പരീക്ഷയില്ലാതെ റെയില്‍വെ ജോലി; ആര്‍.ആര്‍.സി അപ്രന്റീസ്ഷിപ്പ് ട്രെയ്‌നി റിക്രൂട്ട്‌മെന്റ്; 3093 ഒഴിവുകള്‍
പരീക്ഷയില്ലാതെ റെയില്‍വെ ജോലി; ആര്‍.ആര്‍.സി അപ്രന്റീസ്ഷിപ്പ് ട്രെയ്‌നി റിക്രൂട്ട്‌മെന്റ്; 3093 ഒഴിവുകള്‍
ഇന്ത്യന്‍ റെയില്‍വെക്ക് കീഴില്‍ വീണ്ടും ജോലിയവസരം. ഇത്തവണ പരീക്ഷയില്ലാതെ റെയില്‍വെക്ക് കീഴില്‍ അപ്രന്റീസ്ഷിപ്പ് ട്രെയ്‌നിങ് തസ്തികയിലേക്ക് നിയമനം നേടാനുള്ള സുവര്‍ണാവസരമാണ് കൈവന്നിരിക്കുന്നത്. പത്താം ക്ലാസ്, ഐ.ടി.ഐ യോഗ്യതയുള്ളവര്‍ക്കായി റെയില്‍വെ റിക്രൂട്ട്‌മെന്റ് സെല്‍ (RRC), നോര്‍ത്തേണ്‍ റെയില്‍വെ (NR) യിലേക്കാണ് റിക്രൂട്ട്‌മെന്റ് നടത്തുന്നത്. ഉദ്യോഗാര്‍ഥികള്‍ക്ക് യോഗ്യത മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ജനുവരി 11 വരെ ഒാണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്.
തസ്തിക& ഒഴിവ്
RRC ക്ക് കീഴില്‍ അപ്രന്റീസ് ട്രെയ്‌നി.
നോര്‍ത്തേണ്‍ റെയില്‍വെ വര്‍ക്ക് ഷോപ്പിലേക്ക് 3093 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇന്ത്യയൊട്ടാകെ നിയമനം നടക്കും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് നിയമാനുസൃതമായ ശമ്പളം ലഭിക്കും.
RRC NR Apprentice Recruitment 2023 : Unit Wise Vacancy Details
പ്രായപരിധി
15 വയസ് മുതല്‍ 24 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.
വിദ്യാഭ്യാസ യോഗ്യത
ഉദ്യോഗാര്‍ഥികള്‍ പത്താം ക്ലാസ് പൂര്‍ത്തിയാക്കിയരിക്കണം. കൂടാതെ ബന്ധപ്പെട്ട മേഖലയില്‍ ഐ.ടി.ഐ ഉണ്ടായിരിക്കണം.
അപേക്ഷ ഫീസ്
ജനറല്, ഒ.ബി.സി, ഇ.ഡബ്ല്യൂ.എസ് വിഭാഗക്കാര്‍ക്ക് 100 രൂപയാണ് അപേക്ഷ ഫീസ്.
എസ്.സി, എസ്.ടി, പി.ഡബ്ല്യൂ.ഡി, വനിതകള്‍ക്ക് അപേക്ഷ ഫീസില്ല.
അപേക്ഷ സമര്‍പ്പിക്കുന്നതിനായി https://www.rrcnr.org/ സന്ദര്‍ശിക്കുക. അപേക്ഷിക്കുന്നതിന് മുമ്പായി ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കണം. ഔദ്യോഗിക വിജ്ഞാപനം ലഭിക്കുന്നതിനായി ക്ലിക് ചെയ്യുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."