ഒരു മുസ്‌ലിമോ സിഖുകാരനോ ആണെങ്കില്‍ എന്ത് നിറം നല്‍കുമായിരുന്നു; പാര്‍ലമെന്റ അതിക്രമത്തില്‍ ഹര്‍സിമ്രത് കൗര്‍
ന്യൂഡല്‍ഹി:പാര്‍ലമെന്റില്‍ കടന്നുകയറി അതിക്രമം ചെയ്തത് ഏതെങ്കിലും മുസ് ലിമോ സിഖുകാരനോ ആയിരുന്നെങ്കില്‍ സംഭവത്തിന് എന്തുനിറം നല്‍കുമായിരുന്നെന്ന് പഞ്ചാബില്‍ നിന്നുള്ള ലോക്‌സഭ എം.പി ഹര്‍സിമ്രത് കൗര്‍. മാധ്യമങ്ങളോട് പാര്‍ലമെന്റിലെ അതിക്രമിച്ച് കയറിയുള്ള പ്രക്ഷോഭത്തെക്കുറിച്ച് സംസാരിക്കുമ്പോഴായിരുന്നു കൗറിന്റെ ഈ പ്രസ്താവന.
ബി.ജെ.പിയുടെ ഒരു എം.പിയാണ് ഈ പാസ് കൊടുത്തുവെന്നത് കൊണ്ടും കുഴപ്പമില്ല. വല്ല പ്രതിപക്ഷ എം.പിയുമായിരുന്നു ഈ സന്ദര്‍ശക പാസ് കൊടുത്തിരുന്നതെങ്കില്‍ എന്തൊക്കെ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് പറയാനാവില്ല. ആയിരക്കണക്കിന് കോടികള്‍ ചെലവിട്ട് പണിത പാര്‍ലമെന്റില്‍ വിഷയം ചെറുതല്ലെന്നും സുരക്ഷാവീഴ്ച സംഭവിച്ചുവെന്നും കൗര്‍ പറഞ്ഞു.
കഴിഞ്ഞ 15 വര്‍ഷമായി എം.പിയായ താന്‍ ഇത്തരമൊരു സംഭവത്തിന് ദൃക്‌സാക്ഷിയായിട്ടില്ല. രാജ്യത്തിന്റെ പാര്‍ലമെന്റാണ് എല്ലാറ്റിനേക്കാളും സുരക്ഷിതമെന്നാണ് കരുതിയിരുന്നത്. ആ പാര്‍ലമെന്റില്‍ തൊഴിലില്ലാത്ത ചെറുപ്പക്കാര്‍ വന്ന് ഇത്തരമൊന്ന് ചെയ്തുവെങ്കില്‍ പിന്നെവിടെയാണ് സുരക്ഷ.22 വര്‍ഷം മുമ്പ് ആക്രമണം നടത്തിയത് തീവ്രവാദികളാണ്. ഇപ്പോള്‍ വിദ്യാസമ്പന്നരായ തൊഴില്‍ രഹിതര്‍ക്കും ഇത് ചെയ്യാന്‍ കഴിഞ്ഞുവെങ്കില്‍ നാളെ ഗൗരവമായി തന്നെ ഇത്തരമൊരു കൃത്യം ചെയ്യാന്‍ ആരെങ്കിലും കരുതിയാല്‍ പാര്‍ലമെന്റിനെ എങ്ങിനെ രക്ഷിക്കുമെന്നും കൗര്‍ ചോദിച്ചു.
Content Highlights:simrat kaur statement on violence in parliament
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."