HOME
DETAILS

അഴിമതിക്കെതിരായ നിര്‍ഭയനായ പോരാളി : നവാബ് രാജേന്ദ്രന്‍ ഓര്‍മ്മയായിട്ട് 18 വര്‍ഷം

  
backup
October 10 2021 | 09:10 AM

navab-rajendran-fearless-crusader-against-correption-2021

 

കോഴിക്കോട് : ഏത് ശക്തനായ അധികാരസ്ഥാനീയന്റെയും അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരെയുള്ള ശക്തനായ പോരാളിയായിരുന്ന നവാബ് രാജേന്ദ്രന്‍ ഓര്‍മ്മയായിട്ട് 18 വര്‍ഷം. അരികുജീവിതങ്ങളുടെ നീതിക്കായും മനുഷ്യാവകാശങ്ങള്‍ക്കുമായി നിയമ വ്യവഹാരങ്ങളിലൂടെയും പത്രപ്രവര്‍ത്തനത്തിലൂടെയും നിതാന്തമായി നിലകൊണ്ട വ്യക്തിയായിരുന്നു നവാബ് രാജേന്ദ്രന്‍. ആശയറ്റവര്‍ക്ക് ആശ്രയമായി നവാബുണ്ടായിരുന്നു തന്റെ ജീവിത കാലത്തിലുടനീളം.നവാബ് രാജേന്ദ്രന്‍, ഹൈക്കോര്‍ട്ട് വരാന്ത, കൊച്ചി എന്ന മേല്‍വിലാസം ഒരു കാലത്ത് നിരാലംബരുടെയും മേല്‍വിലാസമായി മാറുകയായിരുന്നു. ഈ മേല്‍വിലാസത്തില്‍ അയക്കുന്ന തങ്ങളുടെ പരിദേവനങ്ങള്‍ പരിഗണിക്കപ്പെടാതിരിക്കില്ലെന്ന ഒരു അലിഖിതമായ ഉറപ്പ് അവര്‍ക്കുണ്ടായിരുന്നു.
നീണ്ട താടിയും മുടിയും, കാവിമുണ്ടും ജുബ്ബയും തോളിലൊരു സഞ്ചിയുമായുള്ള നവാബിന്റെ രൂപം അദ്ദേഹത്തെ ഒരിക്കലെങ്കിലും പരിചയപ്പെട്ടവര്‍ക്ക് ഒരിക്കലും മറക്കാനാകില്ല. സന്യാസ ദീക്ഷ സ്വീകരിക്കാത്ത യോഗീവര്യനെന്നും ചിലര്‍ വിശേഷിപ്പിച്ചു. തൃശൂരില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന നവാബ് എന്ന പത്രം അധികാര കേന്ദ്രങ്ങളുടെ അഴിമതിക്കെതിരെ ഉജ്ജ്വല പോരാട്ടങ്ങളാണ് നടത്തിയിട്ടുള്ളത്. കെ.കരുണാകരനെന്ന കേരള രാഷ്ട്രീയത്തിലെ ഭീഷ്മാചര്യര്‍ക്കെതിരെ അദ്ദേഹത്തിന്റെ പ്രതാപകാലത്ത് തന്നെ നവാബ് നിര്‍ഭയനായി പോരാടി. തട്ടില്‍ എസ്റ്റേറ്റ് അഴിമതി ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ കരുണാകരനെതിരെ പ്രതിപക്ഷ കക്ഷികളേക്കാള്‍ വീറോടെ പോരാടി. നവാബ് ഉയര്‍ത്തിയ ചോദ്യങ്ങളില്‍ അധികാര കേന്ദ്രങ്ങള്‍ വിളറി പൂണ്ടപ്പോള്‍ പൊലീസിന്റെ കൊടിയ മര്‍ദ്ദനത്തില്‍ രാജേന്ദ്രന് മുന്‍നിരയിലെ രണ്ട് പല്ലുകള്‍ നഷ്ടമാകുന്ന സാഹചര്യമുണ്ടായി. അദ്ദേഹത്തെ ഉപദ്രവിക്കുന്നതിന് നേതൃത്വം നല്‍കിയ പൊലിസുദ്യോഗസ്ഥന്‍ പിന്നീട് പശ്ചാത്തപിക്കുക പോലുമുണ്ടായി.

 


കരുണാകരന്‍ മന്ത്രിസഭയിലെ അംഗമായിരുന്ന എം.പി.ഗംഗാധരന്‍ തന്റെ മകളുടെ പ്രായം തിരുത്തി വിവാഹം കഴിപ്പിച്ച സംഭവം പുറത്തു കൊണ്ടു വന്നത് നവാബ് രാജേന്ദ്രനായിരുന്നു. പ്രക്ഷോഭങ്ങള്‍ ശക്തമായപ്പോള്‍ എം.പി ഗംഗാധരന് മന്ത്രിസ്ഥാനം രാജിവെയ്‌ക്കേണ്ടി വന്നു. അധികാര കേന്ദ്രങ്ങളുടെ ഭാഗമായ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും മുതല്‍ ജഡ്ജിമാര്‍ വരെ നവാബിന്റെ ചോദ്യശരങ്ങളില്‍ വിയര്‍ത്തു. കോടതി മുറികളില്‍ സ്വയം വാദിക്കാനിറങ്ങിയ നവാബിന്റെ ക്രോസ് വിസ്താരങ്ങള്‍ കൊടി കുത്തിയ അഭിഭാഷകരെ പോലും അത്ഭുതപ്പെടുത്തി.നവാബിന്റെ പൊതുതാല്‍പര്യ ഹരജികളില്‍ പൊറുതി മുട്ടിയ രാഷ്ട്രീയ നേതാക്കള്‍ അദ്ദേഹത്തെ ശല്യക്കാരനായ വ്യവഹാരിയായി പ്രഖ്യാപിക്കണമെന്ന ഹൈക്കോടതിയില്‍ ഹരജി നല്‍കുക പോലുമുണ്ടായി.
ഒരിക്കല്‍ തനിക്ക് ലഭിച്ച രണ്ട് ലക്ഷം രൂപയുടെ പുരസ്‌കാരത്തിന്റെ തുക അദ്ദേഹം എറണാകുളം ജനറല്‍ ആശുപത്രിക്കായി നല്‍കുകയായിരുന്നു. ക്യാന്‍സര്‍ ബാധിതനായിരുന്ന അദ്ദേഹം 2003 ഒക്ടോബര്‍ 10ന് അമ്പത്തിമൂന്നാം വയസിലാണ് വിടവാങ്ങിയത് . തന്റെ മൃതശരീരം മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥികള്‍ക്ക് നല്‍കണമെന്ന നവാബ് രാജേന്ദ്രന്റെ അന്ത്യാഭിലാഷം പക്ഷേ പൂര്‍ത്തീകരിക്കാതെ മൃതദേഹം സംസ്‌കരിക്കുകയായിരുന്നു. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോണ്‍ഗ്രസ് കള്ളപ്പണം എത്തിച്ചതിന് തെളിവുകളുണ്ട്; വൈകാതെ എല്ലാ വിവരങ്ങളും പുറത്തുവരുമെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

'ഹേമകമ്മിറ്റി പറഞ്ഞ കതകുമുട്ടുന്ന ജോലി പിണറായി പൊലിസ് ഏറ്റെടുത്തു; പനമ്പായയില്‍ നോട്ടുകെട്ടുകള്‍ കൊണ്ടുപോയ പാരമ്പര്യം കോണ്‍ഗ്രസിന്റേതല്ല: എം.എം ഹസന്‍

Kerala
  •  a month ago
No Image

യു.പിയിലെ ബുള്‍ഡോസര്‍ രാജ്; രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി; 25 ലക്ഷം രൂപ നഷ്ടപരിഹാരത്തിന് ഉത്തരവിട്ടു

National
  •  a month ago
No Image

'അഭിനന്ദനങ്ങള്‍ മൈ ഫ്രണ്ട്, ലോകസമാധാനത്തിനുവേണ്ടി ഒന്നിച്ച് പ്രവര്‍ത്തിക്കാം'; ട്രംപിന് ആശംസയറിയിച്ച് പ്രധാനമന്ത്രി

National
  •  a month ago
No Image

ആരോപണങ്ങളില്‍ കഴമ്പില്ല; ബലാത്സംഗക്കേസില്‍ നിവിന്‍ പോളിക്ക് ക്ലീന്‍ചിറ്റ്

Kerala
  •  a month ago
No Image

യു.എസ് തെരഞ്ഞെടുപ്പ്: റാഷിദ ത്‌ലൈബിനും ജയം 

International
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ടപകടം: ദുരിതാശ്വാസ നിധിയില്‍നിന്ന് 4 ലക്ഷം വീതം അനുവദിച്ചു

Kerala
  •  a month ago
No Image

യമുനാ നദീതീരത്ത് ഛൗത്ത് പൂജ നടത്താന്‍ അനുമതി നിഷേധിച്ച് ഡല്‍ഹി ഹൈക്കോടതി

National
  •  a month ago
No Image

'അമേരിക്കയുടെ സുവര്‍ണകാലം തുടങ്ങുന്നു' വിജയാഘോഷം തുടങ്ങി ട്രംപ്; നോര്‍ത് കരോലൈന, ജോര്‍ജിയയും ഉറപ്പിച്ചു, സ്വിങ് സീറ്റുകളിലും മുന്നേറ്റം

International
  •  a month ago
No Image

വംശീയതക്കുമേല്‍ തീപ്പൊരിയാവാന്‍ ഒരിക്കല്‍ കൂടി ഇല്‍ഹാന്‍ ഒമര്‍; ഇസ്‌റാഈല്‍ അനുകൂലിയായ റിപ്പബ്ലിക്കന്‍ എതിരാളിക്കെതിരെ മിന്നും ജയം

International
  •  a month ago