി അമീർ ഖാലിദ് ബിൻ സത്താം ബിൻ സഊദ് ബിൻ അബ്ദുൽ അസീസിനെയും അൽജൗഫ് ഡെപ്യൂട്ടി ഗവർണറായി അമീർ മിത്അബ് ബിൻ മിശ്അൽ ബിൻ ബദറിനെയും ഹഫർ അൽബാത്വിൻ ഗവർണർ അമീർ മൻസൂർ ബിൻ മുഹമ്മദ് ബിൻ സഊദിനെ നീക്കി പകരം അമീർ അബ്ദുറഹ്മാൻ ബിൻ അബ്ദുല്ല ബിൻ ഫൈസലിനെയും ഉയര്‍ന്ന റാങ്കോടെ നിയമിച്ചു.
ഹിശാം ബിൻ അബ്ദുറഹ്മാൻ ബിൻ ഫാലിഹ് അൽഫാലിഹിനെ ആഭ്യന്തര സഹമന്ത്രിയായും എൻജി. ഖലീൽ ബിൻ ഇബ്രാഹിം ബിൻ അബ്ദുല്ല ബിൻ സലമയെ വ്യവസായ, ധാതു വിഭവ വകുപ്പ് ഡെപ്യൂട്ടി മന്ത്രിയായും നിയോഗിച്ചു. മുസാഇദ് ബിൻ അബ്ദുൽ അസീസ് ബിൻ അബ്ദുല്ല അൽദാവൂദാണ് മക്ക മുനിസിപ്പാലിറ്റിയുടെ പുതിയ മേയർ. എൻജി. അബ്ദുല്ല ബിൻ മഹ്ദി ബിൻ അലി ജലി അസീർ മുനിസിപ്പാലിറ്റി മേയറും ഡോ. അബ്ദുല്ല ബിൻ അഹമ്മദ് ബിൻ അബ്ദുല്ല അൽമഗ്ലുഥിനെ ഇൻഫർമേഷൻ അസിസ്റ്റൻറ് മന്ത്രിയുമായി നിയമിച്ചു.
ഇൻറലിജൻസ് കാര്യങ്ങളുടെ ജനറൽ ഇൻറലിജൻസ് ഡെപ്യൂട്ടി ചീഫ് ആയി ഡോ. യൂസഫ് ബിൻ സയാഹ് ബിൻ നസാൽ അൽബിയാലിയെയും മനുഷ്യാവകാശ കമീഷൻ ചെയർമാന്റെ അസിസ്റ്റൻറായി പ്രഫ. സുഹൈർ ബിൻ മുഹമ്മദ് ബിൻ അബ്ദുല്ല അൽസൂമാനെയും നിയമിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."